0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]

Author : Adheera Read All Parts 3378

അതൊക്കെ പെട്ടെന്നു കണ്ടോളാം മമ്മി ചുമ്മാ ടെൻഷൻ ആവണ്ട.."

" എന്നാ ശരി കൊച്ചേ... നാളെ ഡീറ്റൈൽ ആയിട്ട് പറയാവെ എവിടെ വച്ചാണ് എന്തൊക്കെ വേണേന്നൊക്കെ ഒക്കെ..
ഞാൻ വിളിക്കാവേ.. "
അതും പറഞ്ഞു അവർ കോൾ കട്ട് ചെയ്തതും സ്റ്റെല്ല എന്തോ കാര്യമായി ആലോചിച്ചു കൊണ്ടിരുന്നു...

കുറച്ചു നേരം അവിടെ ചെറിയ മൂകത തളം കെട്ടി നിന്നു.. ഓഫീസ് അടുക്കാൻ ആയതും ശിവ കാറിന്റെ സ്പീഡ് പറ്റെ കുറച്ചതും അവന്റെ മുഖത്തു ചെറിയ ടെൻഷൻ ആവുന്നതും സ്റ്റെല്ല ശ്രെദ്ധിച്ചു..

" അപ്പോൾ വീട്ടിലേക്ക് പോകാൻ ഉറപ്പിച്ചൊ..? "
അവന്റെ ശബ്ദം അവളെ ചിന്തയിൽ നിന്നും ഉണർത്തി.

" ആ പോകണം..!! നാട്ടിൽ കുറച്ച് പരിപാടിയൊക്കെ ഉണ്ട് അന്ന മോളുടെ ബർത്ഡേക്ക് ആണ് ഞങ്ങൾ അവസാനം നാട്ടിൽ പോയത് അതിനു ശേഷം പോയിട്ടില്ല.."

" ലീവ് ഒക്കെ കിട്ടുമോ ?? താൻ ചോദിച്ചു നോക്കിയോ ?? "

" ഇപ്പോഴല്ലേ കോൾ വന്നത് സംസാരിച്ചു നോക്കട്ടെ..!! എന്തായാലും ലീവ് വാങ്ങണം "
എന്തൊ തീരുമാനിച്ച് ഉറപ്പിച്ചത് പോലെ ആയിരുന്നു സ്റ്റെല്ലയുടെ സംസാരം.

" ഞങ്ങൾ ഒരുമിച്ച് കളിച്ച് വളര്‍ന്നവരാണ് ശിവാ.. പക്ഷേ കുറേ വര്‍ഷമായി കാണാനോ സംസാരിക്കാനോ പറ്റിയിട്ടില്ല..!! സ്കൂളിന് ശേഷം അവർ ഫാമിലി ആയി മുംബൈയിലേക്ക് മാറി അങ്ങനെ ബന്ധം നഷ്ടമായി... "
സ്റ്റെല്ല ഒന്ന് നിർത്തി പിന്നെ വീണ്ടും തുടർന്നു.

" അവളുടെ മാര്യജ് ആയെന്ന് വിശ്വസിക്കാൻ ആവുന്നില്ലാ എന്തായാലും പോണം.. "

" പെണ്ണേ.. എന്നെ മിസ്സ് ചെയ്യുവോ..?? "
അവളുടെ മുഖത്തു നോക്കാതെ പെട്ടെന്ന് ആയിരുന്നു ശിവയുടെ ചോദ്യം..!!

അതിനു മറുപടി പറയും മുന്നേ സ്റ്റെല്ല അവന്റെ മുഖത്തേക്ക് നോക്കി എങ്കിലും ശിവ ഡ്രൈവിംഗ് ഫോക്കസ് ചെയ്ത് നേരെ നോക്കി ഇരിക്കുകയായിരുന്നു...

" നീ ഇവിടെ ഇല്ലാത്തത് എത്രത്തോളം ഫീലാവുന്നുണ്ടെന്ന് എനിക്ക് പറഞ്ഞു അറിയിക്കാൻ കഴിയില്ല ശിവ.. ഇപ്പോൾ ഓരോ രാത്രിയും ഉറങ്ങാൻ നേരം നിന്നെ പറ്റി ഞാൻ ആലോചിച്ചു പോവാ.. "

" എന്നെപ്പോലെ നീയും മിസ്സ് ചെയ്യുന്നുണ്ടോ എന്നായിരുന്നു എനിക്ക് അറിയേണ്ടിയിരുന്നത്.. !! "
അവളുടെ മറുപടിക്ക് ശേഷം ശിവയുടെ മുഖം തെളിഞ്ഞതും സന്തോഷം അലയടിക്കുന്നതും അവൾക്കും ആശ്വാസം ആയി.

" പെണ്ണേ... നിന്നെ ഓർത്താണ് ഞാൻ ഇപ്പോൾ ഉറങ്ങുന്നതും ഉണരുന്നതും. നമ്മൾ തമ്മിലുള്ള ഓരോ നിമിഷവും എനിക്ക് ഒരു സ്വപ്നം പോലെയാണ്..

💬 Comments

View all comments