Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]
എന്ന് "
" ആൾറൈറ്റ് മൈ ബേബി ..!! പിന്നെ എന്നാടി കഴിക്കാൻ ഉള്ളേ ?? "
ആൽബി മെല്ലെ തന്റെ ബ്രഷുമെടുത്ത് ബാത്റൂമിലേക്ക് കയറി.
" ബ്രെഡ് ഓംലെറ്റ് ഉണ്ട് വേഗം വന്നു കഴിക്കാൻ നോക്ക് "
അവൾ അതും പറഞ്ഞ് തനിക്ക് പോകാനുള്ള ഡ്രസ്സ് കയ്യിലേക്ക് എടുത്തു.
ഒരു വെള്ള കളർ ലഗിൻസും ഇളം നീല കളർ ടോപ്പും ആയിരുന്നു അന്നത്തെക്ക് അവൾ തിരഞ്ഞ് എടുത്തത്.
കണ്ണാടിക്ക് മുന്നിൽ നിന്ന് നിതംബം മറയുമാറ് ടോപ്പിറക്കിയ ശേഷം അവൾ തിരിഞ്ഞ് നിന്ന് രണ്ടുവശവും കവർ ചെയ്തിട്ടുണ്ട് എന്ന് വ്യക്തമായി ഉറപ്പുവരുത്തി..
തലമുടി പോണി ടെയിൽ കെട്ടി രണ്ട് സൈഡിലേക്കും മുടിയിഴകൾ പാറി കിടക്കുന്ന രീതിയിൽ എടുത്ത് ഇട്ട ശേഷം ആകാശ നീല കളർ ഉള്ള ജിമിക്കി കമ്മലുകൾ ആ ഡ്രസ്സിന് മാച്ചിംഗ് ആണെന്ന് ഉറപ്പ് വരുത്തി..
അവൾ തൻറെ മൂക്കുത്തിയിലൂടെ ചെറുതായി കൈവിരൽ ഓടിച്ചതും എന്തോ ഓർത്ത പോലെ നാണത്തോടെ ചിരിച്ചു.
ശേഷം.. തന്റെ ബാഗ് എടുത്ത് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി.
" കുഞ്ഞിനെ നേരത്തെ ആക്കാൻ മറക്കണ്ട ആൽബി.. ഞാൻ കുറച്ച് ലേറ്റ് ആയാലും കുഴപ്പമില്ല വന്ന് കൂട്ടിക്കൊള്ളാമെന്ന് പറഞ്ഞിട്ടുണ്ട് "
"ആം ഒക്കേ "
" ശരി ഞാൻ ഇറങ്ങുവാണെ "
അവൾ കുഞ്ഞിന് ഒരു മുത്തം നൽകി ആൽബിയോട് യാത്ര പറഞ്ഞു ഇറങ്ങി.
ഓഫീസിൽ വന്ന് കയറി സ്കൂട്ടി സൈഡ് സ്റ്റാൻഡിലേക്ക് വച്ച് അവൾ പതിവ് പോലെ വാഷ് റൂമിൽ പോയി പിനെ തിരികെ തൻറെ സീറ്റിലേക്ക് എത്തി..
ഇന്ന് പുതിയ അപ്ഡേറ്റ് പ്രകാരം സ്വാമിയുടെ പ്രോജക്ടിൽ നിന്നും താൻ തിരിച്ച് ബലന്ദൂർ പ്രോജക്ടിലേക്ക് വന്നിരിക്കുകയാണ്...
എന്നാൽ പതിവുപോലെ ശിവ എല്ലാം തന്നെ ഏൽപ്പിച്ച അവന് തോന്നിയ വഴിക്ക് നടക്കുകയും ചെയ്യുന്നു..
' ഇതുപോലൊരു തെമ്മാടി '
അവൾ മനസ്സിൽ പറഞ്ഞുകൊണ്ട് തന്റെ ജോലിയിലേക്ക് കടന്നു.
ഇന്ന് ഓഫീസിൽ ഉണ്ടാകും എന്ന് ഇന്നലെ അവൻ ടെക്സ്റ്റ് ചെയ്തിരുന്നു അന്നത്തെ കൂടി ക്കാഴ്ചക്ക് ശേഷം ഇന്ന് ആദ്യമായാണ് തമ്മിൽ കാണാൻ പോകുന്നത്..
അതിന്റെ ടെൻഷനും വല്ലാത്ത നാണവും അവളിൽ ഉണ്ടായിരുന്നു..
ഒരുപാട് നാളുകൾക്കു ശേഷം കാമുകനെ കാത്തിരുന്നു കാണുന്ന കാമുകിയെ പോലെ
ഏകദേശം പത്തര ആയപ്പോഴേക്കും അവളെ മാനേജർ റൂമിൽ നിന്നും വിളിപ്പിച്ചു.
" സ്റ്റെല്ല ഇരിക്ക്.. "
" എന്താണ് സാർ ?? "
"സ്റ്റെല്ലയോട്
💬 Comments
View all comments