0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]

Author : Adheera Read All Parts 3366

ചെറിയ വാട്ടം കൊണ്ടു വന്നു.

" ചെറിയ പ്രശ്നങ്ങൾ ഉണ്ട് അതു കൊണ്ട് ഞാനും ഭാഗത്തും നാളെ തന്നെ തിരിക്കും ചിലപ്പോൾ ഒരാഴ്ചയോ രണ്ടാഴ്ചയോ അവിടെ തന്നെയായിരിക്കും "
ശിവ പറഞ്ഞതും സങ്കടം കൊണ്ട് പെണ്ണിന്റെ മുഖത്ത് വന്ന മാറ്റം ശിവക്ക് പെട്ടെന്ന് തിരിച്ചറിയാൻ പറ്റി.

" പോവുന്ന പരിപാടി പെട്ടെന്ന് പൂർത്തിയാക്കി നിൻറെ അടുത്തേക്ക് തന്നെ ഞാൻ തിരികെ വരില്ലെ ?? "

" വന്നാൽ മതി "
അതിന് അവളും ചെറിയ ചിരിയാണ് മറുപടി നൽകിയത്.

" എന്താ പെട്ടെന്ന് പോകുന്നത്..?? "

" അവിടെ ഞങ്ങൾ വിചാരിക്കുന്നതിനപ്പുറം കുറച്ചു പ്രശ്നങ്ങൾ നടക്കുന്നുണ്ട് മെലാക്ക സിറ്റിയിൽ നമ്മുടെ റിസോർട്ടുകളുമായി അവിടെ തന്നെയുള്ള ലോക്കൽസിന്റെ റിസോർട്ട് ടീം ദേ കോൾഡ് ഫിദാൻ ഗ്രൂപ്പ്.. ചെറിയ കോമ്പറ്റീഷൻ ഉണ്ട്.. ഒരിക്കൽ പുറത്തു നിന്നുള്ള ലോക്കൽ മാഫിയയുമായി കൂട്ടു ചേർന്ന് അവർ ഞങ്ങളുടെ പ്രോപ്പർട്ടികൾ ആക്രമിച്ചു.. പല പ്രോപ്പർട്ടികളും അടിച്ചു തകർക്കുകയും ചെയ്തു.."

" എന്നിട്ട്..?? "

" അതിനു മറുപടിയായി ഞാൻ അത് ചെയ്തവരെ അവരുടെ സ്പോട്ടിൽ കയറി ചെന്ന് അടിച്ചു വീഴ്ത്തിയിരുന്നു.. അന്ന് അത് ഒതുങ്ങി എന്ന് വിചാരിച്ചു.. പക്ഷേ ഇപ്പോൾ അവർ വീണ്ടും തലപൊക്കി തുടങ്ങി "
അത് പറയുമ്പോൾ ശിവയുടെ മുഖത്ത് വല്ലാത്ത സീരിയസ്നെസ്സ് ഉണ്ടായിരുന്നു.

" പ്രശ്നം കുറച്ച് സീരിയസ് ആണെന്ന് തോന്നുന്നു...?? "

" അതെ ഇപ്പോൾ പോകുന്നത് ഒരു അപകടം പിടിച്ച സിറ്റുവേഷനിലേക്ക് ആണ് നൈജീരിയയിൽ നിന്നും മലേഷ്യയിലേക്ക് കുടിയേറിയ ഒരു മാഫിയയുമായി ഈ ഫിദാൻ ഗ്രൂപ്പ് കൂട്ടു ചേർന്നിട്ടുണ്ട്..!! നൈജീരിയയിൽ നിന്നും വന്നിരിക്കുന്ന ടീമിനെ സാം ബ്രദേഴ്സ് എന്നാണ് വിളിക്കുക അവർ മൂന്നു പേരാണ് കറുത്ത വർഗ്ഗത്തിൽ പെട്ട ആളുകളെ നീ അറിയുമോ..?? "

" ആ എനിക്കറിയാം ഞാൻ സിനിമയിലൊക്കെ കണ്ടിട്ടുണ്ട് "
അവൾ എന്തോ ഓർത്ത പോലെ തല കുലുക്കി.

" യെസ്..!! അവർ മൂന്ന് പേരും ആഫ്രിക്കൻസ് ആണ് ഇപ്പോൾ മലേഷ്യയിലേക്ക് കയറി കൂടി അവിടെ ആയുധ കച്ചവടവും ലഹരിയും ഒക്കെയാണ് മെയിൻ പരിപാടി... ആ മൂന്നുപേരും ചെകുത്താന്മാരാണ് എന്തിനെയും അതിന്റെ മാക്സിമം അക്രമത്തോടെയും ക്രൂരതയുടെയും തീർപ്പ് കാണുക എന്നുള്ളതാണ് അവരുടെ നയം.. !! .പോയി സംസാരിച്ചു തീർക്കാൻ നോക്കണം "

" സംസാരിച്ചു തീർക്കാൻ തന്നെയല്ലേ പോകുന്നത് ?? "
സ്റ്റെല്ല ചെറിയ ഉൾ ഭയത്തോടെ

💬 Comments

View all comments