Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]
പറഞ്ഞത് ചെയ്യ് ഭഗത്ത്...!! പിള്ളേരെ വിളിച്ച് നമ്മൾ വരുന്നു എന്ന കാര്യം അറിയിക്ക് നാളെ വൈകുന്നേരം നമ്മൾ മെലാക്കയിലേക്ക് പോകുന്നു "
" ശരി ചേട്ടാ "
അതും പറഞ്ഞ് ഭഗത്ത് താഴെക്കിറങ്ങിപ്പോയി.
" ശിവ എന്തിനാ അങ്ങോട്ട് പോകുന്നത് അവൻ പറഞ്ഞ പ്രകാരം കാര്യങ്ങൾ വഷളായി കൊണ്ടിരിക്കുകയല്ലേ..?? ഇപ്പോൾ അങ്ങോട്ട് പോകേണ്ട കാര്യമുണ്ടോ ?? "
" കാര്യമുണ്ട് സ്വാമി..!! ഇംഗ്ളീഷിൽ ഒരു ചൊല്ല് ഉണ്ട് MOST DANGEROUS PEOPLE ARE THE ONE WHO KEEPS GREAT LOYALTY ലോകത്തിൽ എറ്റവും അപകടകാരിയായ ആളുകൾ ആരോട് എങ്കിലും അമിതമായ കൂറും സ്നേഹവും ഉള്ളവർ ആരിക്കും എന്ന്..!! ഭഗത്തിനെ ഒറ്റക്ക് വിടാൻ എനിക്ക് പറ്റില്ല "
ശിവ ഒന്ന് നിർത്തി പിന്നെ വീണ്ടും തുടർന്നു..
" മാത്രമല്ല അവരെ ഇങ്ങോട്ട് വരുത്തിക്കാതെ നോക്കണം അതിന് ഞാൻ അങ്ങോട്ട് തന്നെ ചെല്ലണം സ്വാമി .. ഇവിടുത്തെ കാര്യങ്ങൾ ഞാൻ സ്വാമിയെ തന്നെ ഏൽപ്പിക്കുകയാണ് കുറച്ചുനാൾ ഞാൻ ഇവിടെ ഉണ്ടാവുകയില്ല "
" ശിവ പോകാൻ ഉറപ്പിച്ചൊ..?? "
സ്വാമിയുടെ ചോദ്യത്തിനു ശിവ ഒന്നും മിണ്ടിയില്ല പകരം അടുത്ത സിഗരറ്റ് വായിലേക്ക് വച്ചു കത്തിച്ചു..
അതിൻറെ അർത്ഥം സ്വാമിക്ക് മനസ്സിലാകാവുന്നതേ ഉണ്ടായിരുന്നുള്ളൂ..!!
പിറ്റേ ദിവസം ഒരു ചൊവ്വാഴ്ചയായിരുന്നു കുറച്ചു നാളത്തെ മഴക്ക് ശേഷം ബാംഗ്ലൂരിലെ പഴയ കാലവസ്ഥ തിരികെ വരുന്ന സമയം..
" ആൽബി എഴുന്നേൽക്കാറായില്ലേ ?? "
" ഇത്ര നേരത്തെയൊ..?? "
" നേരത്തെ എഴുന്നേറ്റാൽ നേരത്തെ ഇറങ്ങാം എനിക്കിന്ന് കുറച്ച് അധികം തിരക്കുള്ള ദിവസമാണ് "
അടുക്കളയിൽ നിന്നും കയ്യിൽ ചായയുമായി സ്റ്റെല്ല അവരുടെ ബെഡ്റൂമിലേക്ക് വന്നു.
രാവിലെ ഓഫീസിൽ പോകാനായി കുളിച്ച് തലയിൽ ഈറൻ പോകുവാനായി അവൾ മുടി കെട്ടി വച്ചിരുന്നു മുൻ വശത്തു കൂടി ഈർന്ന് കിടക്കുന്ന രണ്ടോ മൂന്നോ മുടിയിഴകൾ..
കഴുത്തിലും കൈമുട്ടുകളിലും തങ്ങിനിൽക്കുന്ന ചെറിയ വെള്ളത്തുള്ളികൾ ശരീരത്തിൽ നിന്നും വരുന്ന സോപ്പിന്റെ വാസന...
രാവിലെ എഴുന്നേറ്റതും ആൽബി കുറച്ചുനേരം തൻറെ ഭാര്യയെ തന്നെ നോക്കി നിന്നു..!!
" ഇന്ന് നമുക്ക് ഒരെ ഷിഫ്റ്റ് ആയതുകൊണ്ട് കുഞ്ഞിനെ എന്ത് ചെയ്യും..? ഡെ കെയറിൽ ആക്കിയാൽ തന്നെ കൂട്ടാൻ നീ നേരത്തെ വരില്ലലോ..?? "
ആൽബി ചായ കയ്യിലേക്ക് എടുത്തു.
" അതു കുഴപ്പമില്ല ഞാൻ അവരോട് വിളിച്ച് പറഞ്ഞിട്ടുണ്ട് കുറച്ച് ലേറ്റ് ആയെ വരികയുള്ളൂ
💬 Comments
View all comments