Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]
തുടരാൻ താല്പര്യം ഇല്ല കാരണം കഴിഞ്ഞ രണ്ടു മൂന്നു ദിവസം ഞാൻ എത്രത്തോളം തീ തിന്നു എന്നെനിക്ക് മാത്രമേ അറിയൂ..!! ഇനി ഒരു ദിവസം നീ വീണ്ടും ഇതുപോലെ പെരുമാറില്ല എന്ന് എന്താണ് ഉറപ്പ്..?? "
അവളുടെ സംശയം ന്യായമായിരുന്നു.
" അങ്ങനെ തീർക്കാൻ ആണെങ്കിൽ നമ്മൾ രണ്ടുപേരും ഇപ്പോൾ ബിയറും പിടിച്ചു ഈ ടെറസിൽ നിൽക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ?? ഇതിനോടകം നിൻറെ ഫാമിലിയും എൻറെ ഫാമിലിയും അറിഞ്ഞു രണ്ടുപേരും രണ്ടു വഴിക്ക് പോകാനുള്ള പ്ലാൻ എപ്പോഴേ തയ്യാറാകുമായിരുന്നു..!! "
ആൽബി അവളുടെ നെറ്റിയിലേക്ക് അമർത്തി ചുംബിച്ചു..
" പെണ്ണേ എനിക്ക് ആകെ ദേഷ്യം തോന്നിയത് നീ എന്നോട് പറഞ്ഞില്ല എന്നത് മാത്രമാണ് അതിനപ്പുറം നിന്റെ സന്തോഷം എൻറെ സന്തോഷമാണ് ഇത് ഒരുമിച്ച് ആസ്വദിക്കുമ്പോൾ നമ്മുടെ സന്തോഷമാകും..!! എന്താ വേണ്ടത് എന്ന് നീ ആലോചിക്ക് , നാലഞ്ച് മാസത്തോളം നമ്മൾ ഈ രണ്ടു ലഹരിയും ഒരേപോലെ ആസ്വദിക്കുന്നു അതിനുശേഷം എല്ലാത്തിനോടും ഈ ബാംഗ്ലൂരിനോടും വിട പറയുന്നു "
ആൽബി അവളെ പതിയെ ട്രാക്കിലേക്ക് എത്തിക്കാൻ ശ്രെമിച്ചു കൊണ്ടിരുന്നു..
പക്ഷേ സ്റ്റെല്ല അപ്പോഴും ആകേ ആശയ കുഴപ്പത്തിൽ , സങ്കീർണമായ മാനസിക അവസ്ഥയിൽ ആയിരുന്നു..!!
" എടി ഒറ്റ ജീവിതം അല്ലേ ഉള്ളൂ അത് ഒന്ന് ആസ്വദിച്ചില്ലെങ്കിൽ പിന്നെ മരിച്ചു മുകളിലേക്ക് ചെല്ലുമ്പോൾ നിന്നോട് ദൈവം ചോദിക്കും നീയൊക്കെ എന്തോ ഉണ്ടാക്കിയിട്ട് ആണ് ഇങ്ങോട്ട് കെട്ടിയെടുത്തത് എന്ന് " അവൻ പറഞ്ഞു നിർത്തിയതും സ്റ്റെല്ല ഒന്ന് ചിരിച്ചു..
പിന്നെ അവർ രണ്ടുപേരും പരസ്പരം നോക്കി പൊട്ടി ചിരിച്ചു..
" അപ്പോൾ നീ ആലോചിച്ചിട്ട് പറ എന്തു വേണമെന്ന്.. "
അതും പറഞ്ഞ് ആൽബി അവിടെ നിന്നും എഴുന്നേറ്റ് പോയി കുറച്ച് അപ്പുറത്തേക്ക് മാറി തൻറെ സ്റ്റിക്കിനു തീ കൊളുത്തി..
ശേഷം അത് ആഞ്ഞു വലിച്ചു.
അവൻ ശ്രദ്ധിക്കുമ്പോൾ എല്ലാം സ്റ്റെല്ല ബിയർ ബോട്ടിൽ കയ്യിൽ പിടിച്ച് കാര്യമായി ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു...
അവളുടെ മുഖത്ത് എന്തൊക്കെയോ നിറഞ്ഞ മിശ്ര ഭാവം ആയിരുന്നു..!!
ആൽബിക്ക് അത് കണ്ട് ചിരി പൊട്ടി എങ്കിലും
💬 Comments
View all comments