0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]

Author : Adheera Read All Parts 3421

കാര്യം ചോദിക്കാൻ വേണ്ടി വിളിച്ചതാ..!! "
അവൻറെ സംസാരത്തിൽ ചെറിയ എക്സൈറ്റ്മെന്റ് അവൾ ശ്രദ്ധിച്ചു.

" എന്താണാവോ ?? "

" ഇത് കേരള അച്ചായത്തിമാരുടെ ഡ്രസ്സ് ആണോ കാണാൻ ഭംഗി ഉണ്ടല്ലോ !! "
ചെറിയ ചിരിയോടെ അവൻ അത് പറഞ്ഞതും അവൾ ഞെട്ടലോടെ ചുറ്റുപാടും ഒന്ന് നോക്കി.

" മനസ്സിലായില്ല ?? "

" നീ ഇട്ടിരിക്കുന്ന ഈ ഡ്രസ്സ് അടിപൊളി ആണല്ലോ എന്താ ഇതിൻറെ പേര് ?? ഇത് നിങ്ങൾ അച്ചായത്തിമാരുടെ സ്‌പെഷ്യൽ ആണോ എന്ന് "

" ശിവ നീ എവിടെയാണുള്ളത് ?? "
അവൾ ചെറിയ പരിഭ്രമത്തോടെയും എന്നാൽ അതിലേറെ ആകാംഷയോടെയും ചുറ്റുപാടും നോക്കിക്കൊണ്ടിരുന്നു..

ശരീരമാകെ കോരിത്തരിക്കുന്നു അവൻ ഇവിടെ എവിടെയോ ഉള്ളതുപോലെ മനസ്സ് പറയുന്നു...

" ശിവ എവിടെയാ ഉള്ളത് പറ ?? "
അവളുടെ തുടരെ ത്തുടരെയുള്ള ചോദ്യങ്ങൾക്ക് അപ്പുറത്തു ചിരി മാത്രമായിരുന്നു മറുപടി.

" ശിവ സത്യം പറ നീ ഇവിടെ ഉണ്ടോ ? "

" നേരെ പുറത്തേക്കു നടക്ക് പെണ്ണേ " അപ്പുറത്ത് ശിവയുടെ ശബ്ദം അവൾ ചെറിയ എക്സൈറ്റമെന്റൊടെ ചുറ്റും നോക്കി ശേഷം കൂടെ ഉള്ള കസിനോട് 5 മിനിറ്റ് എന്ന് പറഞ്ഞു പതിയെ പുറത്തേക്ക് നടന്നു...

കല്യാണ വീടിൻറെ മുറ്റത്തു നിന്നും പുറത്തേക്കിറങ്ങാൻ തുടങ്ങിയതും നേരെ ചാച്ചന്റെ മുന്നിലേക്കാണ് പോയി പെട്ടത്..

" നീ ഇതു വരെ പോയില്ലെ പെണ്ണേ ? "

" അങ്ങോട്ടേക്ക് തന്നെയാണ് പോകുന്നത്..!! ചാച്ചൻ ഒന്നടങ്ങിക്കേ "

" എങ്ങോട്ടേക്ക് പോകുന്ന കാര്യമാ നിന്റെ പപ്പാ പറയുന്നത് ? "
അതേ സമയം തന്നെ ഫോണിൽ കൂടി ശിവയുടെ ശബ്ദം..

അവൾ ഒന്നും മിണ്ടാതെ പിന്നെയും ഫോൺ പിടിച്ച് പുറത്തേക്ക് നടന്നു..
വീടിന് പുറത്ത് എത്തിയതും അവിടെ നാട്ടിലെ തന്നെ കുറച്ച് ആളുകളും കുറച്ചു അപ്പുറത്ത് രണ്ടു മൂന്നു മദ്യ സഭകളും ഉണ്ടായിരുന്നു..

സെൽഫി എടുക്കുന്ന കുറച്ചു കുട്ടികളും വർത്തമാനം പറഞ്ഞിരിക്കുന്ന കുറച്ചു പ്രായം ചെന്നവരും.. അങ്ങിങ് ആയി നിൽക്കുന്നു..

അവിടെനിന്ന് നേരെ നോക്കിയതും കല്യാണ

💬 Comments

View all comments