0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Author : Adheera Read All Parts 4811

"  അതും ഞാൻ തെളിവിന്‍റെ പട്ടികയിലാണ്  കൊടുത്തിരിക്കുന്നത്..!! നിങ്ങൾ ഡാറ്റ ഡിലീറ്റ് ആക്കിയാലോ..?  ഫോൺ തരാൻ കഴിയില്ല "

" ഒരേ ഒരു കോൾ ചെയ്യാനാണ് സർ "  അവളൊട് മനസ്സ് അലിവ് തോന്നിയിട്ട് ആവണം എസ് ഐ ഒന്നാലോചിച്ചതിനു ശേഷം അവളോട് പുറത്തേക്ക് നിൽക്കാൻ  ആവശ്യപ്പെട്ടു.

സ്റ്റെല്ല  പുറത്തിറങ്ങി അവിടെ ഇട്ടിരുന്ന ഒരു സൈഡ് ബെഞ്ചിൽ  പോയിരുന്നു... കുറച്ചു കഴിഞ്ഞതും  വയസ്സായ പോലീസുകാരൻ ഫോണും കൊണ്ട് അവളുടെ  അടുത്തേക്ക് വന്നു..

"  മോള് മലയാളിയാണല്ലേ...?? "
അടുത്തേക്ക് വന്നിരുന്ന കുറച്ചു പ്രായമുള്ള പോലീസുകാരൻ അവളോട്  മലയാളത്തിൽ സംസാരിച്ചു..
അയാളുടെ രണ്ട് കൈ വിരലിലും മലയാളത്തിൽ പേര് കൊത്തിയ  സ്വർണ്ണ  മോതിരം ഇട്ടിരിക്കുന്നത് സ്റ്റെല്ല ശ്രെദ്ധിച്ചു..!!

" അതെ  സർ..!!  താങ്ക്യൂ സർ. ഞാൻ സത്യം ആണ് പറയുന്നത്  എനിക്കിതിൽ യാതൊരു മനസ്സ് അറിവും ഇല്ല  "

"  ഫോൺ ഞാൻ നൽകാം പക്ഷേ ഇപ്പോഴും ഇതിന്റെ  സീരിയസ്നെസ്സ് കഴിഞ്ഞിട്ടില്ല പിന്നെ  മോൾക്ക് അറിയാമല്ലോ ഇത് ബാംഗ്ലൂരാണ് ഇവിടെ ക്യാഷ്  ഉണ്ടെങ്കിൽ മയക്കുമരുന്ന് കൂവ പൊടിയായും കൊലപാതകം ആത്മഹത്യയായും മാറും..!!  മോൾക്ക് ഞാൻ പറയുന്നത് മനസ്സിലാവുന്നുണ്ടോ ?? "
അവൾ ഒന്നും മനസ്സിലാവാതെ അയാളെ നോക്കി.

"  മോളെ അറിയാമല്ലോ ഈ നാട് ഭരിക്കുന്നത് പണമുള്ളവനും രാഷ്ട്രീയക്കാരനും  സ്വാധീനം ഉള്ളവരും ആണ്..!!  ശരിക്ക് ആലോചിക്ക് എന്നിട്ട്  കുറച്ചു  ഹോൾഡ് ഉള്ള  ആരെങ്കിലും മോളുടെ കോൺടാക്ടിൽ ഉണ്ടോ എന്ന് നോക്കി  അവരെ വിളിച്ചൊന്ന് സംസാരിക്ക് "

" എനിക്ക് അങ്ങനെ ആരേം അറിയില്ല..!! സർ "

" അത്യാവശ്യം സ്വാധീനമുള്ള ഒരു വ്യക്തി ഇടപെട്ടാൽ ഈ പ്രശ്നം ഇവിടം കൊണ്ട് തീരും മോൾക്ക് ഞാൻ പറയുന്നത് മനസ്സിലാവുന്നുണ്ട് എന്ന് കരുതുന്നു..
പെട്ടെന്ന് വിളിച്ചിട്ട് ഫോൺ തിരികെ തരണം " എല്ലാർക്കും കേക്കാൻ പാകത്തിന് അവസാനത്തെ വാചകം  ഉച്ചത്തിൽ പറഞ്ഞ ശേഷം ഫോൺ കൊടുത്ത്  ആ പോലീസുകാരൻ എഴുന്നേറ്റു പോയി.

അവൾ ഫോൺ കയ്യിൽ കിട്ടിയതും ആൽബിയുടെ നമ്പർ വേഗത്തിൽ ഡയൽ ചെയ്തു...കോൾ ചെയ്യുന്നതിന് മുന്നായി സ്റ്റെല്ല  ഒരു നിമിഷം ആലോചിച്ചു..!!

💬 Comments

View all comments