0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]

Author : Adheera Read All Parts 3385

ആൽബിയുടെ ചോദ്യത്തിന് കുറച്ചു സമയം സജിനു മൗനം ആയിരുന്നു മറുപടി.

" ചേട്ടായി ഞാൻ പറയുന്ന കാര്യം കേട്ട് ദേഷ്യം പിടിക്കരുത് മാത്രമല്ല ഇതിൽ എനിക്ക് ഡയറക്ടറായി പങ്കുമില്ല "

" നീ കാര്യം പറ !! "

" ചേട്ടായി ഞാൻ മറ്റവനെ കണ്ടിട്ടുണ്ടായിരുന്നു അവൻ രണ്ടു ദിവസം മുമ്പ് ബാംഗ്ലൂരിൽ വീണ്ടും എത്തിയിരുന്നു അന്ന് ഞങ്ങൾ എല്ലാവരും ഒന്ന് കൂടി "
അവന്റെ സംസാരത്തിൽ സീരിയസ്നെസ്സ് ആൽബിയെം ആ മൂഡിൽ എത്തിച്ചു.

" എന്നിട്ട് ?? "

" ചേട്ടായി അന്ന് വിളിച്ചതിന്റെ കാര്യം എല്ലാം എനിക്ക് മനസ്സിലായി.. വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ ചേട്ടായി എന്നോട് എന്തെങ്കിലും പറയാൻ വിട്ടു പോയിട്ടുണ്ടോ ?? "
അവൻറെ സംസാരത്തിൽ വളരെയധികം ടെൻഷൻ വരുന്നത് ആൽബി ശ്രദ്ധിച്ചു.

കാര്യങ്ങൾ താൻ ഉദ്ദേശിക്കുന്നത് പോലെ തന്നെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത് എന്ന് ആൽബിക്ക് മനസ്സിലായി..

" ആ പയ്യൻ തന്നെയാണ് സ്റ്റെല്ലക്ക് സാധനം കൊടുത്തത് അല്ലേ ?? "
ആൽബി അങ്ങോട്ടേക്ക് കയറി ചോദിച്ചതും സജിൻ ചെറിയ ഞെട്ടലോടെ അവനെ നോക്കി.

" അതേ ചേട്ടായി അവൻ എൻറെ അടുത്ത് കാര്യം പറഞ്ഞു പക്ഷേ എനിക്ക് മനസ്സിലാവാത്ത കുറച്ചു കാര്യങ്ങൾ കൂടി ബാക്കിയുണ്ട്..!! അവൻ പറയുന്നത് സ്റ്റെല്ല ചേച്ചി ആൽബിൻ ചേട്ടായിയുടെ വൈഫ് ആണെന്ന് അവനറിയാം എന്നും പെട്ടെന്ന് ഗോവയ്ക്ക് തിരിച്ചു പോകേണ്ടത് കൊണ്ട് ചേച്ചിയുടെ കയ്യിൽ കൊടുത്തു എന്നൊക്കെ ആണ് "
സജിൻ ഒന്ന് നിർത്തി പിന്നെ വീണ്ടും തുടർന്നു..

" പക്ഷേ അതെനിക്ക് തീരെ വിശ്വാസമാകുന്നില്ല മാത്രമല്ല അവൻ എന്തോ ഒളിക്കാൻ ശ്രമിക്കുന്നത് പോലെ എനിക്ക് തോന്നുന്നു അവന്റെ സംസാരത്തിൽ മൊത്തത്തിൽ ഒരു പൊരുത്തക്കേട് ഉണ്ട്..
പേര് മാറ്റി പറഞ്ഞത് അവന്റെ സെക്യൂരിറ്റിക്ക് വേണ്ടിയും പിടിത്തം വീണാൽ എസ്‌കേപ് അടിക്കാൻ ആണെന്നൊക്കെ ആണ് അവൻ പറയുന്നത് !! സാധനം കിട്ടിയിരുന്നൊ അതോ..??? "
സജിൻ തന്റെ കയ്യിലെ സിഗരറ്റ് നീട്ടി വലിച്ചു.

എല്ലാം കേട്ടു നിന്നത് അല്ലാതെ കുറച്ചു സമയം ആൽബി മറുപടിയൊന്നും മിണ്ടിയില്ല..

" എന്നിട്ട് ഈ പയ്യൻ

💬 Comments

View all comments