Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]
അയാൾ എന്നെ ഹെല്പ് ചെയ്തു പിന്നെ ഞാൻ ശിവയെ വിളിച്ചു സംസാരിച്ചിരുന്നു...!! ആ പോലീസുകാരനെ ശിവയ്ക്ക് പേഴ്സണലായി അറിയാവുന്നതു കൊണ്ട് തൽക്കാലത്തേക്ക് ഞാൻ ഊരി പോന്നു. എനിക്ക് ഈ പൊതി കൈ മാറിയ പയ്യൻറെ പേരിൽ ഒരു കമ്പ്ലൈന്റ് രജിസ്റ്റർ ചെയ്ത് അവർ ആ വഴിക്ക് അന്വേഷിച്ച് കൊണ്ടിരിക്കാണ്.."
ആൽബിയുടെ മുഖ ഭാവം ശ്രെദ്ധിച്ചു കൊണ്ട് അവൾ കുറച്ചു കൂടുതൽ കയ്യീന്ന് ഇട്ടു എങ്കിലും ഒരു ഭാവ മാറ്റവും ആൽബിക്ക് ഉണ്ടായില്ല.
" എങ്കിൽ നിനക്ക് ഫോൺ എടുത്ത് എന്നെ വിളിച്ചു കൂടായിരുന്നോ..?? ഞാൻ അങ്ങോട്ട് വരില്ലായിരുന്നൊ..?? "
" അതിന് ഫോൺ തന്നാലല്ലേ സംസാരിക്കാൻ പറ്റുകയുള്ളൂ അവരുടെ കയ്യിൽ പിടിച്ചു വെക്കുകയായിരുന്നു..!! "
അവൾ അവിടെ നിന്നും എഴുനേറ്റ് റൂമിൽ പോയി ടർക്കി എടുത്ത് കൊണ്ട് വന്നു.
" പിന്നെ നിനക്ക് ശിവയെ വിളിക്കാൻ എങ്ങനെയാണ് ഫോൺ കിട്ടിയത്..?? "
" ആ പോലീസുകാരൻ തന്നെ വിളിച്ച് സംസാരിക്കുകയാണ് ചെയ്തത്.. ഞാൻ ഏത് കമ്പനിയിൽ ആണെന്നും ഏതു പൊസിഷനിൽ ആണ് വർക്ക് ചെയ്യുന്നതും എന്ന് പറഞ്ഞപ്പോൾ എന്നെ പ്പറ്റി അറിയാൻ വേണ്ടി ശിവയെ വിളിച്ചതായിരിക്കാം എന്തായാലും അങ്ങനെ ഒരു കാര്യം സംഭവിച്ചത് കൊണ്ട് ഞാൻ രക്ഷപ്പെട്ടു "
കുറച്ച് അധികം കള്ളം കൂടി മിക്സ് ചെയ്തു അവൾ സാഹചര്യം അവന് വ്യക്തമാക്കി കൊടുത്തു.
' ആൽബിയെ തഴഞ്ഞ് താൻ ആണ് ശിവയെ വിളിച്ചു വരുത്തിയത് എന്നറിഞ്ഞാൽ ചിലപ്പോൾ അവനത് ഇഷ്ടപ്പെട്ടു എന്ന് വരില്ല '
അത് കൺമുന്നിൽ കണ്ടതുകൊണ്ടാണ് ഇങ്ങനെ ഒരു കള്ളം പറയേണ്ടി വന്നത്.
കുറച്ച് സമയത്തേക്ക് അവർ രണ്ടുപേരും പരസ്പരം മിണ്ടിയില്ല.
" ആൽബി സത്യം പറ നിനക്ക് എന്തെങ്കിലും ഇമ്മാതിരി പരിപാടി ഉണ്ടോ..?? "
ഇത്തവണ അവളുടെ ചോദ്യം മയത്തിലായിരുന്നു.
" എൻറെ പെണ്ണെ ചുമ്മാ വെറുതെ ചൊറിയാൻ നിൽക്കല്ലേ ഇനി അങ്ങനെ ഉണ്ടെങ്കിൽ തന്നെ അത് നിൻറെ കയ്യിൽ കൊടുക്കാനും പിന്നെ ഞാൻ തന്നെ നിൻറെ കയ്യിൽ നിന്ന് വാങ്ങും എന്നൊക്കെ നീ കരുതുന്നുണ്ടോ..?? ഞാൻ അത്രയ്ക്ക് മണ്ടനാണോ "
"
💬 Comments
View all comments