0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Author : Adheera Read All Parts 4830

വാങ്ങി അതുപോലെ വണ്ടിയെടുത്ത് തിരികെ പോയി.

ബൈക്ക് കടന്ന് പോയതും ശിവയുടെ വാഹന വ്യൂഹം വീണ്ടും  ഓടി തുടങ്ങി.
" നമ്മൾ ഇതിൽ നിന്നും ആൽബിയെ ഒഴിവാക്കും ഭഗത്ത്..!!  പിന്ന ആ പയ്യനെ ഡയറക്ടായി സജിൻ എന്ന് പറഞ്ഞവനുമായി  കണക്റ്റ് ആക്കും സൊ എല്ലാവരും ഒറ്റ അടിക്ക്  സേഫ് ആവും..!!  മനസ്സിലായോ ?? "

" മനസ്സിലായി ചേട്ടാ..!! "

" ഞാൻ ഒന്ന് കിടക്കുവാ നീ എത്തുമ്പോൾ വിളിക്ക് "
അതും പറഞ്ഞു ശിവ പുറകിലേക്ക് ചാഞ്ഞു കിടന്നു..  നനഞ്ഞു കിടക്കുന്ന ഹൈവേയിൽ കൂടി  കാറുകൾ അതിവേഗം ശിവയുടെ  അപ്പാർട്ട്മെൻറ് ലക്ഷ്യമാക്കി ഓടിക്കൊണ്ടിരിക്കുന്നു....!!!

സ്റ്റെല്ല വന്നു കയറുമ്പോൾ തന്നെ ആൽബിൻ ഹാളിൽ ഉണ്ടായിരുന്നു സാധാരണ സമയത്ത് നിന്നും  ഏകദേശം രണ്ടു മണിക്കൂറോളം വൈകി അവൾ എത്തിയതും ആൽബിൻ ഒന്നും മനസ്സിലാവാതെ സ്റ്റെല്ലയുടെ  മുഖത്തേക്ക് നോക്കി.

" ഫോൺ വിളിച്ചാൽ എടുക്കാൻ
അറിയില്ലേ..?? "
അവൻറെ ചോദ്യത്തിൽ വല്ലാത്ത ദേഷ്യം നിറഞ്ഞു നിന്നിരുന്നു.

"  അറിയാമായിരുന്നു പക്ഷേ എടുത്തില്ല..!! "

"  എന്തുകൊണ്ട് എടുത്തില്ല..?? കാരണം ഒന്നുമില്ലേ.?? "
ആൽബിന്റെ സംസാരം കനത്തു വന്നു കൊണ്ടിരുന്നു.

അവൾ മറുപടി  ഒന്നും മിണ്ടാതെ റൂമിനകത്തേക്ക് കയറിപ്പോയി ശേഷം തൻറെ ടേബിളിന്റെ  പുറത്തു കൊണ്ട്  ലാപ്ടോപ്പും ബാഗും  വെച്ച് കുറച്ച് സമയം കട്ടിലിൽ തന്നെ ഇരുന്നു..
ആൽബി ഹാളിൽ നിന്നും എഴുന്നേറ്റ് റൂമിലേക്ക് വന്നു.

"  സ്റ്റെല്ല.. നിന്നോടാണ് ചോദിക്കുന്നത് എവിടെയായിരുന്നു ഇത്രയും സമയം..?? എന്തുകൊണ്ട് ഞാൻ വിളിച്ചിട്ട് എടുത്തില്ല..?? "

"  ആൽബി നിനക്കും സജിനും  എന്തെങ്കിലും ഇല്ലീഗൽ  ഏർപ്പാട് ഉണ്ടോ..??  എന്തെങ്കിലും ലഹരി ഉപയോഗം അങ്ങനെ എന്തെങ്കിലും..?? "  അവളിൽ  നിന്നും പെട്ടെന്നൊരു മറു  ചോദ്യം ആൽബി തീരെ പ്രതീക്ഷിച്ചിരുന്നില്ല.

അതുകൊണ്ട് തന്നെ പെട്ടെന്ന് എന്ത് മറുപടി പറയണമെന്നും അവനു മനസ്സിലായില്ല.
"  ലഹരി ഉപയോഗമോ? അതെന്താ നീ അങ്ങനെ ചോദിച്ചത്..?? "

" ഞാൻ ചോദിച്ചതിനു  ഉത്തരം പറ നിനക്കോ സജിനോ എന്തെങ്കിലും ലഹരി ഉപയോഗമോ ഇവിടെയുള്ള ഏതെങ്കിലും ഏജൻറ് മാരുമായി ബന്ധമോ അങ്ങനെ എന്തെങ്കിലും ഉണ്ടോ..??

💬 Comments

View all comments