Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]
കൊണ്ട് നേരെ സ്റ്റേജിലേക്ക് കയറി..!!!!
പിറ്റേ ദിവസം പള്ളിയിൽ വച്ച് മിന്നുകെട്ടും മറ്റു പരിപാടികളുമായി കല്യാണം വല്ലാത്ത ആഘോഷം തന്നെയായിരുന്നു..
അവിടെ പൂർണ്ണ സ്വാതന്ത്ര്യത്തോടെയും സന്തോഷത്തോടെയും അവൾ തന്റെ കുടുംബത്തിനൊപ്പം ആസ്വദിച്ചു..
ആൽബിയും അന്നമോളും കൂടെ തന്നെ ഉണ്ടായിരുന്നതിനാൽ അവൾ അന്നേ ദിവസം മറ്റൊന്നിനയും പറ്റി ചിന്തിക്കാൻ പോയില്ല..
നാടൻ ചോറും കറികളും അതിനൊപ്പം തേങ്ങാ കൊത്ത് ഇട്ട ബീഫും എരിവുള്ള നല്ല മീൻ കറിയും അടക്കം ക്രിസ്ത്യൻ കല്യാണത്തിന്റെ എല്ലാ വിഭവങ്ങളുമായി ഗ്രാന്റ് ആയ കല്യാണം തന്നെ ആയിരുന്നു അത്..
ഡാൻസും പാട്ടും മറ്റ് ആഘോഷങ്ങൾക്കും ശേഷം ഉച്ച കഴിഞു കുറച്ചു മദ്യവും കഴിച്ച് അവിടെ ഒരു കുടുംബ സംഗമവും നടന്നു..
ബാംഗ്ലൂരിലേക്ക് തിരികെ പോകുന്നതിനു മുന്നായി ഒരു ദിവസം സ്റ്റെല്ലയുടെ വീട്ടിലും നിന്നിട്ടാണ് അവർ വണ്ടി കയറിയത്..!!
ഞായറാഴ്ച രാത്രി അവരെ യാത്രയാക്കാൻ സ്റ്റെല്ലയുടെ ചാച്ചനും അമ്മയും കൂടെ ഒരു കസിനും വന്നിട്ടുണ്ടായിരുന്നു..
" കൊച്ചേ ചെന്നിട്ട് വിളിക്കണേ.. "
ചാച്ചൻ പോകാൻ നേരം കെട്ടിപിടിച്ചു ഒരു ഉമ്മയും നൽകിയിട്ട് ആണ് അവളെ യാത്രയാക്കിയത്.
ബാംഗ്ലൂരിലേക്കുള്ള ബസ്സിൽ ആൽബിയും കുഞ്ഞും മയങ്ങുമ്പോഴും സ്റ്റെല്ലയുടെ മനസ്സിൽ മറ്റു പല ചിന്തകളും ആയിരുന്നു..
ശിവയുടെ അവസാനമായി കേട്ട വാക്കുകൾ എന്താണ് അവന്റെ പ്ലാൻ എന്ന് അറിയില്ല എന്തായാലും വരുന്നിടത്ത് വച്ച് കാണാം..!!
ബംഗ്ലൂരിൽ വന്നിറങ്ങിയത് മുതൽ രണ്ട് മൂന്ന് ദിവസത്തോളം സ്റ്റെല്ലയും ശിവയും അങ്ങോട്ടൊ ഇങ്ങോട്ടോ വിളിച്ചിരുന്നില്ല..
പെണ്ണിൻറെ ദേഷ്യം ഒന്നു മാറുന്നതുവരെ ശിവ ഒന്ന് മാറിയതുമായിരിക്കാം എങ്കിലും മൂന്നാമത്തെ ദിവസം സ്റ്റെല്ല ശിവയെ അങ്ങോട്ടേക്ക് വിളിച്ചു..!!
" എന്താ ശിവ.. ഇങ്ങനെ ഒരാളെ മറന്നു പോയോ..?? "
അവളുടെ സ്വരത്തിൽ ചെറിയ പരിഭവം.
" എന്നോട് ഇപ്പോഴും ദേഷ്യം ആണെന്ന് വിചാരിച്ചു "
" ദേഷ്യമോ അന്നേരം എൻറെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ ഞാൻ ഇടിച്ചെനെ.. അത്രയ്ക്കും കലിപ്പ് ഉണ്ടായിരുന്നു "
അവൾ പതിയ ചിരിച്ചു.
" എന്നിട്ട് ഇപ്പൊ കലിപ്പ് ഒക്കെ മാറിയോ ?? "
" ആം മാറി വരുന്നു കുറച്ചു കൂടി മാറാൻ
ഉണ്ട്
💬 Comments
View all comments