0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]

Author : Adheera Read All Parts 3384

ഇറങ്ങാം അല്ലെങ്കിൽ വേണ്ട ചേട്ടായി ഇങ്ങോട്ട് വരാവൊ..?? "
സജിന്റെ സംസാരത്തിൽ ചെറിയ ടെൻഷൻ ഉണ്ടായിരുന്നു.

" എന്നാടാ.. എന്തെങ്കിലും ഇംപോർട്ടന്റ് ഉള്ള കാര്യമാണോ ? "

" കുറച്ചു ഇമ്പോർട്ടന്റ് ഉള്ള കാര്യം തന്നെയാണ് പക്ഷേ അത് നേരിട്ട് സംസാരിക്കാം.. ചേട്ടായിക്ക് സീൻ ഉണ്ടോ വരാൻ പറ്റോ ? "

" ഇഷ്യൂസ് ഒന്നും ഇല്ല..!! നാളെ ഈവെനിംഗ് മീറ്റ് ചെയ്യാം..! ഞാൻ വിളിക്കിണ്ട് "
ആൽബി അതും പറഞ്ഞു കോൾ കട്ട് ചെയ്തു..

കോൾ കട്ട് ചെയ്ത് കഴിഞ്ഞും കുറച്ചു സമയം കൂടി ആൽബി ഫോണും പിടിച്ച് എന്തോ ആലോചിച്ചു നിന്നു..

അതിന്റെ പിറ്റേ ദിവസം വൈകുന്നേരം താൻ കുറച്ച് ലേറ്റ് ആകും എന്ന് സ്റ്റെല്ലക്ക് ടെക്സ്റ്റ് ചെയ്തതിനു ശേഷം അവൻ നേരെ സജിന്റെ അടുത്തേക്ക് പോയിട്ടുണ്ടായിരുന്നു..

അവൻറെ പിജിക്ക് മുന്നിലേക്ക് കാർ നിർത്തിയതും സജിൻ വന്ന് കാറിലേക്ക് കയറി. " സുഖമായിരിക്കുന്നോടാ ?? "

" സുഖമായിരിക്കുന്നു പക്ഷേ കാര്യങ്ങൾ ഒന്നും വിചാരിച്ച പോലെ ആകുന്നില്ല ചേട്ടായി "

" എന്നാ പറ്റി ?? "
അവനോട് സംസാരിക്കുമ്പോൾ തന്നെ ആൽബി കാർ മുന്നോട്ട് എടുത്തിട്ടുണ്ടായിരുന്നു.

" ബാംഗ്ലൂരിന്റെ പ്രത്യേകത പോലെ തന്നെ കയ്യിൽ അഞ്ചിന്റെ പൈസയില്ല എങ്ങനെയൊക്കെയൊ അങ്ങ് തട്ടിമുട്ടിയും പോകുന്നു..!! ഇവിടം വിട്ടാലോ എന്നൊക്കെ ആലോചിക്കാൻ തുടങ്ങി "

" എടാ അതൊന്നും ഇത്ര സീൻ ആക്കണ്ട..!! നീ ചെറിയ പ്രായമല്ലേ സമ്പാദിക്കാൻ ഇഷ്ടം പോലെ സമയം ഉണ്ട് എന്തായാലും കുടുംബവും ബാധ്യതയും ഒന്നും ഇല്ലല്ലോ..? "

" അതൊന്നുമില്ല എന്നാലും മാസം അവസാനമാകുമ്പോഴേക്കും ആരുടെയെങ്കിലും കയ്യിൽ നിന്നും പൈസ തിരിക്കണം കോപ്പ്.. എന്ന് തീരുമോ ഇതെല്ലാം..!! "
അവർ രണ്ടുപേരും വളരെ കാഷ്വൽ ആയി തന്നെ സംസാരിച്ചു കൊണ്ടിരുന്നു.

കുറച്ചു കൂടി മുന്നോട്ട് ഓടിയ ശേഷം വണ്ടി സൈഡ് ആക്കി തൊട്ട് അടുത്ത കടയിൽ നിന്നും ഓരോ സിഗരറ്റും ചായയും വാങ്ങി രണ്ടു പേരും കാറിലെക്ക് ചാരി നിന്നു.

" നീ എന്നാ കാര്യമായിട്ട് പറയാനുണ്ടെന്ന് പറഞ്ഞത് ?? "

💬 Comments

View all comments