Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]
പേരെയും സീറ്റിൽ സെറ്റ് ആക്കിയിരുത്തിയ ശേഷം താൻ ഇത്ര സമയത്തിനുള്ളിൽ എത്തിയേക്കാം എന്ന് അറിയിച്ച് പുറത്തേക്ക് ഇറങ്ങി..
ബസ് പുറപ്പെട്ടതും ആൽബി അവിടെ നിന്നും നേരെ പോയത് സജിന്റെ അടുത്തേക്കാണ് സ്റ്റെല്ല പോയതുകൊണ്ട് ഇന്ന് കുറെ നാൾ കൂടി അവൻ ഫ്രീ ആയ സമയം ആണ്..
' സജിന്റെ കൈയിൽ എന്തെങ്കിലുമൊക്കെ ഉണ്ടാകും '
പിജിയുടെ ബെല്ലടിച്ചപ്പോഴേക്കും അവൻ വന്ന് ഡോർ തുറന്നു.
" ചേട്ടായി നല്ല സമയത്ത് ആണ് വന്നത് ഞാൻ പുറത്തേക്ക് ഇറങ്ങാൻ നിക്കാരുന്നു " ആൽബി സജിന്റെ പുറകെ അകത്തേക്ക് കയറി..
" ആകേ ഇതെ ഉള്ളു ഞാൻ എടുത്തതിൽ നിന്നും കുറച്ച് മാറ്റിയത് ആണ് "
സജിൻ നൽകിയ ചെറിയ കവർ വാങ്ങി പോക്കറ്റിലേക്ക് ഇട്ടു ആൽബി പുറത്തേക്ക് ഇറങ്ങി...
"ശരിയെടാ ഗുഡ് നൈറ്റ് "
ഒരു പഴയ ഹിന്ദി ഗാനത്തിന്റെ അകമ്പടിയോടെ മടിവാളയിൽ നിന്നും ഇലക്ട്രിണിക് സിറ്റി ലക്ഷ്യമാക്കി ആൽബിയുടെ കാർ ആളും വാഹനവും ഒഴിഞ്ഞ ഹൈവെയിൽ കൂടി ഓടി കൊണ്ടിരുന്നു.........!!!!!!
കോട്ടയം പാല,
വെള്ളിയാഴ്ച വൈകുന്നേരം കല്യാണ വീട്ടിൽ സ്റ്റെല്ല ആകെ പ്പാടെ തിരക്കിലായിരുന്നു..
കുറെ നാൾ കൂടി എല്ലാ ബന്ധുക്കളെയും കാണുന്നതിന്റെ സ്നേഹവും സന്തോഷവും എല്ലാം കൂടി അവൾ ആകെ എനർജറ്റിക്കായിരുന്നു..
അന്നേ ദിവസം അന്ന മോളെ നോക്കാൻ കുട്ടി പട്ടാളം തന്നെ അവിടെ ഉണ്ടായിരുന്നത് കൊണ്ട് തന്നെ അവൾ മൊത്തത്തിൽ ഫ്രീ ആയിരുന്നു എന്നും പറയാം..
മധുരം വെപ്പ് നടക്കുന്ന സ്റ്റേജിലേക്ക് അവൾ തന്റെ ഡ്രസ്സ് കൂട്ടിപ്പിടിച്ച് നടന്നു ആൽബി ഒരു മണിക്കൂറിൽ എത്തുമെന്ന് നേരത്തെ മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു...
തിളങ്ങി നിൽക്കുന്ന മഞ്ഞ ലൈറ്റുകളും പാട്ടും ഡാൻസും പിന്നെ അടിച്ചു കിളി പോയിരിക്കുന്ന കുറച്ചു അപ്പാപ്പന്മാരും അടിപൊളി ഡ്രെസ്സിൽ തിളങ്ങുന്ന സുന്ദരി പെൺകുട്ടികളും അവരെ നോക്കുന്ന നാട്ടിലെ പയ്യന്മാരും എല്ലാം കൂടി കല്യാണ വീടിൻറെ വൈബ് അവിടെയുണ്ടായിരുന്നു...
" കൊച്ചേ ചെറുത് അടിക്കുന്നോ ? ഇറക്കുമതി സാധനം ഉണ്ട് "
വല്ല്യ പപ്പാ പെട്ടെന്ന് അവളുടെ തോളിലേക്കു കയ്യിട്ടു ചേർത്തു പിടിച്ചു.... ആളുടെ ഇളയ മകളുടെത് കല്യാണം..!!
💬 Comments
View all comments