0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Author : Adheera Read All Parts 4914

ഒരു
ചോക്ലേറ്റ് നീട്ടി.. എന്നാൽ അവളുടെ  മുഖം ആകെ വാടി വല്ലാത്ത ദേഷ്യത്തിൽ എന്ന പോലെയായിരുന്നു അത് കൊണ്ട് തന്നെ  ചോക്ലേറ്റ് വാങ്ങാൻ  കൂട്ടാക്കിയില്ല.

അത് ശ്രദ്ധിക്കാതെ സ്റ്റെല്ല  ശിവയുടെ ഫോണിലേക്ക് ' എവിടെയാണ് ' എന്ന് മെസ്സേജ് അയച്ചു..
'ഗ്രൌണ്ട്  ഫ്ലോറിൽ ഉണ്ട് ' എന്ന് മറുപടി കിട്ടിയതും അവൾ താഴേക്ക് ഇറങ്ങി വന്നു.

പാർക്കിംഗിൽ  നിർത്തിയിട്ടിരിക്കുന്ന കാറിൽ  ഡോർ തുറന്നിട്ട് ഡ്രൈവിംഗ് സീറ്റിൽ ആയിരുന്ന്  അവൻ സിഗരറ്റ് വലിക്കുകയായിരുന്നു..

അവൾ അടുത്തേക്ക്  വന്നതും അവന്റെ ചുണ്ടിൽ നിന്നും അധികാരത്തോടെ സിഗരറ്റ് എടുത്ത് നിലത്തിട്ട് ചവിട്ടി..
" എപ്പോ നോക്കിയാലും ഒരു വലി..!!  ഇഷ്ടമല്ല എന്ന് ഞാൻ പറഞ്ഞത് ആണ് "
കലിപ്പിട്ട മുഖത്തോടെ  പാസഞ്ചർ സീറ്റിന്റെ ഡോർ തുറന്നു അവൾ അകത്തേക്ക് കയറി.
ശിവ അതിനു ചിരിക്കുക മാത്രം ആണ് മറുപടി നൽകിയത്..

" ഓരോ ദിവസം കൂടുന്തോറും പെണ്ണ് സുന്ദരിയായി കൊണ്ടിരിക്കുകയാണല്ലോ " ശിവയുടെ  കമന്റ്  അവൾ ഒരു വശ്യമായ ചിരയോടെ ആസ്വദിച്ചു.

" ഹാപ്പി ബർത്ത് ഡേ ടു യു പെണ്ണേ  "

" താങ്ക്യൂ "
അവൾ തന്റെ കൈയിലെ ചോക്ലേറ്റ് ബോക്സ്  ശിവയ്ക്ക് നേരെ  നീട്ടി.. അവൻ അതിൽ നിന്ന് ഒരെണ്ണം എടുത്തു.

" ശിവ  നാളെ ഫ്രീയാണോ ?? "

"  എന്താ കാര്യം ?? "

"  ഒന്നുമില്ല വീട്ടിൽ ചെറിയൊരു കേക്ക് മുറിക്കുന്നുണ്ട് സോ  ഫ്രീയാണെങ്കിൽ വീട്ടിലേക്ക് വരികയാണെങ്കിൽ എനിക്ക് സന്തോഷമാകും "
മുഖത്ത് നിറഞ്ഞു പുഞ്ചിരിയോടെയാണ് സ്റ്റെല്ല അത് ചോദിച്ചത്.

അവൻ എന്തോ ഒരു നിമിഷം ആലോചിച്ചു.
" സ്റ്റെല്ല..!!  നാളെ ഞാൻ കുറച്ച് തിരക്കിലാണ്  വൈകുന്നേരം ഫിലിപ്പീൻസിലേക്ക് തിരിച്ചു പോകാനുള്ള പരുപാടി  നോക്കുന്നുണ്ട് സൊ എനിക്ക് വരാൻ കഴിയില്ല "
മറുപടി അവൾ തീരെ പ്രതീക്ഷിച്ചിരുന്നതല്ല  എന്നത് മുഖഭാവം മാറിയപ്പോൾ തന്നെ ശിവക്ക്  മനസ്സിലായി.

"ഓഹ്.. ഒക്കെയ്.. ശരി ഞാൻ പോകുവാ..!! "
പുഞ്ചിരി മാഞ്ഞ മുഖത്തോടെ അവൾ പോകാൻ തുടങ്ങി.

"സ്റ്റെല്ല...  വെള്ളിയാഴ്ച മുതൽ ഈ പ്രോജക്ട് നിന്റേതാണ് സമയത്തിന് വന്നു

💬 Comments

View all comments