0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]

Author : Adheera Read All Parts 3362

ഒരു സന്തോഷമുള്ള കാര്യം സംസാരിക്കാനാണ് വിളിപ്പിച്ചത് "
അയാൾ കൈകൾ കൂട്ടി തിരുമ്മിക്കൊണ്ട് പറഞ്ഞു.

" അതെന്താണ് സാർ..?? "

" താൻ പറഞ്ഞതുപോലെ തന്നെ ബലന്ദൂർ പ്രോജക്ടിലേക്ക് തിരികെ ഇട്ടിട്ടുണ്ട്.. ആദ്യമൊന്നും അവർ സമ്മതിച്ചില്ല തന്നെപ്പോലെ ഒരു കഴിവുള്ള വ്യക്തിക്ക് കുറച്ചുകൂടി നല്ല പ്രോജക്ട് വേണം എന്ന് എനിക്ക് ആഗ്രഹമുള്ളതുകൊണ്ടും താൻ ചോദിച്ചത് കൊണ്ടും ഞാൻ ക്ലൈന്റിനൊട് സംസാരിച്ച് റെഡി ആക്കിയിട്ടുണ്ട് "
അയാൾ കുറച്ച് ഞെളിഞ്ഞിരുന്നാണ് അത് പറഞ്ഞത്..

" ഓഹ്.. താങ്ക്യു സാർ..!! ഇത്രയും എനിക്ക് വേണ്ടി ചെയ്യുമെന്ന് കരുതിയില്ല "
താൻ ഒന്നുമറിഞിട്ടില്ല എന്ന മട്ടിലാണ് സ്റ്റെല്ല മറുപടി കൊടുത്തത്.

" തന്നെ പ്പോലെ ഒരു ഹാർഡ് വർക്കിങ് എംപ്ലോയി ഒരു കാര്യം ആവശ്യപ്പെടുമ്പോൾ അതെങ്ങനെ എനിക്ക് പറ്റില്ല എന്ന് പറയാൻ പറ്റുന്നത് അത് കൊണ്ട് ഞാൻ മിസ്റ്റർ ശിവാനന്ദിനോട് പേഴ്സണലായി സംസാരിച്ചു.. അപ്പോൾ ഇന്നുമുതൽ തനിക്ക് തിരികെ വരാം. എന്താ ഹാപ്പി അല്ലെ..?? "
അയാളുടെ ചോദ്യം കേട്ടതും അവൾക്ക് ചെറിയ ചിരിയാണ് വന്നത്..
താൻ സമ്മതിച്ചാലും ഇല്ലെങ്കിലും ശിവ തന്നെ തിരികെ വീടില്ല എന്ന് അവൾക്ക് ഉറപ്പാണ്.

" അല്ല സാർ പറഞ്ഞ പ്രകാരം ഇത് കുറച്ച് വലിയ പ്രോജക്ട് അല്ലേ ഞാൻ സ്വാമിയോടൊപ്പം ചെറിയ പ്രോജക്ട് ഒക്കെ ചെയ്തു നിന്നോളം സർ എനിക്ക് കുഴപ്പമൊന്നുമില്ല "
സ്റ്റെല്ലയുടെ പ്രതികരണം അയാൾ തീരെ പ്രതീക്ഷിച്ചിട്ടുണ്ടായിരിന്നില്ല.

" അതെന്താ അങ്ങനെ തനിക്ക് ഈ പ്രോജക്ട് വേണമെന്ന് എന്നോട് പറഞ്ഞിട്ടില്ല ഞാൻ.... താൻ ഇനി എന്തായാലും ഈ പ്രോജക്ട് തന്നെ ചെയ്താൽ മതി "

" അതു കുഴപ്പമില്ല സാർ ഞാൻ എനിക്ക് എൻറെ പഴയ പ്രോജക്ട് തന്നെ മതി "
അവൾ അടുക്കുന്ന മട്ടില്ല എന്ന് അറിഞ്ഞതോടുകൂടി ആൾക്ക് തൻറെ കയ്യിൽ നിന്നും പോയ പോലെയായി.

" സ്റ്റെല്ല ഐ ക്യാൻ അണ്ടർ സ്റ്റാൻഡ് യുവർ ഫീലിംഗ്സ് ബട്ട് .. എടോ താൻ ചുമ്മാ പ്രശ്നമുണ്ടാക്കല്ലേ ഞാൻ ഓൾറെഡി തന്നെ അതിലേക്ക് ഇട്ടു കഴിഞ്ഞു വേറൊന്നും ആലോചിക്കേണ്ട താൻ ഇതെടുക്ക് " അയാൾക്ക് ശിവ ഓർഡർ ചെയ്ത കാര്യം അറിയിക്കുക എന്നത് മാത്രമാണ് ചുമതല എന്ന് അവൾക്ക് മനസ്സിലായി.

' വെറുതെ പാവത്തിനെ വിറളി പിടിപ്പിക്കേണ്ട '
" ഒക്കെ സാർ ഞാൻ എന്നെക്കൊണ്ട് പറ്റുന്ന പോലെ ചെയ്യാം "
അവൾ ചെറിയ ചിരിയോടെയാണ്

💬 Comments

View all comments