Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]
കുറച്ചു കൂടെ വേഗത്തിൽ ആക്കി..
വാഹനത്തിന്റെ പാസഞ്ചർ സീറ്റിന്റെ ഗ്ലാസിൽ വന്നു തട്ടിയതും ഒരു ചിരിയോടെ അവൻ ഗ്ലാസ്സ് താഴ്ത്തി..!!
" ശിവാ...?? "
അവനെ കണ്ട നിമിഷം, എത്ര ഒളിച്ചു വച്ചു എങ്കിലും അവളുടെ കണ്ണുകൾ സന്തോഷത്താൽ തിളങ്ങി...
കാലങ്ങളായി കാത്തിരുന്ന പോലെ ആ മുഖം കണ്ടതിന്റെ ആനന്ദം,അവൾ സ്നേഹത്തിലും മറ്റ് പല വികാരങ്ങളിലും കൂടി ഒരേ സമയം കടന്ന് പോയി വല്ലാത്തൊരു നിർവൃതിയിലായി.
" എന്തൊക്കെയാ ശിവാ കാണിച്ചു കൂട്ടുന്നെ ?? "
പ്രണയത്തൊടെ എന്നാൽ ചെറിയ കലിപ്പൊടെ അവൾ രണ്ടും കയ്യും ഇടുപ്പിൽ കുത്തി നിന്നു അവനെ നോക്കി.
" നിനക്ക് എന്നെ കാണണ്ട സംസാരിക്കേണ്ട പിന്നെ ഞാൻ ഇവിടെ നിക്കണ്ട കാര്യം ഇല്ലാലോ ?? "
" ശിവ അങ്ങനെയല്ല ഇതെന്റെ നാടാണ് ബാംഗ്ലൂരിൽ കിടന്നു നമ്മൾ കാണിച്ചു കൂട്ടുന്നത് പോലെയല്ല ഇവിടെ "
" ശരി രണ്ടു മിനിറ്റ് എന്നോട് സംസാരിക്കാമല്ലോ അകത്തേക്ക് കയറാൻ നോക്ക് "
" എൻറെ ദൈവമേ...!! "
സ്റ്റെല്ല ചുറ്റുവട്ടം നോക്കിയെങ്കിലും അകത്തു മധുരം വപ്പ് ആയതിനാൽ അന്നേരം പുറത്ത് ആരും തന്നെ ഉണ്ടായിരുന്നില്ല മാത്രമല്ല ചാച്ചനോട് താൻ വീട്ടിലേക്ക് ഗോൾഡ് എടുക്കാൻ പോവുകയാണെന്ന് പറയുകയും ചെയ്തു..
അവൾ പിന്നെ ഒന്നും ആലോചിക്കാതെ പെട്ടെന്ന് ഡോർ തുറന്ന് അകത്തേക്ക് കയറിയിരുന്നു..
എന്നാൽ അവളുടെ പ്രതീക്ഷകളെ ഒട്ടാകെ തെറ്റിച്ചുകൊണ്ട് ക്ഷണനേരം കൊണ്ട് ശിവ കാർ മുന്നോട്ടേക്ക് എടുത്തു...!!
" ശിവ എങ്ങോട്ടേക്കാ പോകുന്നത് ?? "
Ps4
" എന്റെ പെണ്ണേ നീ ഒരാൾ അവിടെ നിന്ന് കുറച്ചു സമയം മാറി എന്ന് കരുതി പോലീസും പട്ടാളവും ഒന്നും പുറകെ വരാൻ പോകുന്നില്ല "
അതും പറഞ്ഞ് ശിവ കാർ മുന്നോട്ടു ഡ്രൈവ് ചെയ്ത് ക്കൊണ്ടിരുന്നു.
" ഇതെന്ത് ഡ്രെസ്സ് ആണ്.. നിന്റെ ചെവിയിൽ എന്താ..?? "
അവന്റെ ചെറിയ ചിരിയോടെ ഉള്ള ചോദ്യം കേട്ടപ്പോൾ ആണ് സ്റ്റെല്ല തന്റെ വേഷം എന്താണ് എന്ന് ആലോചിക്കുന്നത്.
" ഇത് ചട്ടയും മുണ്ടും..!! ഞങ്ങൾ കസിൻസ് എല്ലാം കൂടി
💬 Comments
View all comments