0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]

Author : Adheera Read All Parts 4046

ഞങ്ങളുടെ രണ്ടു ഹോട്ടലുകൾ അടിച്ച് തകർത്തു, കൂട്ടത്തിൽ ഞങ്ങളുടെ ആളുകളെയും അടിച്ച്  പരിക്കേൽപ്പിച്ചു.."

" ഓഹ്.. അപ്പോൾ അവർ ആണ്  ഇഷ്യൂസ് എല്ലാം തുടങ്ങി വച്ചത്, അല്ലേ..?? "

"യെസ്..  അതിന്റെ പ്രതികാരമായി ഞാനും എൻറെ ആളുകളും ചേർന്ന് അവരുടെ ഹോട്ടലിലേക്ക് ചെന്ന് കയറി.. അവരുടെ ഹോട്ടൽ ചെറുതായിട്ട് ഒന്ന് അടിച്ച് തകർത്തു.. പിന്നെ  അതിന്റ  കാരണക്കാരൻ ആയവനെയും അവന്റെ ആൾക്കാരെയും കൂടി ആ കൂട്ടത്തിൽ അടിച്ചിരുന്നു.. "

"  എൻറെ ദൈവമേ എന്നിട്ട്..?? "
കാര്യങ്ങൾ കുറച്ച്  സീരിയസ് ആണെന്ന് സ്റ്റെല്ലക്ക് മനസ്സിലായതും  അവൾ ശിവയുടെ നെഞ്ചിലേക്ക് കൈ കുത്തി എഴുന്നേറ്റു ഇരുന്നു..

"  എന്നിട്ടെന്താ ഞങ്ങൾ പണി കൊടുത്തവന്റെ കാര്യം കുറച്ച് ക്രിട്ടിക്കൽ ആയിരുന്നു..  അവന് മലേഷ്യയിൽ തന്നെ പ്രവർത്തിക്കുന്ന ഒരു നൈജീരിയൻ ഓർഗനൈസ്ഡ് ക്രിമിനൽ ഗ്രൂപ്പുമായി ബന്ധം ഉണ്ടായിരുന്നു..
ആ ക്രിമിനൽ ഗ്രൂപ്പാണ് സാം ബ്രദേഴ്സ് അവർ മൂന്നു പേരാണ് മൂന്നും നൈജീരിയൻ വംശജരാണ്..
ഫിദാൻ ഗ്രൂപ്പുമായി പാർട്ണർഷിപ്പ് ഉള്ളതുകൊണ്ട് തന്നെ അവരെ സംരക്ഷിക്കാൻ ഉള്ള ചുമതല ഈ ക്രിമിനൽ സിൻഡിക്കേറ്റിനാണ്..
ഇപ്പോൾ അവരുടെ പ്രോപ്പർട്ടി തകർത്തതിനും ആക്രമിച്ചതിനും ബദലായി  ഞങ്ങളുടെ ഒന്ന് രണ്ട് പ്രോപ്പർട്ടി അവരും തിരിച്ച് അടിച്ച് തകർത്തു ഇപ്പോൾ അതൊരു ഓപ്പൺ വാറിലേക്ക് പോയി കൊണ്ടിരിക്കുകയാണ്..."

ശിവ പറഞ്ഞു നിർത്തി കുറച്ചു സമയം അവർക്കിടയിൽ നിശബ്ദത തിങ്ങി നിന്നു...
" ശിവ നിനക്ക് ഇത്ര ഇഷ്യൂസ് ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു.. "
സ്റ്റെല്ലയുടെ പതിഞ്ഞ ശബ്ദം മൂകതയെ ഭേദിച്ചു..

" എന്റെയും എന്റെ ആളുകളുടെയും  പ്രൊഫൈൽ അവരുടെ കയ്യിൽ ഉണ്ട്.. ഇപ്പോൾ വേണമങ്കിലും അവർ ഇനിയും  അറ്റാക്ക് ചെയ്യാം അത് കൊണ്ട് തന്നെ നമ്മുടെ എല്ലാ പ്രോപ്പർട്ടിയും ഇപ്പോൾ  കനത്ത സെക്യൂരിറ്റിയിലാണ്...
ചുരുക്കി പറഞ്ഞാൽ  അവരുടെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടാവുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഞാൻ ഭഗത്തിനെ അവിടെ നിർത്തിയിട്ടാണ് വന്നിരിക്കുന്നത്... ഇതാണ്  സംഭവം "
ശിവ പറഞ്ഞു മുഴുമിച്ചതും ഒരു ദീർഘ ശ്വാസം എടുത്തു വിട്ടു,  സ്റ്റെല്ല അവന്റെ നെഞ്ചിലേക്ക് തല വച്ച് കുറച്ചു സമയം അത് പോലെ തന്നെ

💬 Comments

View all comments