Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]
അവൻ ദീർഘ ശ്വാസം എടുത്തു വിട്ടു..!!
ഒടുവിൽ ഈ ഒളിച്ചു കളിക്ക് സമാപ്തി കുറിക്കാൻ ആയിരിക്കുന്നു വളരെ നേരത്തെ മൂകതക്ക് ശേഷം അവർ രണ്ടുപേരും ഒരേ പേജിൽ എത്തിയെന്ന് ആൽബിക്ക് മനസ്സിലായി...!!
" നിന്നോട് ഞാൻ അന്ന് ചോദിച്ചതല്ലേ ആൽബി നിനക്കും സജിനും ഇതിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ?? ആൽബി നിന്റെ പേരും പറഞ്ഞാണ് ഈ പയ്യൻ അന്ന് എൻറെ അടുത്ത് വന്നത് ഇപ്പോൾ അവൻ സജിന്റെ ക്ലോസ് ഫ്രണ്ട് സർക്കിളിലും ഇനിയും നിനക്ക് ഇതിൽ ബന്ധമില്ല എന്ന് പറയാൻ പറ്റുമോ ?? "
അവൾ വിറക്കുന്ന ചുണ്ടുകളോടെ ആൽബിയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.
അതേസമയം അവൻറെ മനസ്സിൽ നൂറുകൂട്ടം ചിന്തകൾ ഉടൽ എടുക്കുകയായിരുന്നു ഒടുവിൽ താൻ കാത്തിരുന്ന സമയം ആഗതമായിരിക്കുന്നു.!!!
'ഈ ദിവസം ഒരിക്കൽ കൺമുന്നിൽ പ്രതീക്ഷിച്ചത് തന്നെയാണ് പക്ഷേ ഇത്ര പെട്ടെന്ന് എത്തും എന്ന് കരുതിയില്ല '
എന്താണ് വേണ്ടത് എന്ന് വ്യക്തമായി തന്നെ ആൽബിക്ക് അറിയാമായിരുന്നു..!!!
എന്തോ ഓർത്ത പോലെ ആൽബി അവിടെ നിന്നും എഴുന്നേറ്റ് അകത്തേക്ക് നടന്നു..
" എന്താ ആൽബി ഇപ്പോൾ ഒന്നും പറയാനില്ലേ? "
പുറകിൽ നിന്നും സ്റ്റെല്ലയുടെ ചോദ്യം.
അത് ഗൗനിക്കാതെ അവൻ അകത്തു ചെന്ന് അലമാരയിൽ കാര്യമായി തന്നെ എന്തോ തിരഞ്ഞു കൊണ്ടിരുന്നു..
ഒടുവിൽ അടുക്കിയ ഷേർട്ടിനു താഴെ വച്ചിരിക്കുന്ന ഫയലുകൾക്ക് ഇടയിൽ നിന്നും ഒരു ചെറിയ പൊതി അവൻ പുറത്തേക്കെടുത്തു.. ശേഷം അവൾക്ക് മുന്നിലേക്ക് വന്ന് കസേരയിലേക്ക് ചാഞ്ഞിരുന്നു.
തുറന്നു വച്ച പൊതിയിൽ നിന്നും ഒരു ചെറിയ പ്ലാസ്റ്റിക് കവർ പുറത്തേക്ക് എടുത്തു അതിൽ നിന്നും പേപ്പറിലേക്ക് തട്ടിയിട്ട പൊടി അവൾ ഞെട്ടലോടെ തിരിച്ചറിഞ്ഞു..!!!
" ആൽബി..??? "
കൺമുന്നിൽ നടക്കുന്ന കാര്യങ്ങൾ വിശ്വസിക്കാൻ ആവാതെ അതിശയത്തോടെ സ്റ്റെല്ല ആൽബിയുടെ മുഖത്തേക്ക് നോക്കി.
മറുപടി നൽകാതെ അതിനകത്തേക്ക് സിഗരറ്റ് പൊടി മിക്സ് ചെയ്ത് സാധനം നിറച്ച് അവൻ സ്റ്റിക്ക് ഉണ്ടാക്കാൻ തുടങ്ങി..!!
അവൻ ചെയ്യുന്നതൊക്കെയും ഒരു യന്ത്രം പോലെ അവൾ വീക്ഷിച്ചു കൊണ്ട് ഇരുന്നു ഒടുവിൽ ആൽബി താൻ ഉണ്ടാക്കിയ സ്റ്റിക്ക് ചുണ്ടിലേക്ക് വച്ച്
💬 Comments
View all comments