0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]

Author : Adheera Read All Parts 3357

ജീവൻ നഷ്ടപ്പെട്ടിട്ടില്ല പക്ഷേ കണ്ടീഷൻ കുറച്ചു മോശമാണ് "
ഭഗത്ത് ശിവ നൽകിയ മദ്യം ഒരു സിപ്പ് എടുത്തു പിന്നെ വീണ്ടും തുടർന്നു.

" ചേട്ടാ.. ഇസ്രായേലിൽ നിന്നും കടൽ കടന്ന് വന്ന സാധനം ഒക്കെ ആണ് അവരുടെ കയ്യിൽ സാം ബ്രദർസിന്റെ വരവോട് കൂടി ഫിദാൻ ഗ്രൂപ്പ് സ്ട്രോങ് ആയി..!! നമ്മുടെ ഏജൻസിനെ വെച്ച് ഞാൻ അന്വേഷിച്ചിട്ടുണ്ടായിരുന്നു നമ്മുടെ പല പ്രോപ്പർട്ടിയിലും ഡയറക്ട് അറ്റാക്ക് ആണ് നടന്നിരിക്കുന്നത് "

" ആളപായം ഉണ്ടോ ?? "

" ആർക്കും ജീവൻ പോയിട്ടില്ല..!! ചേട്ടൻ പറഞ്ഞതുപോലെ ഞാൻ ഇട്ടിരിരുന്ന സെക്യൂരിറ്റി എല്ലാം മാറി കടന്നാണ് അടിച്ചിരിക്കുന്നത്.. ഒരു യുദ്ധത്തിനുള്ള പോർവിളി ആയിട്ട് തന്നെയാണ് എനിക്ക് തോന്നുന്നത് "
ഭഗത്ത് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ശിവ ഒരു സിഗരറ്റ് വായിലേക്ക് വച്ച് കത്തിച്ചു..
ശേഷം പുക ആസ്വദിച്ചു വലിച്ചു..

" ഭഗത്ത് നിനക്ക് ഭയമുണ്ടോ ?? "
ശിവയുടെ ചോദ്യത്തിനു മറുപടിയായി ഭഗത്ത് ചിരിക്കുക മാത്രമാണ് ചെയ്തത്

" എന്തിനാണ് ചേട്ടാ ?? "

" നിനക്ക് അവരെ നേരിടാൻ ഭയമുണ്ടോ എന്ന്..??"

" എട്ടു വർഷമായി നിഴൽ പോലെ കൂടെ നടക്കാൻ തുടങ്ങിയിട്ട് അന്ന് തൊട്ട് ഇന്നേവരെ പോർ മുഴക്കി യുദ്ധത്തിന് ഇറങ്ങിയപ്പോൾ എല്ലാം വലതു ചേർന്ന് നിന്നിട്ടെ ഉള്ളൂ ഇനി മുന്നോട്ടും അങ്ങനെ തന്നെയാണ് "

ഭഗത് അത് പറഞ്ഞതും ശിവ അവനെ നോക്കി ഒന്ന് ചിരിച്ചു.. ആ ചിരിക്ക് ഒരുപാട് അർത്ഥങ്ങളുണ്ടായിരുന്നു..
" ഞാൻ അവന്മാരെ പ്രതീക്ഷിച്ചിരുന്നു ഭഗത്ത് പക്ഷേ ഇത്ര നേരത്തെ എത്തുമെന്ന് വിചാരിച്ചില്ല...!! ഇത്രനാൾ ഒളിച്ചിരുന്ന് അവർ പെട്ടെന്ന് വന്നതാകില്ല അതിന് കൃത്യമായ കാര്യകാരണവും ലക്ഷ്യവുമുണ്ട് .. എവിടെ വരെ പോകുന്നു എന്ന് നമുക്ക് നോക്കാം " അത് പറഞ്ഞു തീർത്തപ്പോഴേക്കും ശിവ അവന്റെ ഗ്ലാസ് കാലിയാക്കിയിരുന്നു..

തന്റെ കൈയിൽ ഇരുന്ന ഗ്ലാസ് ഒറ്റ വലിക്ക് ഭഗത്തും പൂർത്തിയാക്കി.

" ഇത് എനിക്ക് വിട്ടേക്ക് ചേട്ടാ..!! ഇത്ര കാലം വരെ ജീവിച്ചോളാം എന്ന് ഭഗത്ത് ആർക്കും വാക്ക് കൊടുത്തിട്ടില്ല.. "
അതും പറഞ്ഞു ഭഗത്ത് അവിടെ നിന്നും പോകാൻ തുടങ്ങി.

" ഭഗത്ത്....????? "
ശിവയുടെ വിളി കേട്ടതും അവൻ തിരിഞ്ഞു നിന്നു.

" നീ മലേഷ്യക്ക് രണ്ട് ടിക്കറ്റ് ബുക്ക് ചെയ്യ്.."

" ചേട്ടാ... ഈ അവസ്ഥയിൽ അങ്ങോട്ട് വരണ്ട അപകടം ആണ് "

"

💬 Comments

View all comments