Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]
പ്രയാസപ്പെട്ടു..!!
" എന്റെ ദൈവമെ.. ഞാൻ.."
വെട്ടിത്തുള്ളുന്ന നെഞ്ച് ഓരോ ശ്വാസത്തിലും അവളെ ഓർമ്മിപ്പിച്ചു ' ഞാൻ തെറ്റ് ചെയ്തു..' അവളുടെ കണ്ണുകൾ ആൽബിയെ നോക്കാൻ ധൈര്യപ്പെടുന്നില്ല...
പാപബോധം ഓരോ മൗന നിമിഷത്തിലും അതിന്റെ ഭാരം കൂട്ടുകയായിരുന്നു.
ഒടുവിൽ ശരീരഭാഷ തന്നെ കുറ്റസമ്മതമായി മാറി.
" നിനക്കൊന്നും പറയാനില്ല സ്റ്റെല്ല കാരണം നീ പറയുന്നതൊന്നും എനിക്ക് നീ ചെയ്തതിനെ ന്യായീകരിക്കാനുള്ള കാരണമായി തോന്നില്ല..!! അതുകൊണ്ട് ഇതിൻറെ ബാക്കി ഞാൻ നോക്കാൻ പോവുകയാണ് "
അത്രയും പറഞ്ഞ് ആൽബി റൂമിൽ നിന്നും കാറിന്റെ ചാവിയെടുത്ത് അവളെ തിരിഞ്ഞു പോലും നോക്കാതെ പുറത്തേക്കിറങി പോയി..!!
ഏകദേശം രാത്രി 9:30 യാണ് അവൻ തിരികെ വന്നത് ആൽബി വരുന്ന സമയം സ്റ്റെല്ല ബെഡ്ഢിൽ കിടക്കുകയായിരുന്നു...
അവളെ കണ്ടെങ്കിലും സ്റ്റെല്ല ആ വീട്ടിൽ ഇല്ലാത്ത പോലെയാണ് അവൻ പെരുമാറിയത് 'അവർ പരസ്പരം മിണ്ടിയില്ല '
' ഒരുമിച്ച് ഭക്ഷണം കഴിച്ചില്ല.. '
' അന്നാദ്യമായി അവർ രണ്ടു മുറിയിൽ അന്തിയുറങ്ങി '
സ്റ്റെല്ല രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ആൽബി പോയിട്ടുണ്ടായിരുന്നു..
സാധാരണ ദിവസങ്ങളിൽ 10 മണിക്കും ശേഷം പോകുന്ന ആൽബി അന്നേ ദിവസം നേരത്തെ എഴുന്നേറ്റു പോയത് തന്നെ അവോയ്ഡ് ചെയ്യാൻ ആണെന്ന് അവൾക്കു ഉറപ്പായിരുന്നു...
ആ ദിവസം സ്റ്റെല്ല ഓഫീസിലേക്ക് വിളിച്ച് ലീവ് പറഞ്ഞു.. പകൽ മുഴുവൻ റൂമിൽ തന്നെ ഇരുന്നു കഴിച്ചു കൂട്ടി ഇത്രയും നാൾ കൊണ്ട് പടുത്തുയർത്തിയ ജീവിതം കൺമുന്നിൽ തകർന്ന് വീഴാൻ പോവുകയാണ്..
വൈകുന്നേരം ആൽബി കൃത്യ സമയത്ത് തന്നെ വീട്ടിലെത്തിയിട്ടുണ്ടായിരുന്നു എങ്കിലും സ്റ്റെല്ല അവിടെ ഇല്ല എന്ന രീതിയിലാണ് അവൻറെ പെരുമാറ്റം കുഞ്ഞിനെ എടുക്കുകയും കൊഞ്ചിക്കുകയും ചെയ്യുന്നുണ്ട്....!
അവളോട് ഒരു വാക്ക് പോലും മിണ്ടാൻ അവൻ കൂട്ടാക്കിയില്ല വൈകുന്നേരം ഹാളിൽ ഇരുന്ന് ഫോണിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് സ്റ്റെല്ല ആൽബിയുടെ അടുത്തേക്ക് വന്നത്..
" ആൽബി സോറി സോ സോറി..!! എനിക്ക് പറ്റുന്നില്ല നീയില്ലാതെ എന്നോട് ഒന്ന് സംസാരിക്ക്..!! "
അവൾ കരഞ്ഞു കലങ്ങിയ കണ്ണുകൾ കൊണ്ട് വിറക്കുന്ന സ്വരത്തിൽ അവനെ വിളിച്ചു.
ആൽബി ഫോണിൽ നിന്ന്
💬 Comments
View all comments