Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]
അവന്റെ മുഖത്തേക്ക് നോക്കി.
" അതേടി പോയിട്ട് വരാം "
ശിവ അധികാരത്തോടെ 'എടീ ' എന്ന് വിളിച്ചതും അവളുടെ നെറ്റിയും കവിളുകളും ചുവന്നു.. പെണ്ണ് സ്വാഭാവികമായ സ്ത്രൈണതയോടെയും ലജ്ജയോടെയും മുഖം താഴ്‌ത്തി പിന്നെ ചെറിയ മന്ദ ഹാസത്തോടെ സൈഡ് ഗ്ലാസിൽ കൂടി പുറത്തേക്ക് നോക്കി ഇരുന്നു..
കുറച്ചു കൂടി ഓടിയപ്പോഴേക്കും അവർ പ്രോജക്റ്റിനടുത്ത് എത്തിയിട്ടുണ്ടായിരുന്നു രണ്ടുപേരും വാഹനം സൈഡാക്കി ഇറങ്ങി സൈറ്റിലേക്ക് കടന്ന് തങ്ങളുടെ പ്രൊജക്റ്റിന്റെ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു
Ps 2
സെറ്റിലേക്ക് എത്തിയ സമയം മുതൽ അവർ രണ്ടുപേരും പഴയ പോലെ പെരുമാറാൻ ആരംഭിച്ചിരുന്നു..
ശിവ ഫോൺ എടുത്ത് പുറത്തേക്ക് മാറിയതും സ്റ്റെല്ല തന്റെ ലാപ്ടോപ്പുമായി സൂപ്പർ വൈസറെ സമീപിച്ചു..
ഓഫീസിലെ കാര്യങ്ങളെല്ലാം ശിവ ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുമെങ്കിലും അവൻറെ ശ്രദ്ധ എല്ലാത്തിനും ഉണ്ടാവും എന്ന് അവൾക്ക് ഉറപ്പായിരുന്നു..
" ഇന്നത്തെ കൺസ്ട്രക്ഷൻ പ്രോഗ്രസ് പരിശോധിച്ചോ? "
ഏകദേശം പത്തു മിനിറ്റ് കഴിഞ്ഞതും സ്റ്റെല്ലയും സൂപ്പർ വൈസറും സംസാരിക്കുമ്പോൾ ശിവ അവർക്കിടയിലേക്ക് കയറി വന്നു.
" അവസാന അഴിച്ചുപണികൾ ഇന്നലെ രാത്രി തീർന്നു. ഇന്ന് മുതൽ ഈ ഭാഗം ജോലി തുടങ്ങാം സാർ "
സൂപ്പർ വൈസർ ആണ് മറുപടി നൽകിയത്
" ഷട്ടറിങ്ങിന് വേണ്ട മെറ്റീരിയൽ ഒന്നും കുറവില്ലാലൊ..?? "
" ഇല്ല സാർ..!! എല്ലാം സ്റ്റോറിൽ ഉണ്ട്. കഴിഞ്ഞ ആഴ്ച തന്നെ ഓർഡർ ചെയ്തത്.."
" സ്റ്റെല്ല ഇക്കഴിഞ്ഞ ദിവസത്തെ ചെക്ക്‌ലിസ്റ്റ് താൻ അയച്ചിരുന്നൊ..?? "
" അത് ഞാൻ അയച്ചിട്ടിണ്ടായിരുന്നു പിന്നെ ഇന്ന് വൈകിട്ട് സൈറ്റിന്റെ പുതിയ ഡ്രോവിങ്ങ് കൂടി വരും..!! അതും കൂടി ആയാൽ പിന്നെ ആ സെക്ഷൻ തുടങ്ങാമല്ലോ? അല്ലേ ?? "
സ്റ്റെല്ല സൂപ്പർ വൈസറെ ചോദ്യ രൂപേണ നോക്കി.
" ആം തുടങ്ങാം മാം..!! അതിന് മുൻപേ ലെവലിങ്ങ് കൂടി നോക്കണം. സിവിൽ ടീം ഇന്ന് എത്തും പിന്നെ നാളെ മുതൽ എല്ലാം ഒരുമിച്ച് കാര്യമായി പോകട്ടെ.. എന്ന് കരുതി "
അയാൾ ഭവ്യതയോടെ കാര്യങ്ങൾ വ്യക്തമാക്കി.
സൂപ്പർ വൈസറെ കണ്ട് സംസാരിക്കുമ്പോൾ സ്റ്റെല്ല ഇനി മുന്നോട്ട് നടപ്പാക്കാൻ പോകുന്ന പ്ലാനിനെ പറ്റിയും പ്രൊജക്റ്റിൽ ശിവയുടെ ഐഡിയ എങ്ങനെ എക്സിക്യൂട്ട് ചെയ്യണം എന്നതും വർക്കേഴ്സിന് വളരെ വ്യക്തമായി വിശദീകരിച്ചു നൽകി..
ഉച്ചസമയങ്ങളിൽ ബാംഗ്ലൂരിലെ ചൂട് വളരെ കൂടുതലാണ് അതുകൊണ്ടുതന്നെ ഇത്രയും സമയം എസി കാറിനുള്ളിൽ ഇരുന്ന് പുറത്തേക്ക്
💬 Comments
View all comments