Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]
കൂടി കടന്ന് പോകുന്ന അവർ ആ സമയം മതി മറന്ന് ആഘോഷത്തിൽ തന്നെ ആയിരുന്നു...
പെണ്ണിന്റെ മുഖത്ത് നിറഞ്ഞു നിൽക്കുന്ന പുഞ്ചിരി അവളുടെ സന്തോഷം എടുത്ത് കാണിച്ചിരുന്നു..!!
ഏകദേശം അരമണിക്കൂർ കൂടി കഴിഞ്ഞതും തങ്ങൾക്കായി ഒരുക്കിയ ഡ്രിങ്ക്സ് അവർ എല്ലാവരും ഒരുമിച്ചിരുന്ന് കഴിച്ചു..
ഇടയ്ക്ക് എപ്പോഴാ ഫോണിൽ ഒരു കോൾ വന്നതും സ്റ്റെല്ല കോൾ അറ്റൻഡ് ചെയ്ത് അപ്പുറത്തേക്ക് മാറിപ്പോയി..
10 മിനിറ്റ് കൂടി കഴിഞ്ഞതും ആൽബിയുടെ ഫോണിലേക്ക് അവളുടെ കോൾ വന്നു.. "ആൽബി ഒന്ന് പുറത്തേക്ക് വരാമോ ?? "
" എന്നാടി..?? "
" പറയാം വാ "
അവളുടെ നിർബന്ധം കാരണം ആൽബിൻ അപ്പോൾ തന്നെ പുറത്തേക്ക് ഇറങ്ങി വന്നു.
" എന്താ പെണ്ണേ ?? "
ആൽബിയുടെ ചോദ്യത്തിന് പുറമെ സ്റ്റെല്ലയുടെ മുഖത്ത് ഒരു കള്ളച്ചിരി വിരിയുന്നത് അവൻ ശ്രദ്ധിച്ചു.
" എടി എന്നാ കാര്യം ?? "
" ആൽബി ശിവ പുറത്തുണ്ട് ഞാനൊന്ന് പോയി കണ്ടിട്ട് വരട്ടെ ?? "
അവൻറെ പേര് കേട്ടതും ആൽബിയുടെ നെഞ്ചിൽ ചെറുതായി പെരുമ്പറ മുഴങ്ങാൻ തുടങ്ങി.
' ശിവയെ കാണാൻ പോകാൻ സ്റ്റെല്ല തന്നോട് അനുവാദം ചോദിക്കുന്നു '
" എങ്ങോട്ടെങ്കിലും പോകുന്നുണ്ടോ ?? "
" ഇല്ല ഇവിടെ നിന്ന് ജസ്റ്റ് ഒന്ന് കണ്ടിട്ട് വരാം "
" ശരി പോയിട്ട് വാ "
സ്റ്റെല്ല ആൽബിയെ പൂണ്ടെടക്കം കെട്ടിപ്പിടിച്ച് കവിളിൽ ഒരു ഉമ്മയും നൽകി ശേഷം സാരിയുടെ തുമ്പ് കൂട്ടിപ്പിടിച്ച് താഴേക്ക് ഇറങ്ങാൻ തുടങ്ങി....
" ഡീ ഒന്ന് നിന്നെ...?? "
പോകുന്നതിനു മുന്നായി ആൽബി സ്റ്റെല്ലയെ പിടിച്ചുനിർത്തി.
" പെണ്ണെ ഞാനൊരു കാര്യം പറയട്ടെ ?? "
" എന്താ ?? "
"ഫോൺ കോളിങ്ങിൽ തന്നെ വക്ക് എന്നിട്ട് ലോക്ക് ചെയ്തു കയ്യിൽ കയ്യിൽ പിടിക്ക് "
" അതെന്തിനാ ?? "
" എനിക്കും കൂടി കേൾക്കാലൊ..!! എന്തായാലും അവിടെ ചെല്ലുമ്പോൾ നീ വെറുതെ തിരികെ വരില്ല എന്ന് എനിക്കറിയാം ഇപ്പോൾ തന്നെ കോൾ അറ്റൻഡ് ചെയ്തു അത് നിൻറെ കയ്യിൽ തന്നെ പിടിക്ക് "
"ആൽബി ശിവ ശ്രദ്ധിച്ചാലോ ?? "
ആൽബി പറഞ്ഞ കാര്യം സ്റ്റെല്ലക്ക് വലിയ താല്പര്യം ഉണ്ടായിരുന്നില്ല എന്ന് മുഖത്തു നിന്ന് വ്യക്തം..!!
" അതൊന്നും ഇല്ല നീയും ഞാനും സംസാരിക്കുന്നില്ലല്ലോ !!
💬 Comments
View all comments