0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 7 [അധീര]

Author : Adheera Read All Parts 4271

പെട്ടെന്ന് ചോദിച്ചാൽ "

"  എൻറെ സജിനെ നീ ഒന്ന് നോക്ക് പിന്നെ അവനെ മാറ്റി പിടി വേറെ ആരെങ്കിലും ആയി ഒന്ന് കണക്ട് ചെയ്തു നോക്ക് "

" ഞാനൊന്ന് അന്വേഷിക്കട്ടെ ചേട്ടായി എന്നിട്ട് പറയാം ചേച്ചി പിടിച്ചിട്ടും വലിയ മാറ്റമൊന്നുമില്ലാലെ ?? "
അപ്പുറത്തെ സജിന്റെ ഒരുതരം ആക്കി ചിരി.. അതിന് ആൽബിയും ഒരു ചിരി മാത്രമാണ് മറുപടി നൽകിയത്.

അവൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ വീടിൻറെ ഡോർ തുറക്കുന്ന ശബ്ദം കേട്ടു..

സ്റ്റെല്ല  തിരികെ വന്നിരിക്കുന്നു ആൽബി ഒരു രസത്തിനു ഫോൺ സ്പീക്കറിലിട്ട് സജിനോട് സംസാരിച്ചു കൊണ്ടിരുന്നു..

"  അപ്പോൾ സജിനെ രണ്ടു ദിവസത്തിനുള്ളിൽ സാധനം ഒപ്പിക്കാൻ നോക്ക് കേട്ടോ.."
അവൻ കുറച്ച് ഉച്ചത്തിൽ സ്റ്റെല്ല കേൾക്കാൻ പാകത്തിൽ എന്ന പോലെ പറഞ്ഞു എന്നാൽ അവൾ അങ്ങോട്ട് ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.

റൂമിൽ നിന്നും ഒച്ചയൊന്നും കേൾക്കാത്തതിനാൽ ആൽബി കോൾ കട്ട് ചെയ്ത് റൂമിലേക്ക് വന്നതും കുഞ്ഞിനെ ബെഡിൽ കിടത്തി സ്റ്റെല്ല അരികിൽ ഇരിക്കുകയായിരുന്നു..
അവൾ ബെഡിൽ കിടക്കുന്ന മകളുടെ നെറ്റിയിൽ തടവുന്നുണ്ടായിരുന്നു..

" എന്താ പറ്റിയെ ?? "

" അറിയില്ല ആൽബി പെട്ടെന്ന് കാലാവസ്ഥ മാറിയതുകൊണ്ട് പനിക്കാനുള്ള ഭാവമാണെന്ന് തോന്നുന്നു "

"  പനിയോ ഇപ്പോഴോ ?? "

" ആം  അറിയില്ല ശരീരത്തിൽ നല്ല ചൂടുണ്ട് "
സ്റ്റെല്ല പറഞ്ഞു നിർത്തിയതും ആൽബി പതിയെ അടുത്തേക്ക് വന്നു അന്ന മോളുടെ നെറ്റിയിൽ കൈ വച്ചു.

"  ശരിയാണല്ലോ ചെറിയ ചൂട് ഉണ്ട് ഹോസ്പിറ്റലിൽ കൊണ്ടുപോണോ ?? "

"  വേണ്ട !! ഞാനൊരു ഡോളോ കൊടുത്തു നോക്കാം ഇന്ന് രാത്രി കൂടി പനിക്കുകയാണെങ്കിൽ നാളെ രാവിലെ ഹോസ്പിറ്റലിൽ കൊണ്ടു പോകാം "

" ശരി അങ്ങനെ ചെയ്യാം !! "

"ആൽബി വല്ലതും കഴിച്ചോ "

" ചായ ഇട്ടായിരുന്നു അത് മതി "
താൻ സസാരിക്കുമ്പോഴും സ്റ്റെല്ലയുടെ മുഖമാകെ വാടിയിരിക്കുന്നത് അവൻ ശ്രദ്ധിച്ചു.

ചിലപ്പോൾ കുഞ്ഞിൻറെ സാഹചര്യം കൊണ്ടാവാം ഇപ്പോൾ മറ്റു കാര്യങ്ങളെപ്പറ്റി സംസാരിക്കുന്നത് അബദ്ധം ആകുമെന്ന് അവനു ഉറപ്പായിരുന്നു...

അതുകൊണ്ടു തന്നെ ഓഫീസിലെ മറ്റു വിശേഷങ്ങളും  നാട്ടിലെ കഴിഞ്ഞുപോയ കല്യാണത്തിന്റെ കാര്യങ്ങളും അവർ സംസാരിച്ചു..

രാത്രി കിടക്കുന്നതിനു മുന്നായി ഒരു ഡോളോയുടെ പകുതി മുറിച്ച് കുഞ്ഞിനെ നൽകി ചേർത്തു പിടിച്ച് മൂവരും  ഒരുമിച്ചാണ് കിടന്നത് പുറത്ത് അപ്പോഴേക്കും മഴ ശക്തി പ്രാപിച്ച്  തുടങ്ങിയിട്ടുണ്ടായിരുന്നു...!!!!

💬 Comments

View all comments