Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]
അത് പറഞ്ഞത്.
അത് കേട്ടതും ആൾ വളരെ ഹാപ്പിയായിരുന്നു..
" എനിക്കറിയാം താൻ സപ്പോർട്ടീവ് ആയ ഒരു എംപ്ലോയി ആണെന്ന് യെസ് യെസ് എനിക്ക് അറിയാമായിരുന്നു.. "
"താങ്ക്യു സാർ..!! "
" അപ്പോ ഒക്കെ വേണ്ട കാര്യങ്ങൾ നോക്കി ചെയ്യു.. പിന്നെ ഇതുവരെ കമ്പ്ലീറ്റ് ചെയ്ത ഫയൽ മോണിക്ക തനിക്ക് സബ്മിറ്റ് ചെയ്യും അവിടുന്ന് പറ്റുന്ന പോലെ ക്യാച്ച് ചെയ്യൂ ഇനി എന്തെങ്കിലും ഇഷ്യൂസ് ഉണ്ടെങ്കിലൊ അല്ലെങ്കിൽ ക്യാച്ച് ചെയ്യാൻ പറ്റാത്ത പ്രശ്നമുണ്ടെങ്കിലോ എൻറെ അടുത്ത് വന്നാൽ മതി ഞാൻ ഹെല്പ് ചെയ്യാം "
" ഷുവർ സാർ ഞാൻ നോക്കിക്കോളാം " അതും പറഞ്ഞ് അവൾ ചെറിയ ചിരിയോടെ അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു.
സീറ്റിൽ വന്നിരുന്നതും അവളുടെ ഫോണിലേക്ക് ശിവയുടെ ഒരു ടെക്സ്റ്റ് വന്നു കിടപ്പുണ്ടായിരുന്നു.
' എവിടെയാണ് ? '
അത് കണ്ടതും അവളുടെ ശരീരത്തിൽ ചെറിയ കോരിതിരിപ്പ് ഉണ്ടാവാൻ തുടങ്ങി.
' ഓഫീസിലുണ്ട് '
' ഞാൻ താഴെയുണ്ട് കുറച്ചു കഴിഞ്ഞാൽ സൈറ്റിൽ പോകാം താഴേക്ക് വന്നിട്ട് വിളിക്ക് '
' ഒക്കെ '
ആ ടെക്സ്റ്റ് അയച്ച് അവൾ ഫോണെടുത്തു വച്ചു.
ശിവയുടെ കൂടെ വീണ്ടും അവന്റെ വാഹനത്തിൽ തനിച്ചാവുന്ന കാര്യം ആലോചിച്ചപ്പോൾ തന്നെ അവളുടെ കൈകളും കാലുകളും ചെറുതായി വിറയ്ക്കാൻ തുടങ്ങി..!!
എങ്ങനെയൊക്കെയോ അവൾ അവിടെ ഒരു മണിക്കൂർ ഇരുന്നു കഴിച്ചു കൂട്ടി അതിനിടയിൽ തന്നെ മോണിക്ക ഒരു പുച്ഛം നിറഞ്ഞ മുഖത്തോടെ ശിവയുടെ ഫയൽസ് എല്ലാം അവർക്ക് സബ്മിറ്റ് ചെയ്തിട്ടുണ്ടായിരുന്നു..
സ്റ്റെല്ല അതേ പുച്ഛം നിറഞ്ഞ മുഖം അവൾക്കും തിരികെ കൊടുത്തു ശേഷം അവൾ പോയി എന്ന് ഉറപ്പായതും ഒരു ചിരിയോടെ ആ ഫയൽ എല്ലാം തന്നെ സിസ്റ്റത്തിലേക്ക് അപ്‌ലോട് ചെയ്ത് കേറ്റാൻ തുടങ്ങി..
കൃത്യം ഒരു മണിക്കൂർ കഴിഞ്ഞതും ശിവയുടെ ഫോണിൽ നിന്നും അവൾക്ക് കോൾ വന്നതും സ്റ്റെല്ല ഫോൺ ചെവിയോട് ചേർത്തൂ..
" ഇട്സ് ടൈം "
അപ്പുറത്ത് ശിവയുടെ ശബ്ദം.
" യെസ്.. ഓൺ മൈ വേ "
അവൾ തൻറെ ലാപ്ടോപ്പും സൈഡ് ബാഗും ഒരു കൈയിൽ ഫോണുമെടുത്ത് താഴേക്ക് നടന്നു നെഞ്ചിടിപ്പ് കൂടി വല്ലാത്ത അവസ്ഥയിലായിരുന്നു സ്റ്റെല്ല...
ഒരു പെണ്ണ് തന്റെ പൂർണ്ണമായ പ്രണയത്തോടുകൂടി അവനെ ആദ്യമായി കണ്ടുമുട്ടുന്ന നിമിഷം പോലെ അവളുടെ കണ്ണുകളിൽ പ്രതീക്ഷയും അകമഴിഞ്ഞ സന്തോഷവും..
ഒറ്റ ചിരിയിൽ
💬 Comments
View all comments