0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]

Author : Adheera Read All Parts 3631

കണ്ണുകൾ എടുക്കാതെ താഴേക്ക് റീൽസ് ഓടിച്ചു കൊണ്ടിരുന്നു..

" ആൽബി പ്ലീസ് എനിക്ക് സംസാരിക്കാൻ ഒരു അവസരം താ..!! ശരിയാണ് ഞാൻ നിന്റെ ഭാര്യയാണെന്നതും ഒരു കുഞ്ഞിൻറെ അമ്മയാണെന്ന് എല്ലാം മറന്നു പക്ഷേ ഇനിയൊരിക്കലും അങ്ങനെയൊന്നും ഉണ്ടാവില്ല.. "
അതിനു മറുപടിയായി ആൽബി ഒന്നും മിണ്ടാതെ അവിടെ നിന്നും എഴുന്നേറ്റു പോയി.

റൂമിലേക്ക് എത്തി നേരെ കാറിൻറെ ചാവിയും എടുത്ത് താഴേക്ക് ഇറങ്ങി പോയി അടുത്ത രണ്ടും മൂന്നു ദിവസവും വീട്ടിൽ ഇതു തന്നെയായിരുന്നു അവസ്ഥ..!!

പിന്നീടുള്ള രണ്ട് ദിവസങ്ങളിൽ സ്റ്റെല്ല ഓഫീസിൽ പോയെങ്കിലും എങ്ങനെയൊക്കെയൊ കാര്യങ്ങൾ കഴിച്ചു കൂട്ടുകയായിരുന്നു..
ശിവയുടെ ഭാഗത്തു നിന്ന് വന്ന കോളിനോ മെസ്സേജിനോ .അവൾ മറുപടി നൽകിയില്ല എല്ലാം കൊണ്ടും മനസ്സ് മരവിച്ച അവസ്ഥയിൽ ആയിരുന്നു...!!!

പിറ്റേ ദിവസം ഒരു ശനിയാഴ്ചയായിരുന്നു രണ്ട് പേർക്കും അവധി ദിവസമായിരുന്നു അന്ന് വൈകുന്നേരം സ്റ്റെല്ല ഹാളിൽ ഇരിക്കുമ്പോഴാണ് ആൽബി വന്ന് കയറിയത്..

അവന്റെ കൈയിൽ വലിയ ഒരു കവർ ഉണ്ടായിരുന്നു അതിൽ നിന്നും അവൻ എന്തൊ ഒന്ന് ഫ്രിഡ്ജിലേക്ക് മാറ്റുന്നത് അവൾ കണ്ടെങ്കിലും അവനോട് എന്തെങ്കിലും ചോദിക്കാനുള്ള മിണ്ടാനോ അവൾക്ക് ഭയമായിരുന്നു...!!!

സമയം മുന്നോട്ടു ഓടിക്കൊണ്ടിരുന്നു ശനിയാഴ്ച അവധി ദിവസമായത് കൊണ്ട് തന്നെ അന്ന് രാത്രി പുറം വീഥികളിൽ കൂടി വണ്ടി ഓടുന്ന ശബ്ദവും മറ്റു പല പാട്ടിന്റെയും ഡാൻസിന്റെയും ഒച്ചയും അവർക്ക് കേൾക്കാമായിരുന്നു..

സ്റ്റെല്ല വീട്ടിലേക്ക് വിളിച്ച് സംസാരിക്കുന്നത് ആൽബി ശ്രദ്ധിച്ചു.
'എന്തൊക്കെയോ മിണ്ടിയും മൂളിയും സംസാരിക്കുന്നുണ്ട് '
ഇപ്പോൾ സംസാരിക്കാൻ താല്പര്യമില്ല എന്ന് എഴുതി കാണിക്കുന്നതു പോലെ ഉള്ള മനോഭാവം.

അവൻ നേരെ ബെഡ്റൂമിന്റെ വാതിൽക്കൽ ചെന്നു നിന്നു..
" ഡീ ടെറസിലേക്ക് വാ കുറച്ചു സംസാരിക്കാനുണ്ട് "
അവന്റ വിളി കേട്ടതും അവൾ പ്രതീക്ഷയോടെ ആൽബിയുടെ മുഖത്തേക്ക് നോക്കി..!!

അവൻറെ കൈയിൽ ആദ്യം കണ്ട കവർ ഇപ്പോഴും ഉണ്ടായിരുന്നു.
' കുഞ്ഞ് ഉറങ്ങി ' എന്ന് ഉറപ്പായതും അവൾ മോൾക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കി.. അവിടെ തന്നെ കിടത്തി ശേഷം മിണ്ടാതെ ആൽബിയെ അനുഗമിച്ചു.

ടെറസിലേക്ക് എത്തിയതും കനത്ത തണുപ്പ് അവിടെമാകെ

💬 Comments

View all comments