Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
പെട്ടെന്ന് ശിവയുടെ നെഞ്ചിടിപ്പ് ഉയർന്ന് തുടങ്ങി...
അവൻറെ നെഞ്ചിലേക്ക് തല വച്ച് കിടക്കുന്നതുകൊണ്ട് തന്നെ നെഞ്ചിടിപ്പ് ക്രെമേണ ഉയർന്നു വരുന്നത് അവൾ ശരിക്കും തിരിച്ചറിഞ്ഞു...
" ശിവ സത്യം പറ എന്താണ് അവരുമായി ഉള്ള ശരിക്കും പ്രശ്നം ?? "
അവളുടെ ചോദ്യത്തിന് ശിവ ഒന്ന് ദീർഘശ്വാസം എടുത്തു വിട്ടു..
" മലേഷ്യയിലെ ജോർജ് ടൗണിൽ ആണ് എല്ലാ പ്രശ്നങ്ങൾക്കും തുടക്കം വരുന്നത്...
ഒരു കാലത്ത് അണ്ടർ വേൾഡും, ഗ്യാങ്ങ് ആക്റ്റീവിറ്റിയും കാരണം എല്ലാവരും ഒഴിവാക്കിയ രാജ്യത്ത് വീണ്ടും ടൂറിസം വളർന്ന് വരുന്ന സമയമായിരുന്നു അപ്പോൾ...
മെയിൻ ആയിട്ടും രണ്ടു ബിസിനസ്സ് ഗ്രൂപ്പുകൾ ആണ് ടൂറിസം മേഖലയ്ക്ക് മേൽ ആധിപത്യം സ്ഥാപിച്ചിരുന്നത്.. ഒന്ന് മാരിയാനൊ ഗ്രൂപ്പും രണ്ട് നമ്മുടെ എസ് സീ ജിയും "
ശിവ പറഞ്ഞു തുടങ്ങിയതും സ്റ്റെല്ല ആകാംഷയോടെ ശ്രെദ്ധിച്ചു കൊണ്ടിരുന്നു..
" ഇതെല്ലാം നടക്കുന്നത് 2000 മുതൽ 2010 വരെ ഉള്ള കാലഘട്ടത്തിലാണ്.. മലേഷ്യയും തായ്ലണ്ടും ഫിലിപിൻസും മുതൽ സിംഗപ്പൂർ വരെ അടങ്ങുന്ന. സൗത്ത് ഈസ്റ്റ് ഏഷ്യൻ കൺട്രീസിൽ പരക്കെ സാമ്പത്തിക മാന്ദ്യം നില നിൽക്കുന്ന സമയം..
ഇന്ത്യക്ക് പുറത്തേക്ക് ബിസിനസ് എന്ന സ്ട്രാറ്റജിക്ക് ഇതിലും നല്ല അവസരം ഇനി വരില്ല എന്ന് മനസിലാക്കിയ എന്റെ അച്ഛനാണ് മലേഷ്യയിലും ഫിലിപ്പിൻസിലും നമ്മുടെ ഹോട്ടലുകളും റിസോർട്ടുകളും സ്ഥാപിച്ച് ഇന്ത്യയിൽ നിന്നും ടൂറിസ്റ്റുകളെ പിടിക്കാൻ തുടങ്ങിയത്..
എ സി ജി ഗ്രൂപ്പ് അന്നു സ്ട്രോങ്ങ് ആയി വരുന്നത് ഉണ്ടായിരുന്നുള്ളൂ അതുകൊണ്ടു തന്നെ നമുക്ക് പറയത്തക്ക ശത്രുക്കൾ ആരും തന്നെ ഉണ്ടായിരുന്നില്ല...
ഇന്ത്യയുടെ ഉള്ളിൽ മാത്രം യാത്ര പോയിട്ടുള്ള നമ്മുടെ ആൾക്കാർക്ക് പുറം രാജ്യങ്ങളിലേക്ക് യാത്ര പോകാൻ ഉള്ള ഊർജവും അതിനുള്ള വഴിയും എന്റെ അച്ഛൻ ഒരു ബിസിനസ് അവസരം ആയി കണ്ടു... "
ശിവ ഒന്ന് പറഞ്ഞു നിർത്തി വീണ്ടും തുടർന്നു..
" ആളുകൾ യാത്ര ചെയ്യാൻ തയ്യാർ ആണ് അവർക്ക് വേണ്ടിയിരുന്നത് വിസയും സുരക്ഷിതമായ സ്റ്റെയും വിശ്വസ്തത ഉള്ള ഗൈഡൻസും മാത്രമായിരുന്നു..
ഇത് തിരിച്ചറിഞ്ഞ എൻറെ അച്ഛൻ പ്രോപ്പർട്ടികൾ റെന്റിനെടുത്ത് ഹോട്ടലുകൾ ആരംഭിച്ചു, ഇന്ത്യയിൽ നിന്നും
💬 Comments
View all comments