0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Author : Adheera Read All Parts 4827

ആ പോലീസ് കാരൻ പറഞ്ഞത് അവളുടെ മനസിൽ അലയടിച്ചു കൊണ്ടിരുന്നു.....

ആലോചിക്കും തോറും  മനസ്സിലേക്ക് പതിയെ ആ രൂപം കടന്ന് വന്നു.. !!
ഈ സമയം തനിക്ക് തുണയാവാൻ ഒരാളെ കൊണ്ടെ  പറ്റൂ... അവൾ ആൽബിയുടെ നമ്പർ ബാക്ക് അടിച്ചു...!!

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞതും ആ പോലീസ് സ്റ്റേഷന്റെ  മുമ്പിലേക്ക് രണ്ട്  കാർ വന്ന്  നിൽക്കുന്ന ശബ്ദം അവൾ കേട്ടു.

വന്നിരിക്കുന്നത് ആരാണെന്ന് അറിയാൻ പോലീസുകാരെല്ലാം പുറത്തേക്ക് തലയിട്ട് നോക്കി..
അവൾ നോക്കി നിൽക്കുമ്പോൾ തന്നെ ശിവയും കൂടെ ഒരു വക്കീലും അവന്റെ  ആളുകളും അകത്തേക്ക് വന്നു..!!

ശിവ നേര വന്നത് അവളുടെ അടുത്തേക്കാണ് അവൻ  പെണ്ണിൻറെ കൈകൾ ചേർത്ത് പിടിച്ചു..
"  എന്താ പറ്റിയത് ?? "

"  എനിക്കറിയില്ല ശിവ  എന്നെ പെടുത്തിയതാണ് ഒരു പയ്യൻ അവൻ..
എന്തൊക്കെയോ പറഞ്ഞു പറ്റിച്ചു "

" ശരി ടെൻഷൻ അടിക്കണ്ട ഞാൻ നോക്കിക്കോളാം..!! ഇട്സ് ഒക്കേയ്  ?? "
അവൻ സ്റ്റെല്ലയുടെ കൈ  ചേർത്തു പിടിച്ചുകൊണ്ട് അവളെയും കൂട്ടി എസ് ഐയുടെ റൂം തുറന്നു അകത്തേക്ക് കയറി.

ശിവയെ കണ്ടതും പോലീസുകാരൻ അവിടെ നിന്നും എഴുന്നേറ്റു
" ഹലോ ഗൗഡ സാർ..!! "

" എന്തിനാണ് നിങ്ങൾ  ഇവിടെ എന്റെ  ഭാര്യയെ  കൊണ്ടു വന്നിരിക്കുന്നത് ? "
ശിവയുടെ ദേഷ്യത്തോടെയുള്ള ചോദ്യം പോലീസുകാരെയും അതുപോലെ സ്റ്റെല്ലയെയും ഒരു പോലെ ഞെട്ടിച്ചു..!!

പോലീസുകാർ ഞെട്ടലോടെ പരസ്പരം നോക്കി.
" സാറിൻറെ വൈഫ് ആണെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു..!! "

" എൻറെ പെണ്ണാണ് അവൾ..!! അറിഞ്ഞു കൊണ്ട് ഇങ്ങനെ ചെയ്യില്ല എന്നും പലവട്ടം പറഞ്ഞു എന്നിട്ടും റെസ്‌പെക്ട്  ഇല്ലാതെയാണ് നിങ്ങൾ പെരുമാറിയത്..?? "  ശിവയുടെ കൈ അവളുടെ  ഉള്ളം കയ്യിലേക്ക്  കരുത്തോടെ ചേർത്ത് പിടിക്കുമ്പോൾ സ്റ്റെല്ലക്ക് വല്ലാത്ത  സുരക്ഷിതത്വം ഫീൽ ചെയ്യാൻ തുടങ്ങി.

' അവനെ കടന്ന്  ആരും ഒന്നും തന്റെ  നേരെ വരില്ല എന്നതുപോലെ '

" സർ സത്യമായും സാറിൻറെ വൈഫ് ആണെന്ന് അറിയില്ലായിരുന്നു ഞങ്ങൾ മോശമായി ഒന്നും തന്നെ പെരുമാറിയിട്ടില്ല..!! ചന്ദ്ര ഗൗഡ ഫാമിയിൽ ഉള്ളവരോട്

💬 Comments

View all comments