Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]
അപ്പുറത്തു സ്റ്റെല്ലയുടെ ശബ്ദം '
" ആ വേഗം വാ ഞാൻ പപ്പയും മമ്മിയും ഒക്കെ കണ്ട് സംസാരിച്ചിരുന്നു..!! ഞാനിവിടെ ഉണ്ടാകും എത്തിയിട്ട് വിളിക്ക് "
അവൻ കോൾ കട്ട് ചെയ്ത് തിരക്കിൽ നിന്നും മാറി.
ആൽബി തന്റെ ബാഗ് വന്ന കാറിൽ തന്നെ വെച്ചതിനാൽ എടുക്കാൻ ആയി പുറത്തേക്കിറങ്ങിയതും അവൾ ധൃതിയിൽ അകത്തേക്ക് നടന്ന് കയറി വരുന്നത് കണ്ടു..
" സ്റ്റെല്ലാ...?? "
ആൽബി അവളെ കണ്ടതും കൈ ഉയർത്തി കാണിച്ചു.. അവളുടെ മുഖത്ത് വല്ലാത്ത പരിഭ്രമം ഉണ്ടായിരുന്നു
അവനെ കണ്ടതും ചെറിയ ഞെട്ടലോടെ അവൾ കൈ കൊണ്ട് ഒരു മിനിറ്റ് എന്ന് പറഞ്ഞതിനുശേഷം നേരെ വാഷ് ബേസിൻ ലാക്ഷ്യമാക്കി വേഗം നീങ്ങി..
വായിൽ വെള്ളം ഒഴിച്ച് തുടരെ തുടരെ കുലുക്കി തുപ്പി കയ്യിൽ വെള്ളം എടുത്ത് ചുണ്ടും പരിസരവും വൃത്തിയായി തുടച്ചു.. ശേഷം നേരെ ആൽബിയുടെ അടുത്തേക്ക് വന്നു.
" ഡീ എന്നാ പറ്റിയെ ?? "
" ഒന്നുമില്ല ഇവിടുത്തെ ലൈറ്റ് വെട്ടത്തിൽ ഒരു പ്രാണി വന്ന് വായിക്കകത്തു കയറി..!! ആൽബി എപ്പോഴാ എത്തിയത് ?? "
അവൾ ആൽബിയുടെ ഇടുപ്പിൽ കൂടി കൈ ചേർത്ത് പിടിച്ച് അകത്തേക്ക് നടന്നു.
അകത്തേക്ക് നടക്കുമ്പോൾ, ആൽബി കാണാതെ സ്റ്റെല്ല പുറകോട്ട് തിരിഞ്ഞു നോക്കിയതും ശിവയുടെ കാർ വീടിൻറെ പരിസരത്തു നിന്നും തിരിച്ച് ഇറങ്ങി പോകുന്നത് കണ്ടു..
അവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ചു ശേഷം ആൽബിയെം കൂടി പുഞ്ചിരിയോടെ അകത്തേക്ക് നടന്നു..!!
കല്യാണ വീട്ടിൽ ഒരു വശത്ത് , ആൽബിക്കു ഒപ്പം ഇരുന്ന് അവന് ഭക്ഷണമെല്ലാം വിളമ്പി കൊടുത്ത് ഒരു നല്ല ഭാര്യയായി അവൾ കൂടെ തന്നെ ഉണ്ടായിരുന്നു..
കുറെ സമയത്തെ കുട്ടി പട്ടാളത്തിന്റെ കറക്കം കഴിഞ്ഞു ഇപ്പോഴാണ് അന്ന മോളെ അവൾക്ക് കിട്ടിയത്..
അവർ മൂന്നുപേരും ഒരുമിച്ച് കുടുംബമായിരുന്നു ഭക്ഷണം കഴിച്ചു..
" ചേച്ചി അര മണിക്കൂർ കൂടി കഴിഞ്ഞാൽ നമുക്ക് ഡാൻസിനു കയറണം കേട്ടോ " കൂട്ടത്തിലെ ഒരു കാന്താരി വന്ന് അവളെ പെട്ടെന്ന് ഓർമിപ്പിച്ചിട്ട് പോയി.
അവൾ കൈകൊണ്ട് തംസപ്പ് കാണിച്ച് ഒക്കെയാണെന്ന്
💬 Comments
View all comments