Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]
മുറ്റത്തേക്ക് എത്തിയതും അവൻ അവളെ നോക്കി ചിരിച്ചു കൊണ്ടിരുന്നു.
സ്റ്റെല്ല വണ്ടിയുടെ മിറർ ഗ്ലാസിൽ കൂടി നോക്കി തന്റെ ചുണ്ട് പൊട്ടിയിട്ടില്ല എന്ന് ഉറപ്പ് വരുത്തി അവന്റെ ഉമിനീർ പുരണ്ട് നനഞ്ഞ അധരം അവൾ തുടച്ചു വൃത്തി ആക്കിയ ശേഷം അവനെ കലിപ്പൊടെ ഒന്ന് നോക്കി.
" അല്ലെങ്കിലും ഞാനെന്തു പറഞ്ഞാലും നീ കേൾക്കില്ലെന്ന് അറിയാം പിന്നെ എന്താ കാര്യം ?? "
" പെട്ടെന്ന് എടുത്തിട്ട് വാ നമുക്ക് തിരിച്ചു പോണ്ടെ? "
" കാറിൽ തന്നെ ഇരുന്നോണം എൻറെ പുറകെ വന്നേക്കരുത് "
അതിന് അവൻ തല കുലുക്കി സമ്മതം അറിയിച്ചു .
അവൻ പുറകെ വന്നേക്കാം എന്ന് അവൾക്ക് തോന്നിയത് കൊണ്ട് തന്നെ ഇടയ്ക്ക് തിരിഞ്ഞുനോക്കി അകത്തേക്ക് കയറിയതും അവൾ ഡോർ അടച്ചു കുറ്റിയിട്ടുണ്ടായിരുന്നു..
5 മിനിറ്റ് കൊണ്ട് തന്നെ പപ്പയുടെ അലമാര തുറന്ന് സാധനം എടുത്ത് അവൾ തിരികെ വന്ന് കാറിലേക്ക് കയറി..
അപ്പോഴേക്കും ആൽബിയുടെ ഫോണിൽ നിന്നും രണ്ട് തവണ കോൾ വന്നിട്ടുണ്ടായിരുന്നു എങ്കിലും ശിവ കൂടെ ഉള്ളത് കൊണ്ട് അവൾ എടുത്തില്ല..
അവളുടെ വീട്ടിൽ നിന്നും ഇറങ്ങുന്ന വഴിക്ക് ഇടത്തേ വശത്തേക്ക് കയറുന്ന ഒരു ചെറിയ ഷോട്ട് റോഡ് ശിവയുടെ കണ്ണിൽ പെട്ടു.
അതിൻറെ ഉള്ളിലോ പരിസരത്തൊ എങ്ങും ഒരു വീടുമില്ല എന്നുള്ളതും രാത്രിയാണെന്നതും അവനെ ആ സ്ഥലത്തേക്ക് തന്നെ നോട്ടം ഉറപ്പിക്കാൻ കാരണമാക്കി..!!
" ഇവിടെ ആൾ താമസം ഒന്നുമില്ലെ..?? "
" ഇപ്പോ ആരുമില്ല ആ പറമ്പിന്റെ ആൾക്കാർ പുറത്തു ഇറ്റലിയിൽ ആണ് എല്ലാം കൂടി ഏകദേശം 15 ഏക്കർ സ്ഥലം ഉണ്ട് "
" അപ്പോൾ ഇത് ഒഴിവാക്കിയത് ആണോ...?? "
" അല്ല..!! എന്റെ ചാച്ഛൻ ആണ് ഇപ്പോ ഈ സ്ഥലവും പറമ്പും നോക്കണേ.. മൊത്തം റബ്ബർ ആണ് അത് കൊണ്ട് ഉള്ളിൽ വേറെ താമസക്കാർ ഉണ്ടാവാറില്ല "
സ്റ്റെല്ല പറഞ്ഞു നിർത്തിയതും ശിവ വാഹനം സഡൻ ബ്രേക്ക് ഇട്ട് നിർത്തി.
പറഞ്ഞ് കഴിഞ്ഞപ്പോഴാണ് അബദ്ധം പറ്റിയോ എന്ന് അവൾക്ക് തോന്നിയത് കാരണം ആ
💬 Comments
View all comments