0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Author : Adheera Read All Parts 4789

സ്കൂട്ടിയുടെ ചാവി ഊരി പോക്കറ്റിലേക്ക് ഇട്ടു ശേഷം..അവളോട് സൈഡിലേക്ക് മാറിനിൽക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ആ അഞ്ചു പൊതികളും കൊണ്ട് നേരെ എസ് ഐയുടെ അടുത്തേക്ക് ചെല്ലുന്നതും രഹസ്യമായി എന്തോ ചെവിയിൽ സംസാരിക്കുന്നതും അവൾ കണ്ടു..

തന്റെ ഹൃദയമിടിപ്പ് സാധാരണ നിലയിൽ നിന്നും ഉയർന്ന്  നെഞ്ച് പൊട്ടുന്ന രീതിയിലേക്ക് എത്തുന്നത് സ്റ്റെല്ല  അറിഞ്ഞു...!!  കണ്ണുകൾ നിറഞ്ഞു ഒഴുകി തുടങ്ങി...

" മേഡത്തിന്റെ പേര് എന്താണ്..?? "
എസ് ഐ അവളുടെ അടുത്തേക്ക് വന്നു.

"  എൻറെ പേര് സ്റ്റെല്ല ഞാനിവിടെ ഇലക്ട്രോണിക്  സിറ്റിയിൽ ഒരു ഇന്റീരിയർ ആൻഡ് കൺസ്ട്രക്ഷൻ  കമ്പനിയിലാണ് വർക്ക് ചെയ്യുന്നത്..  അവിടെ ആർക്കിടെക്ചർ ഡിപ്പാർട്ട്മെന്റിലാണ്..!! "

"  ഇതെന്താണെന്ന് അറിയാമോ..?? "
പോലീസുകാരൻ ഉള്ളം കയ്യിൽ വെച്ച സാധനം അവളെ കാണിച്ചു  ചോദിച്ചു.

"  എനിക്കറിയാം സാർ  പക്ഷേ എനിക്ക് ഇതിൽ യാതൊരു മനസ്സറിവും ഇല്ല..!!  എൻറെ ഹസ്ബന്റിനു ആണ് എന്ന്  പറഞ്ഞ് ഒരു പയ്യൻ കൊണ്ട് തന്നതാണ്.  ഞങ്ങളുടെ കസിൻ ഒരു പയ്യൻ ഉണ്ട് അവന് കൊടുക്കണമെന്നാണ് പറഞ്ഞത് "
അവളുടെ ശബ്ദം പറ്റെ വിറച്ചു തുടങ്ങിയിരുന്നു.

"  ആരാണ് കൊണ്ട് തന്നത്..?? "

"  എൻറെ ഓഫീസ് ഉള്ള പാർക്കിൽ തന്നെ മറ്റൊരു കമ്പനിയിൽ വർക്ക് ചെയ്യുന്ന പയ്യനാണ് "

"  അവനെ എത്ര നാളായി പരിചയമുണ്ട്..?? "

"  എനിക്ക് പരിചയമില്ല ഇപ്പോൾ കണ്ടതേയുള്ളൂ "
അവൾ സംസാരിക്കുമ്പോൾ വല്ലാത്ത സമ്മർദ്ദം കൊണ്ട് വാക്കുകൾ മുറിഞ്ഞു പോകാൻ തുടങ്ങി.

" സർ സത്യമായും നിങ്ങളെന്നെ വിശ്വസിക്കണം എനിക്ക് യാതൊരു മനസ്സറിവുമില്ല..!!  എൻറെ ദൈവമേ ഞാൻ നിങ്ങളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും " അവളുടെ  വാക്കുകളിൽ എന്തോ  തോന്നിയത് കൊണ്ടാവണം എസ് ഐയും കോൺസ്റ്റബിളും  പരസ്പരം എന്തോ സംസാരിച്ചു.

ശേഷം  അവളുടെ അടുത്തേക്ക് വന്നു.
"  ഒക്കെ ഞാൻ നിങ്ങളെ വിശ്വസിക്കുന്നു.. ആരോ ചതിച്ചതാവാം.  പക്ഷേ... എന്തൊക്കെയാണെങ്കിലും ഇത് ഇല്ലീഗൽ  ആയിട്ടുള്ള ഒരു സാധനം  തന്നെയാണ്..!! സോ നമുക്ക് സ്റ്റേഷനിൽ പോയി സംസാരിക്കാം.. "
അയാൾ ഒന്ന് നിർത്തി ശേഷം മറ്റുള്ള പോലീസുകാരെ കൂടി നോക്കി

💬 Comments

View all comments