0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Author : Adheera Read All Parts 4831

"
സ്റ്റെല്ല അവന്റെ മുഖത്തേക്ക് തന്നെ ശ്രെദ്ധിച്ചു കൊണ്ടിരുന്നു.

' എന്തോ അരുതാത്തത് സംഭവിച്ചിരിക്കുന്നു കാര്യങ്ങളുടെ കിടപ്പ് എന്താണെന്ന് മനസ്സിലാക്കാൻ പറ്റുന്നില്ല '

" എൻറെ പെണ്ണേ നിനക്ക് ഭ്രാന്താണോ ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്ന് കരുതി..  നിനക്ക് എന്നെ വിശ്വാസമില്ലെ..??"  ആൽബി അത് വളരെ കൃത്യമായി തന്നെ നിഷേധിച്ചു.

" ഞാൻ  ഇത്രയും സമയം എവിടെയായിരുന്നു എന്ന്  നിനക്കറിയാമോ..?? ചോദിക്ക്  ഞാൻ പറയാം.."
അവളുടെ  മുഖ ഭാവം മാറുന്നത് ആൽബി തീരെ പ്രതീക്ഷിച്ചിരുന്നില്ല.

' നിമിഷനേരം കൊണ്ട് പ്ലേറ്റ് മറിയുന്നതും വാദി പ്രതിയാകുന്നതും അവൻ കൺമുന്നിൽ കണ്ടു'

" ഞാൻ പോലീസ് ചെക്കിങ്ങിൽ ആയിരുന്നു എന്തിനാണെന്ന് അറിയാമോ..?? "

" പോലീസ്..?? "

" യെസ് തെ ഫക്കിംഗ്  പോലീസ്..!! എൻറെ കയ്യിൽ നിന്നും  ****** പിടിച്ചു  നിന്നെ അറിയാം എന്നു പറഞ്ഞ്  ഒരു പയ്യൻ കൊണ്ട് തന്നതാണ്  എന്താ നിനക്ക് അവനെ അറിയാമോ...?? "
സ്റ്റെല്ലയുടെ മുഖത്തു ദേഷ്യം ഉരുണ്ട് കൂടി വല്ലാത്ത അവസ്ഥയിൽ എത്തി.

" ജിതിൻ എന്ന് പേരുള്ള WMX ഇൽ ഡിസൈനർ  ആയി ജോലി ചെയ്യുന്ന ഒരു പയ്യൻ..!! നിനക്ക് അവനെ അറിയാമോ എന്നാണ് ഞാൻ ചോദിച്ചത്..?? "
ആൽബി മറുപടി മിണ്ടിയില്ല.

" എന്താ ചോദ്യത്തിന് മറുപടിയില്ലേ..?? " പുറകെ പുറകെ വന്ന  അവളുടെ  ചോദ്യങ്ങൾക്ക് ആൽബിക്ക് ഒന്നും മറുപടിയുണ്ടായിരുന്നില്ല.

" എടി എന്താണ് സംഭവിച്ചത് എന്ന് കൃത്യമായിട്ട് പറ ഏതെങ്കിലും ഒരുത്തൻ എന്നെ അറിയാം എന്ന് പറഞ്ഞു..  എന്നതിനർത്ഥം ഞാൻ ഇതും വലിച്ചു കേറ്റി നടക്കുകയാണ് എന്നല്ല...!!  എനിക്കും സജിനും മദ്യപാനം ഉണ്ട് ഇല്ല എന്ന് ഞാൻ പറയുന്നില്ല പക്ഷേ ഈ പരിപാടിയില്ല...  ഇങ്ങനെ ഒരു വ്യക്തിയെയോ ഏജന്റിനെയോ എനിക്ക് അറിയുകയുമില്ല "
ആൽബി തൻറെ വശം വ്യക്തമാക്കിയതും അവൾ ദേഷ്യത്തിൽ  റൂമിൽ നിന്നും എഴുന്നേറ്റു  കിച്ചണിലേക്ക് പോയി.

" അന്ന മോളെ എപ്പോഴാ കൂട്ടിയത് ?? "
ഫ്രഡ്ജിൽ നിന്നും വെള്ളം കുടിക്കുന്നതിടയിൽ അവൾ സൗമ്യമായി ചോദിച്ചു.

" നീ ഇന്ന് വന്നിട്ടില്ല എന്ന് പറഞ്ഞ് ഡേ

💬 Comments

View all comments