0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Author : Adheera Read All Parts 4579

കൊടുത്ത് പ്രൊജക്റ്റിന്റെ ഫ്യൂച്ചർ പറഞ്ഞ് കൺവിൻസ് ആക്കണം ദേ ആർ അവർ  ഇൻസ്റ്റെർസ് !!
ഇനി മുന്നോട്ടുപോകുമ്പോൾ ചിലപ്പോൾ അവരുടെ ഇട പെടൽ കൂടി  ഉണ്ടാകും "
അവൻ കുടിച്ചു തീർത്ത ഗ്ലാസ് സൈഡിലേക്ക് മാറ്റി വച്ചു.

" അവർ കംപ്ലീറ്റ്ലി  വേറെ ഗ്രൂപ്പ് ആണോ അതോ SCG യുടെ  തന്നെ ആൾക്കാർ ആണോ..? "
സ്റ്റെല്ല തന്റെ സംശയം മറച്ചു വച്ചില്ല.

" ടു ബി  ഹോണസ്റ്റ് ഇത് കോടികളുടെ പ്രോജക്ട് ആണ് ഇത്രയും വലിയ അമൗണ്ട് എനിക്ക്  ഒറ്റയ്ക്ക് ഫണ്ടിംഗ് ചെയ്യാൻ കഴിയില്ല മാത്രമല്ല ഞാൻ ചെയ്ത്  കഴിഞ്ഞാൽ  ഇൻ കം ടാക്സും എൻഫോഴ്സ്മെന്റും ഒക്കെ എന്റെ ഓഫീസിൽ കേറി ഇറങ്ങും..!!  എല്ലാവരോടും ഞാൻ മറുപടി പറയേണ്ടിവരും സൊ ഒരു പാർട്ണർഷിപ്പ്  ഉള്ളത് നല്ലതാണ് എന്ന് എനിക്ക് തോന്നി..!! "
ശിവ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അവന്റെ ഫോൺ  തുടർച്ചയായി അടിക്കാൻ തുടങ്ങി.

അവൻ കോൾ അറ്റണ്ട്  ചെയ്ത ചെവിയോട് ചേർത്തു.

" സ്വാമി പറ...? "

അപ്പുറത്ത് സംസാരം.

"  ഞാനിവിടെ കഫെറ്റീരിയൽ ഉണ്ട് ആ തുടങ്ങാനായോ..? ഒക്കെ ഞാൻ താഴേക്ക് വരികയാണ് "
ശിവയുടെ  സംസാരത്തിൽ നിന്നും മീറ്റിംഗ് ആരംഭിക്കാൻ ആയി  എന്ന് മനസ്സിലായതും സ്റ്റെല്ലയും തന്റെ  കോഫി പെട്ടെന്ന് തന്നെ കുടിച്ചു തീർത്തു.

ശിവ വാഷ് റൂമിൽ  കയറി ഒന്ന് ഫ്രഷ് ആയി സ്റ്റെല്ലയെ കാത്ത് നില്കാതെ നടന്നു..

" ശിവാ.. വെയിറ്റ്  "
അവളുടെ വിളി കെട്ട് ശിവ തിരിഞ്ഞു.

" ഒന്ന് കാത്ത് നിക്കാൻ പോലും ടൈം ഇല്ലേ..
ഇങ്ങനെ ഒന്നും ആയിരുന്നില്ലാലൊ..? "
സാരിയുടെ മുന്താണി കൂടി പിടിച്ച്  അവളും അവനൊപ്പം നടന്ന് എത്തി.
അതിനു മറുപടി ആയി അവൻ ഒന്ന് ചിരിക്കുക മാത്രം ആണ് ചെയ്തത്..!!

ലിഫ്റ്റ് ഇറങ്ങി താഴേക്ക് എത്തിയതും  സ്റ്റെല്ല നേരെ  തൻറെ ക്യാബിനിൽ പോയി ലാപ്ടോപ്പ് എടുത്ത്  ബോർഡ് മീറ്റിംഗ് നടക്കുന്ന  മീറ്റിംഗ് റൂമിലേക്ക്  നടന്നു..

അകത്ത് ചെന്നതും അവളുടെ മാനേജറും  ഡി ജി എമ്മും  കൂടെ തന്നെ ശിവയും സ്വാമിയും ഒപ്പം  പുറത്തുനിന്ന് വന്ന  മൂന്നുപേരും ആണ് ഉണ്ടായിരുന്നത്..

" ഗുഡ് മോർണിംഗ് ടു ഓൾ.. മൈ നെയിം ഇസ് ശിവാനന്ദ് ചന്ദ്ര ഗൗഡ..!! നിലവിലെ SCG ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ആണ്..  മൈ സിൻസിയർ താങ്ക്സ് ടു ഓൾ ഹൂ ഗാതെർഡ് "

💬 Comments

View all comments