Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]
സജിനെ എനിക്കൊന്നു കാണണം നാട്ടിൽ നിന്നു വരുമ്പോൾ ആൽബി എന്നോടൊന്നു പറയണമേ..!! വന്നു വന്ന് ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കേണ്ട എന്ന് അറിയാൻ പറ്റാത്ത അവസ്ഥയായി "
സ്വയം പറഞ്ഞു കൊണ്ട് അവൾ ടർക്കിയുമെടുത്ത് ബാത്ത് റൂമിലേക്ക് കയറി.
ഡോർ അടച്ചു അവൾ കുളി തുടങ്ങി എന്നുറപ്പായതും ആൽബി ഫോൺ എടുത്ത് വേഗം പുറത്തേക്ക് ഇറങ്ങി..
സജിന്റെ നമ്പറിലേക്ക് വിളിച്ചു എങ്കിലും അപ്പുറത്ത് മറുപടിയൊന്നും ഉണ്ടായില്ല... ഏകദേശം 10 മിനിറ്റ് കഴിഞ്ഞതും.. അവൻറെ നമ്പറിൽ നിന്നും തിരിച്ചു കോൾ വന്നു.
" സജിനെ നിനക്ക് ജിതിൻ എന്ന് പറഞ്ഞൊരു തായോളിയെ അറിയാമോ..?? "
കോൾ എടുത്തതും ചെറിയ ദേഷ്യത്തിൽ ആയിരുന്നു ആൽബി സംസാരിച്ചത്.
" ഇല്ലാലോ ചേട്ടായി..!! "
" എന്താ നീ പറഞ്ഞ ആ ഏജന്റ് പയ്യൻറെ പേര്..?? "
" വിഷ്ണു എന്നൊ മറ്റൊ ആന്ന് തോന്നുന്നു.. എനിക്ക് കറക്റ്റ് അറിയില്ല..!! എന്നാ പറ്റി ചേട്ടായി..?? "
സജിന്റെ മറുപടി കേട്ടതും കുറച്ച് സമയത്തേക്ക് ആൽബിക്ക് എന്തൊക്കെയോ മനസിലാവാതെ വന്നു.
' പരസ്പരം കണക്റ്റ് ആവാത്ത എന്നാൽ റിലേറ്റഡ് ആവുന്ന എന്തൊക്കെയോ കാര്യങ്ങൾ സംഭവിക്കുന്നുണ്ട് '
" നീയാ ഏജൻറ് പയ്യനെ വിളിച്ച് കിട്ടിയിരുന്നോ..?? അവൻ എവിടെയാ ഉള്ളത്."
" അത് ഞാൻ പറയാനിരിക്കുകയായിരുന്നു അവൻ വന്നപോലെ ഗോവയ്ക്ക് തിരിച്ചു പോയി.. എന്നു അറിഞ്ഞു "
അത് പറയുമ്പോൾ സജിന്റെ സംസാരത്തിൽ ചെറിയ കുറ്റബോധം ഉണ്ടായിരുന്നു പറഞ്ഞ സമയത്ത് സാധനം കൊടുക്കാൻ പറ്റാത്തതിന്റെ സങ്കടം.
" അതെന്നാ അവൻ പെട്ടെന്ന് തിരിച്ചു പോയത് ?? "
" എന്താണ് എന്നറിയില്ല ചേട്ടായി കുറച്ചു നാൾ ഇങ്ങോട്ട് ഇല്ല എന്ന് പറഞ്ഞു..!! ഇതുതന്നെ അവൻ കോൾ എടുത്തതല്ല മറ്റൊരു സുഹൃത്ത് വഴി ഞാൻ അറിഞ്ഞതാണ് "
" എന്തൊക്കെയോ കാര്യങ്ങൾ മാച്ച് ആവാത്തത് പോലെ "
ആൽബിൻ പല കോണിൽ ചിന്തിച്ചു കണക്റ്റ് ആക്കാൻ നോക്കി എങ്കിലും കൃത്യമായി മനസ്സിലാക്കാൻ പറ്റുന്നില്ല.
"നീ വേറെ ഏതെങ്കിലും പയ്യനോട് എനിക്ക് സാധനം തരാൻ പറഞ്ഞൽപ്പിച്ചിരുന്നൊ..?? "
" ഇല്ലാലോ
💬 Comments
View all comments