Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]
സാം ബ്രദർസ് ലാൻഡ് ചെയ്തിട്ടിട്ടുണ്ട്..!! ഇപ്പോൾ അവർ ജോർജ് ടൗണിൽ ഉണ്ട് കുറഞ്ഞ സമയത്തിനുള്ളിൽ അവർ മെലാക്കയിൽ എത്തും "
ഭഗത്ത് പറഞ്ഞു അവസാനിപ്പിച്ചതും സ്വാമി പിടക്കുന്ന നെഞ്ചോടെ ഒരു ദീർഘ നിശ്വാസം എടുത്ത് വിട്ടു.
' എന്തിനെ ആണോ ഇത്രയും നാൾ ഭയന്നത് അത് തന്നെ സംഭവിച്ചു കൊണ്ടിരിക്കുന്നു '
" ശിവ അറിഞ്ഞോ..?? "
" ഇല്ല അറിയിക്കണം..!! "
അവർ രണ്ടുപേരും സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ വീടിൻറെ മുറ്റത്തേക്ക് ഒരു ഫോർഡ് എൻഡവർ പതിയെ കയറി വന്നു..
വാഹനത്തിന്റെ ഡോർ തുറന്ന് ശിവ പുറത്തേക്ക് ഇറങ്ങിയതും ഭഗത്ത് വേഗം അടുത്തേക്ക് ചെന്നു.
" ചേട്ടാ ഫോണിൽ വിളിച്ചിട്ട് എടുത്തില്ലാല്ലോ
എന്ത് പറ്റി..?? "
" കുറച്ചു തിരക്കായിരുന്നു ഭഗത്.. സോ ഫോൺ നോക്കാൻ പറ്റിയില്ല. എന്തുപറ്റി..? " അതും പറഞ്ഞ് ശിവ രണ്ടാം നിലയിലേക്ക് നടന്നു.
ഭഗത്ത് അവൻറെ കൂടെ തന്നെ ഫോളോ ചെയ്തു വരികയും ചെയ്തു..
" ചേട്ടാ ചെറിയ പ്രശ്നമുണ്ട്..."
" എന്താണ്..?? "
റൂമിലേക്ക് എത്തി തന്റെ കോട്ട് അഴിച്ചു ഇടുന്നതിനിടയിൽ ശിവ അവനെ തിരിഞ്ഞുനോക്കി.
" അത്...!!! "
" എന്താ ഭഗത്ത് ഇത്ര വലിയ പ്രശ്നം..?? "
" സാം ബ്രദർസ് ലാൻഡ് ചെയ്തിട്ടുണ്ട്..!! "
ഭഗത്ത് അത് പറഞ്ഞതും ശിവയുടെ നെഞ്ചിൽ കൂടി ഒരു മിന്നൽ കടന്ന് പോയി..!!
" എന്താ എന്താ പറഞ്ഞത് ??? "
ശിവ പതിയെ തിരിഞ്ഞുനോക്കി.
" അതേ ചേട്ടാ നമ്മൾ പേടിച്ചതുപോലെ ആ ചെകുത്താന്മാർ എത്തിയിട്ടുണ്ട് മലേഷ്യയിൽ ലോക്കൽ മാഫിയ അവരുടെ പീക്ക് ലെവലിൽ സ്ട്രോങ്ങ് ആയി നിൽക്കുകയാണ്...!! എന്താണ് ചെയ്യേണ്ടത് എന്ന് എനിക്കറിയില്ല "
അവരുടെ പേരുകൾ കേട്ടതും കുറച്ചു നേരത്തേക്ക് ശിവ ഒന്നും മിണ്ടിയില്ല.
അകാരണമായ എന്തോ ഒരു ഭയം തന്നെ തേടി വന്നതുപോലെ അവനു തോന്നി...
കാത്തിരുന്നത് പോലെ തനിക്കായി അവർ വന്നിട്ടുണ്ട്..!!!
ശിവ ഒന്നും മിണ്ടാതെ ഷെൽഫിൽ അടുക്കി വെച്ചിരിക്കുന്ന ഒരുപാട് ബോട്ടിലിന്റെ ഇടയിൽ നിന്നും ഒരെണ്ണം എടുത്ത് രണ്ട് ഗ്ലാസ്സിലേക്ക് ആയി മദ്യം പകർന്നു.. ഒരു ഗ്ലാസ്സ് ഭഗത്തിനു നേരെ നീട്ടി.
" സ്റ്റാറ്റസ് എന്താണ് ?? "
" നിലവിൽ ജോർജ് ടൗണിൽ ഉള്ള നമ്മുടെ പ്രോപ്പർട്ടികൾക്കെതിരെ ആക്രമണം നടന്നു.. നമ്മുടെ ഒരുപാട് ആളുകളെ തല്ലി ചതച്ചു വശം കെടുത്തിയിട്ടുണ്ട്.. !! ആർക്കും
💬 Comments
View all comments