0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Author : Adheera Read All Parts 4915

നോക്കിക്കോണം  "
ശിവ ചെറിയ ചിരിയോടെ അവളോട് പറഞ്ഞു.
തീരെ പ്രതീക്ഷിക്കാത്ത  കാര്യം കേട്ടതും മോണിക്കയുടെ മുഖം വാടിയതിന്റെ കാരണം അവൾക്കു മനസ്സിലായി.

"  ഓ നമ്മൾ ചെറിയ ചെറിയ പ്രോജക്ട് ഒക്കേ  ചെയ്തോളാം ശിവ..!!  ഇത് നിങ്ങളെ പോലെ വലിയ ആൾക്കാർ  തന്നെ ചെയ്താൽ മതി " അവൾ മുഖം കോച്ചി പിടിച്ചു.

"  ചെയ്യുമോ എന്ന് ചോദിക്കുകയല്ല ചെയ്തത്  നിൻറെ പ്രോജക്ടാണ് ചെയ്തേ പറ്റുവൊള്ളൂ.. വെള്ളിയാഴ്ച മുതൽ മോണിക്ക സ്വാമിയുടെ ആയിരിക്കും..!!  നീ എൻറെ കൂടെ തന്നെ വേണം "
അത് പറയുമ്പോൾ അവന്റെ സ്വരം വല്ലാതെ കനത്തിരുന്നു.

"  ശരി നോക്കാം..!!  ഞാൻ പോട്ടെ "
അവൾ അതും പറഞ്ഞ് തിരികെ പോകാൻ തുടങ്ങി.

" പെണ്ണേ ഉച്ചയ്ക്ക് ലഞ്ച്  ഇറങ്ങുമ്പോൾ വിളിക്ക് "

" ശരി ഞാൻ പറയാം "
ഒരു കള്ളച്ചിരിയോടെ അവൾ കാറിൽ  നിന്നും ഇറങ്ങി തന്റെ ക്യാബിൻ ലക്ഷ്യമാക്കി നടന്നു.

ശിവയ്ക്ക് വാക്ക് നൽകിയത് പോലെ ഉച്ചയ്ക്ക് ലഞ്ചിനിറങ്ങുമ്പോഴേക്കും സ്റ്റെല്ല അവനു  മെസ്സേജ് അയച്ചിരുന്നു..
അവളുടെ  മെസ്സേജ് കിട്ടിയതും ശിവ അവൾക്കരികിലേക്ക് എത്തുകയും ചെയ്തു.

പോലീസ് സ്റ്റേഷനിൽ നടന്ന കാര്യങ്ങളും അവൾ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളും ശിവയുടെ ഇടപെടൽ കൊണ്ട് ഉണ്ടായ രക്ഷപ്പെടലും എല്ലാം അവൾ അവനോട് പങ്കുവെച്ചു.

കുറെ നാളുകൾക്കു ശേഷം ആയിരുന്നു സ്റ്റെല്ല  ഇതുപോലെ വാതോരാതെ സംസാരിക്കുന്നത് അവൻ ഒരു ലിസണർ മാത്രമായിരുന്നു അപ്പോൾ..
പെണ്ണ് കൈകൾ കൊണ്ട് ആക്ഷൻ കാണിച്ചു മനസ്സു നിറഞ്ഞ ചിരിച്ചു സംസാരിച്ചു കൊണ്ടേയിരുന്നു  ശിവ കൗതുകത്തോടെ ഒരുപാട് പ്രണയത്തോടെ അവൾ പറയുന്നത് അതേ പടി കേട്ടിരുന്നു...

" അപ്പോൾ ശിവ നാളെ ഉണ്ടാവില്ല എന്ന് ഉറപ്പാണോ ?? "

" യെസ് സ്റ്റെല്ല..!!  ഇന്ന് വൈകുന്നേരം തന്നെ ഞാൻ ചിലപ്പോൾ ഫിലിപ്പീൻസിന് പോകും "

"  ഓക്കേ "
കുറച്ച് അധികം സമയമെടുത്താണ് അവർ ലഞ്ച് കഴിച്ചത്.
വൈകുന്നേരം നേരത്തെ തന്നെ സ്റ്റെല്ലാ വീട്ടിലേക്ക് എത്തുകയും ചെയ്തു..

പിറ്റേദിവസം അവൾ എഴുന്നേൽക്കുമ്പോൾ തന്നെ അവളുടെ  ഫോണിൽ ശിവയുടെ വക ഹാപ്പി

💬 Comments

View all comments