0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]

Author : Adheera Read All Parts 3392

പണ്ടു മുതൽ കുടുംബക്കാർ എല്ലാം കൂടുന്ന സമയങ്ങളിൽ ചെറുത് അടിക്കുന്നത് ഒരു പാരമ്പര്യമായി തന്നെ ആ കുടുംബത്തിൽ നില നിന്നിരുന്നു.

ബോംബെ സഫിയരിന്റെ ഷോട്ട് ഒരെണ്ണം കനത്തിൽ പിടിപ്പിച്ച് ചുണ്ട് തുടച്ചതും അവളുടെ ഫോണിലേക്ക് കോൾ വന്നു..

അറ്റെൻഡ് ചെയ്ത് ചെവിയിലേക്ക് ചേർത്തതും അപ്പുറത്ത് ചാച്ചനായിരുന്നു..
" കൊച്ചേ നീ ഇപ്പോൾ ഇവിടെ ഉണ്ടോ ? "

" ആ വല്ല്യ പപ്പേടെ അടുത്ത് ഉണ്ട്..!! എന്നാ ചാച്ചാ..?? "

" എടി ഞാനാ പെങ്കൊച്ചിന് ഒരു വള വാങ്ങിയായിരുന്നു അത് എടുക്കാൻ വിട്ട് പോയി.. നിന്റെ അമ്മച്ചിക്ക് പിന്നെ ബോധം കൂടുതൽ ആണല്ലോ നീയാ പിള്ളേരെ ആരെ എങ്കിലും കൂട്ടീട്ട് അതൊന്ന് എടുത്തിട്ട് വായോ.."

"ചാച്ചാ ഇതിന്റെ ഇടക്കോ..?? നാളെ കൊടുത്താൽ പോരേ ഇനി ഇതിൻറെ ഇടയ്ക്ക് വീട്ടിൽ പോയി അത് എടുത്തിട്ട് വരണം ?? "

" ഇന്നല്ലേ പിന്നെ ഇടണ്ടേ ? ആ പിള്ളേര് ആരേലും അവിടെ കാണും കൊച്ചൊന്ന് പെട്ടെന്ന് വീട്ടിൽ പോയിട്ട് വാ "

" ആം ശരി "
കൂടെയുള്ള ഒരു കസിനേയും കൂട്ടി വീട്ടിലേക്ക് പോകാൻ ഇറങ്ങിയതും സ്റ്റെല്ലയുടെ ഫോൺ തുടർച്ചയായി വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി പക്ഷേ തിരക്ക് ആയത് കൊണ്ട് തന്നെ അവൾ നോക്കാൻ പോയില്ല..

അപ്പോഴത്തെ തിരക്കിൽ കോൾ എടുക്കാതെ അവഗണിച്ചു വിട്ടെങ്കിലും രണ്ടു മൂന്ന് തവണ പുറകെ വിളിച്ചപ്പോൾ.. സംശയത്തോടെ അവൾ ഫോൺ എടുത്ത് നോക്കിയതും സ്‌ക്രീനിലെ പേര് കണ്ട് സ്റ്റെല്ല ഒന്ന് ഞെട്ടി..!!

' ശിവ..!!! അതും ഈ സമയത്ത് കോൾ എടുക്കണോ വേണ്ടയോ അവൾ ഒന്ന് ശങ്കിച്ചു നിന്നു പിന്നെ അവിടെ നിന്നും മാറി കുറച്ച് അപ്പുറത്തേക്ക് നിന്ന് കോൾ അറ്റൻഡ് ചെയ്തു.. ചെവിയിലേക്ക് ചേർത്തു.

" ശിവ എന്താ ഈ സമയത്ത് ?? "

" അതെന്താ.. എൻറെ പെണ്ണിനെ വിളിക്കണമെങ്കിൽ എനിക്ക് ഇന്ന സമയം വേണമെന്നുണ്ടോ ?? "

" അതില്ല എന്നാലും ഞാൻ പറഞ്ഞതല്ലേ കല്യാണ വീട്ടിൽ ആണ്.. തിരക്കായിരിക്കും എന്നൊക്കെ "

" ആണോ ഒരു

💬 Comments

View all comments