Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]
സമയം കൊണ്ട് തന്നെ ശിവ കാർ ആ ഷോർട്ട് റോഡിലേക്ക് തിരിച്ചു.
" ശിവ അത് ചെമ്മണ്ണ് കൊണ്ട് ഉള്ള ജീപ്പ് റോഡ് ആണ് അങ്ങനെ ഒന്നും പോകാൻ പറ്റില്ല..!! "
സ്റ്റെല്ലയുടെ വാക്ക് കേൾക്കാതെ ശിവാ കാർ അങ്ങോട്ടേക്ക് കയറ്റി അവന്റെ എൻഡെവർ പുല്ലു പോലെ ആ റോഡിൽ കൂടി കയറി നിഷ്പ്രെയാസം മുന്നോട്ട് ഓടി കൊണ്ടിരുന്നു.
" എൻറെ ദൈവമേ എല്ലാവരും എന്നെ അവിടെ കാത്തിരിക്കുകയാണ് പോരാത്തതിന് ആൽബി വിളിച്ചിട്ടുണ്ടായിരുന്നു ശിവാ.. "
അതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന രീതിയിലായിരുന്നു ശിവയുടെ പെരുമാറ്റം.
ഏകദേശം ഒരു കിലോമീറ്റർ ഉള്ളിലെക്ക് കയറി വാഹനം റബ്ബർ തോട്ടത്തിന്റെ ഒത്ത നടുക്ക് ആയി നിന്നു.
കാർ ഓഫ് ആയതും അവിടെ മൊത്തം കൂരിരിട്ട് ആയിരുന്നു ആകേ ചീവീടിന്റെ ശബ്ദം ഒഴിച്ചാൽ ചുറ്റിലും തങ്ങി നിൽക്കുന്ന നിശബ്ദത..
അവൻ പുറത്തേക്കിറങ്ങിയതും ഒന്ന് ഞെളിപിരി കൊണ്ട് തിരിഞ്ഞു നോക്കി അവളോട് ഇറങ്ങാൻ പറഞ്ഞു എന്നാൽ ഒരുതരത്തിലും അവൾ ഇറങ്ങാൻ കൂട്ടാക്കിയില്ല...
ശിവ നേരെ വന്ന് ഡോർ തുറന്ന് പെണ്ണിന്റെ കൈ പിടിച്ച് പുറത്തേക്കിറക്കി ശേഷം രണ്ട് കൈയിലും അവളെ കോരിയെടുത്ത് കാറിൻറെ മുൻവശത്തേക്ക് കൊണ്ടുപോയി..
" ഈ രാത്രിയുടെ സംഗീതം വല്ലാത്ത ഒരു തരം മാസ്മരികതയാണ് അല്ലേ ? നല്ല ഓപ്പൺ എയർ ഇത്രയും ഫീൽ എവിടെ കിട്ടുമെടി ?? "
അപ്പോഴും ശിവയുടെ കഴുത്തിൽ കൈ ചുറ്റി സ്റ്റെല്ല അവന്റെ കൈകളിൽ കിടക്കുകയായിരുന്നു...!!!!!!!!!!!
ഏകദേശം രാത്രി 9:30 യാണ് ആൽബി കല്യാണ വീട്ടിലേക്ക് എത്തിയത് നേരത്തെ പറഞ്ഞത് പ്രകാരം കസിൻസ് കൂട്ടാൻ എത്തിയിട്ടുണ്ടായിരുന്നു..
അവൻ വീട്ടിലെത്തിയതും സ്റ്റെല്ലയുടെ ഫോണിലേക്ക് ഒന്ന് രണ്ട് തവണ വിളിച്ചെങ്കിലും അവൾ കോൾ എടുക്കുന്നില്ലായിരുന്നു..
എന്തെങ്കിലും തിരക്കാകും എന്ന് കരുതി അവൻ പിന്നെ വിളിച്ചില്ല.. വീട്ടിനകത്തേക്ക് കയറിയതും സ്റ്റെല്ലയുടെ പപ്പയും മമ്മിയും അവിടെ ഉണ്ടായിരുന്നു അവരെ കണ്ട് ജസ്റ്റ് കാര്യങ്ങൾ സംസാരിച്ചു..
അവൻ ഒരിക്കൽ കൂടി സ്റ്റെല്ലയെ വിളിച്ചു നോക്കിയതും കോൾ കണക്റ്റ് ആയി
" എടി നീ എവിടെയാ ഞാൻ ഇവിടെ എത്തിയിട്ടുണ്ട്..!! "
'
💬 Comments
View all comments