0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]

Author : Adheera Read All Parts 3388

എത്തിയോ ?? '
അവളുടെ ശബ്ദം പെട്ടെന്ന് അവനെ ചിന്തയിൽ നിന്നും ഉണർത്തി.

" ആടി കുറച്ച് ലേറ്റ് ആയിട്ട് ആണ് ഇറങ്ങിയത് അതിൻറെ കൂടെ വരുന്ന വഴിക്ക് നല്ല ട്രാഫിക്കും നീ പാക്കിംഗ് ഒക്കെ തുടങ്ങിയോ ? "

" ആ നാളെ കഴിഞ്ഞ് പോകേണ്ടതല്ലേ എല്ലാം കൂടി പെട്ടെന്ന് ഓടേണ്ട എന്ന് വിചാരിച്ചു "

" അത് നന്നായി "
ആൽബി തൻറെ ബാഗ് സൈഡിലെ ടേബിളിലേക്ക് വെച്ച ശേഷം ധരിച്ചിരുന്ന ഷർട്ട് അഴിച്ച് ബാസ്കറ്റിലെക്ക് ഇട്ടു.

" ആൽബിടെ ടിക്കറ്റ് ഒക്കേ കൺഫോം അല്ലേ ?? "

" ആടി അതൊക്കെ കൺഫോം ആണ് ഞാൻ ഹാഫ് ഡേ എടുത്ത് ഉച്ച കഴിഞ്ഞു തിരിക്കും രാത്രി ഒൻപത് പത്തു ഒക്കെ ആവുമ്പോൾ അവിടെ എത്തും..! അപ്പോൾ പിന്നെ രാത്രി കല്യാണവും എനിക്ക് കൂടാമല്ലോ "

" ആ എന്നാൽ പിന്നെ അങ്ങനെ ചെയ്യാം ചായ എടുക്കണോ?

" വേണ്ട ഞാൻ പുറത്തുന്ന് കുടിച്ചു..!! നീ ഇന്ന് നടക്കാൻ പോയില്ലേ ?? "

" ഒറ്റക്ക് പോകാൻ ഒരു മൂഡില്ല അതു കൊണ്ട് ആൽബി വരുന്ന വരെ നോക്കിയിരുന്നു നമുക്കൊന്ന് നടന്നിട്ട് വരാം..!! ഷെറിനു എന്തെങ്കിലുമൊക്കെ കൊടുക്കണ്ടേ അതൊക്കെ ഒന്ന് സംസാരിക്കാം "

" ശരി 5 മിനിറ്റ് "
ആൽബി പെട്ടെന്ന് തന്നെ ഡ്രസ്സ് മാറി തന്റെ ട്രാക്ക് പാന്റും ബനിയനും എടുത്തിട്ടു ശേഷം അവർ മോളെയും കൂട്ടി നടക്കാൻ ഇറങ്ങി...!!!!

രണ്ട് ദിവസം കഴിഞ്ഞ് ബുധനാഴ്ച വൈകുന്നേരം മടിവാളയിൽ നിന്നുമാണ് സ്റ്റെല്ല ബസ് കയറിയത് ആൽബി തന്റെ പോളോയിൽ നിന്നും അവളുടെ ബാഗ് ഇറക്കി കൊണ്ടിരിക്കുമ്പോൾ സ്റ്റെല്ല ഫോണിൽ സംസാരിക്കുന്നത് ശ്രദ്ധിച്ചു..

ചെറിയ കൊഞ്ചലും കുഴയലും ഉണ്ട് വീട്ടിലേക്ക് വിളിക്കുകയാണെന്ന് തോന്നുന്നില്ല.. ഇത്തരത്തിലുള്ള ചില നിമിഷങ്ങൾ മാത്രമാണ് ആൽബിക്ക് താൻ മാറി ചിന്തിക്കേണ്ടത് ഉണ്ടോ എന്ന് തോന്നുന്ന സമയം...

കാരണം അവൾ ഇമോഷണലി അവനു അവൈലബിൾ ആകുന്നുണ്ടോ എന്നൊരു ഭയം..!!

ആൽബി അടുത്തു വന്നപ്പോഴേക്കും അവൾ പോകാൻ റെഡിയായി കഴിഞ്ഞിരുന്നു അവൻ രണ്ട്

💬 Comments

View all comments