Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]
വീടിൻറെ മുന്നിലേക്ക് തന്നെ നോട്ടം കിട്ടുന്ന രീതിയിൽ നിർത്തിയിട്ടിരിക്കുന്ന കർണാടക രജിസ്ട്രേഷനിൽ ആ ഫോർഡ് എൻഡവർ ഒരു ബീസ്റ്റിനെ പോലെ തിളങ്ങി..!!!
" എൻറെ ദൈവമേ..!! എന്തിനാ ശിവാ ഇങ്ങോട്ടേക്ക് വന്നത് ?? "
" എനിക്ക് നിന്നെ കാണാൻ തോന്നി പിന്നെ രണ്ടാമത് ഒന്നാലോചിക്കുക പോലും ചെയ്തില്ല..!! ആക്ച്വലി കേരളം നൈസ് ആണ് എനിക്ക് ഇവിടുത്തെ ഈ ഗ്രീനിഷ് ആൻഡ് പീസ്ഫുൾ വൈബ് ഒക്കെ നന്നായി ഇഷ്ടപ്പെട്ടു നല്ല ക്ലൈമറ്റും ആണ് കേട്ടോ "
ഫോണിൽ കൂടി അവന്റെ സ്വാഭാവികമായ കള്ള ചിരി.
" എന്റെ കർത്താവേ.. എന്നാ കാണാൻ കെട്ടി എടുത്തത് ആണാവോ..?? "
അവൾ ചെറിയ കലിപ്പോടെ തലയിൽ കൈ വച്ചു.
" നിന്നെ കാണാൻ വേണ്ടി മാത്രമാണ് പെണ്ണേ..!! ക്യാൻ യൂ കം നിയർ മീ ?? "
" എൻറെ ശിവ ഒന്നും നടക്കാൻ പോകുന്നില്ല ഇത് ബാംഗ്ലൂർ അല്ല കോട്ടയം ആണ് ഇവിടെ എൻറെ കസിൻസും ബന്ധുക്കാരും നാട്ടുകാരും മുതൽ ചെറുപ്പം മുതൽ എന്നെ അറിയുന്നവർ വരെ ഉണ്ട്..!! ഞാൻ അങ്ങോട്ട് ഒന്നും വരില്ല "
" പിന്നെ ഞാൻ എന്തിനാ ഇത്രയും ദൂരം വന്നത് ?? "
" എന്നോട് ചോദിച്ചിട്ടാണൊ വന്നത് ?? "
" എങ്കിൽ പിന്നെ ഞാൻ തിരിച്ചു പോയേക്കാം നിൻറെ തിരക്കുകൾ എല്ലാം നടക്കട്ടെ "
അതും പറഞ്ഞ് ശിവ ഡയറക്ടറായി കോൾ കട്ട് ചെയ്തു..!!
അവൾ ഒന്ന് രണ്ട് തവണ 'ഹലോ' പറഞെങ്കിലും അപ്പുറത്ത് കോൾ പൂർണമായി കട്ടായിട്ട് ഉണ്ടായിരുന്നു..
സ്റ്റെല്ല തിരിച്ചു വിളിക്കാൻ നോക്കിയെങ്കിലും ശിവ ഫോൺ എടുക്കാൻ കൂട്ടാക്കിയില്ല അവൾ നോക്കി നിക്കുമ്പോൾ തന്നെ ഒരു മുരൾച്ചയോടെ അവന്റെ കാർ സ്റ്റാർട്ട് ആയി ഹെഡ് ലൈറ്റ് തെളിഞ്ഞു...
അവൻ തിരിച്ചു പോകാൻ തുടങ്ങുകയാണെന്നത് അവൾക്ക് അംഗീകരിക്കാൻ പറ്റിയില്ല..
സ്റ്റെല്ല പെട്ടെന്ന് രണ്ടു വശത്തേക്കും ഒന്ന് നോക്കി പിന്നെ നേരെ പുറത്തേക്ക് അവന്റെ വാഹനം ലക്ഷ്യമാക്കി നടന്നു.
അപ്പോഴേക്കും ശിവാ വാഹനം തിരിച്ചു മെയിൻ റോഡിലേക്ക് ഇറക്കിയിട്ടുണ്ടായിരുന്നു അവൾ നടത്തം
💬 Comments
View all comments