Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
വിസക്ക് അസിസ്റ്റൻസ് നൽകി ടൂറിസം പിടിക്കാൻ തുടങ്ങി..
ഇവിടെ നിന്നും വരുന്ന ആളുകളുടെ എണ്ണത്തിൽ വർദ്ധനവ് വന്നതോടുകൂടി നമ്മൾ റിസോർട്സ് തുടങ്ങി.. പതിയെ ഹോട്ടലുകളുടെ എണ്ണം കൂടി വന്നു...
ആ സമയം തന്നെ മറ്റു പലരും ഇതേ പാത പിന്തുടർന്നു എങ്കിലും ആരും ഞങ്ങളോളം വളർന്നില്ല..!! "
ശിവ പറഞ്ഞു നിർത്തിയതും സ്റ്റെല്ലയുടെ മുഖം വിടർന്നു..
" എന്നിട്ട്..??? "
ഒരു കൊച്ചു കുട്ടി കഥ കേൾക്കുന്ന ഭാവം ആയിടുന്നു അവൾക്ക് അപ്പോൾ..
"പക്ഷേ ഇന്ത്യയിൽ നിന്നും വന്ന ഞങ്ങൾ മലേഷ്യയിൽ ചുവട് ഉറപ്പിക്കുന്നത് അവിടുത്തെ ചില പ്രദേശവാസികൾ ചുരുക്കിപ്പറഞ്ഞാൽ ലോക്കൽസിനു ഇഷ്ടക്കേട് ഉണ്ടാക്കി...
അതോടെ 2010- 2012 കാലഘട്ടങ്ങളിലായി അവരിൽ ചിലർ, പെണ്ണും ഡ്രഗ്സും അടക്കം കുറച്ച് അഡിഷനൽ പരുപാടി ഒക്കേ ചേർത്ത് ഹോട്ടൽ ആൻഡ് റിസോർട്ട് ടൂറിസം മേഖലയിലെക്ക് വന്ന് തുടങ്ങി..
അതിൽ ഞങ്ങളുമായി നേർക്ക് നേർ കോമ്പെറ്റീഷൻ വന്ന ഗ്രൂപ്പാണ് ഫിദാൻ ഗ്രൂപ്പ്.. ഡീ കേൾക്കുന്നുണ്ടോ...?? "
ശിവ അവളുടെ താടിയിൽ പിടിച്ച് പതിയെ ഉയർത്തി.
" കേൾക്കുന്നുണ്ട് ഉണ്ട് ബാക്കി പറ "
അവൻ പറയുന്നതെല്ലാം സ്റ്റെല്ല നെഞ്ചിലേക്ക് തല വെച്ച് കേട്ടുകൊണ്ടിരുന്നു..
"ആഹ്.. അങ്ങനെ വർഷങ്ങൾ മുന്നോട്ട് പോവുന്തോറും റിയൽ എസ്റ്റേറ്റിലും ഹോട്ടൽ ബിസിനസിലും എസ് സീ ജി ഗ്രൂപ്പ് വല്ലാതെ വളർന്നു...
ഇതിനോടകം മാരിയോ ഗ്രൂപ്പ് തകർന്നത് കൊണ്ട് അവരുടെ ഹോട്ടൽസും ഞങ്ങൾ എറ്റെടുത്തു..!!
ലോക്കൽസ് ആയ ഫിദാൻ ഗ്രൂപ്പിനു നൽകാതെ മാരിയോ ഗ്രൂപ്പ് നമ്മളുമായി കോൺട്രാക്ട് വച്ചത് അവർക്ക് എസ് സീ ജി യോട് ശത്രുത കൂട്ടി, എങ്കിലും ഒരു ഓപ്പൺ വാറിലെക്ക് എത്തിയിട്ടില്ലായിരുന്നു..."
ശിവ ഒന്ന് നിർത്തി പിന്നെ ഫോൺ എടുത്ത് സമയം നോക്കി..
ശേഷം വീണ്ടും തുടർന്നു...
" അങ്ങനെ ഏകദേശം കുറച്ചു മാസങ്ങൾക്ക് മുമ്പ് ഇതുപോലെ നോർത്ത് ഇന്ത്യയിൽ നിന്നും വന്ന ഒരു വമ്പൻ ഗ്രൂപ്പിനെ ഏജൻറ് ആദ്യം ഫിദാൻ ഗ്രൂപ്പിന് പ്രോമിസ് ചെയ്തെങ്ങിലും പിന്നീട് അത് ഞങ്ങൾക്ക് ബിസിനസ് വന്നു ചേരുകയായിരുന്നു...
ഞങ്ങളുടെ ഇൻഫ്ലുവൻസ് കൊണ്ടാണ് അവർക്ക് ബിസിനസ് പോയതെന്നാ വാശിയിൽ, അവർ
💬 Comments
View all comments