Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]
ഒന്ന് സേഫ് ആയിരിക്കാൻ പറ "
" ശരി ചേട്ടായി ഞാൻ പറയാം "
" പിന്നെ നാട്ടിൽ എല്ലാവരും സുഖമായിരിക്കുന്നൊ..?? "
ആൽബി അധികം സംസാരിക്കാതെ വിഷയം മാറ്റി വിട്ടു.
" ആം കുഴപ്പമൊന്നുമില്ല..!! ഞാൻ പോയ കാര്യങ്ങൾ എല്ലാം തന്നെ ഉഷാറായി നടന്നു "
" ശരി എന്നാൽ പിന്നെ വിട്ടാലോ?? "
" പോയേക്കാം..!! "
ആൽബി സജിനെയും കൊണ്ട് തിരികെ അവന്റെ പിജിയിൽ എത്തി.
" ചേട്ടായി പ്രശ്നം ഒന്നും ഇല്ലാലോ അല്ലേ.. നമ്മൾ കാരണം ചേച്ചി...!! "
സജിൻ പോവുന്നതിനു മുന്നേ ഒരിക്കൽ കൂടി തിരിഞ്ഞു നിന്നു.
" ഇല്ലടാ..!! ഇനി എന്തെങ്കിലും വന്നാൽ അപ്പോൾ അതിന്റെ ബാക്കി നോക്കാം നീ ടെൻഷൻ ആവല്ലേ..."
" ശരി ഞാൻ എന്നാ വിട്ടേക്കുവാ.. "
സജിൻ പോയതും ആൽബി അവന്റെ അടുക്കൽ നിന്നും തന്റെ റൂമിലേക്ക് തിരികെ ഡ്രൈവ് ചെയ്തു കൊണ്ടിരുന്നു.
' ഏകദേശം പകുതി കാര്യങ്ങൾ കണക്ട് ആയിട്ടുണ്ട് സാധനം സ്റ്റെല്ലക്ക് കൊടുത്തത് അവൻ തന്നെയാണ് പക്ഷേ സജിൻ പറഞ്ഞതുപോലെ അവൾ എൻറെ ഭാര്യയാണെന്ന് അവനു എങ്ങനെ അറിയാം ?
അവൾ ഓഫീസിൽ നിന്നും ഇറങ്ങുന്ന സമയം മുതൽ വരുന്ന വഴി എല്ലാം എങ്ങനെ കൃത്യം കിട്ടി ?? '
' പോലീസ് വഴിയിൽ കാത്തു നിന്നതുപോലെ അത് പിടിച്ചെടുത്തതും എല്ലാം കൂടി ഇപ്പോഴും ഒരു മിസ്റ്ററി ബാക്കി ഉണ്ട് '
' എന്തെങ്കിലും ആവട്ടെ എന്തായാലും സമയം ഇതിൻറെ ചുരുളഴിക്കും '
ആൽബി വീട്ടിലേക്ക് എത്തിയപ്പോഴേക്കും സ്റ്റെല്ലാ പോകാൻ ഉള്ള ഡ്രസ്സ് ഒക്കെ പാക്ക് ചെയ്യുകയായിരുന്നു..
നേരത്തെ ലീവ് സെറ്റ് ആയ കാര്യം അവൾ അറിയിച്ചിട്ടുണ്ടായിരുന്നു എന്നാൽ തനിക്ക് ലീവ് സെറ്റ് ആവാത്തത് കൊണ്ട് അവളെയും കുഞ്ഞിനെയും ബുധനാഴ്ച്ച പറഞ്ഞു വിട്ട് താൻ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു പോകാം എന്നാണ് അവൻ പ്ലാൻ ചെയ്തിരുന്നത്..
മാരേജ് ശനിയാഴ്ചയാണ് അതു കഴിഞ്ഞ് ഞായറാഴ്ച വൈകുന്നേരം രണ്ടുപേർക്കും ഒരുമിച്ച് തിരുകെ പോരുകയും ചെയ്യാം..
പ്ലാൻ പ്രകാരം സ്റ്റെല്ല പോകാനുള്ള ഒരുക്കത്തിലാണ്..
" ആൽബി
💬 Comments
View all comments