0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]

Author : Adheera Read All Parts 3386

ഇപ്പോൾ എവിടെയുണ്ട്..? "

" അവൻ നാട്ടിലേക്ക് പോയി കുറച്ചു നാളേക്ക് ഇങ്ങോട്ട് ഇല്ല എന്ന് ആണ് പറഞ്ഞത്..!! ചേട്ടായി അവൻ ആരെയോ കാര്യമായി ഭയക്കുന്നുണ്ട്. എനിക്കറിയില്ല എന്താണ് സംഭവിക്കുന്നത് എന്ന് "

" പൊരുത്തക്കേട് എനിക്കും ഫീൽ ചെയ്തതാണ് സജിൻ ഞാൻ എങ്ങനെയൊക്കെ കൂട്ടിയിട്ടും കുറച്ചു കാര്യങ്ങൾ കണക്ട് ആവുന്നില്ലായിരുന്നു ഇപ്പോൾ കുറച്ചു ക്ലിയർ ആയി..!! അവനെ കണ്ട് സംസാരിക്കാൻ പറ്റിയാൽ ബാക്കി കാര്യങ്ങൾ കൂടി ക്ലിയർ ആകുമായിരുന്നു "
ആൽബി ഒന്ന് നിർത്തി.

" ചേട്ടായി എന്താ സംഭവിച്ചത്..??? "

" ഇനി നിന്നോട് ഒന്നും മറച്ചു വെക്കുന്നതിൽ കാര്യമില്ലല്ലോ സജിനെ അവൻ കൊടുത്ത സാധനമായി സ്റ്റെല്ലയെ പോലീസ് തൂക്കിയിരുന്നു അവളെ സ്റ്റേഷനിൽ നിന്നും ഇറക്കിയത് ഒരു ഫ്രണ്ട് ആണ് "

" ഓഹ്..!! മൈര്.. എന്നിട്ട്...????? "

" അന്ന് എന്നോട് അവൾ കുറെ കാര്യങ്ങൾ തിരിച്ചും മറിച്ചും ചോദിച്ചു.. എനിക്കും നിനക്കും എന്തെങ്കിലും വള്ളിക്കെട്ട് ഏർപ്പാടുണ്ടോ ? ലഹരി ഉപയോഗമുണ്ടോ ? അങ്ങനെ ഒരു നൂറുകൂട്ടം കാര്യങ്ങൾ "
ചായ കുടിച്ചു തീർത്ത് ആൽബി കാറിന്റെ ബോണറ്റിലെക്ക് ചാരി കൈ കെട്ടി നിന്നു.

" അയ്യോ എന്നിട്ട് ചേട്ടായി എന്താ പറഞ്ഞത്?? "

" ഞാൻ പരമാവധി പറഞ്ഞു ഒഴിവാക്കാൻ നോക്കിയിട്ടുണ്ട് അവൾ നിന്നെ കാണണം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു എന്തായാലും നീ കുറച്ചു ദിവസം അവളുടെ കൺ മുന്നിൽ പോയി പെടേണ്ട..!! വെയിറ്റ് ചെയ്യ്‌ നമുക്ക് ഇതിൻറെ ചുരുളഴിച്ചെടുക്കാം "

" ചേട്ടായി അമ്മ സത്യമായിട്ടും അവൻ ഇങ്ങനെ ഒരു പണി തരുമെന്നും അതു കാരണം ചേച്ചി സ്റ്റേഷനിൽ കയറേണ്ടി വരുമെന്നോ ഞാൻ മനസ്സിൽ പോലും വിചാരിച്ചിട്ടില്ല ചേട്ടായി അങ്ങനെ വിചാരിക്കരുത് "
സജിൻ തനിക്ക് പങ്കില്ല എന്ന് ആൽബിയോട് ആവർത്തിച്ചു കൊണ്ടിരുന്നു.

" എടാ എനിക്ക് മനസ്സിലാവും എന്തായാലും ഇപ്പോൾ വലിയ കുഴപ്പമില്ലാതെയാണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത് പിന്നെ അവൾ സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട് എന്നാ പറഞ്ഞേ അവനെ പൊക്കിയാൽ കൂടെ നമ്മളും പെടാൻ ചാൻസ് ഉണ്ട്..!! നീ അവനോട് വിളിച്ചിട്ട്

💬 Comments

View all comments