0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]

Author : Adheera Read All Parts 4032

"  തിരിച്ച് ഞാൻ ചോദിക്കുകയാണെങ്കിൽ.... ഞാനല്ലാതെ മറ്റൊരു പുരുഷൻ നിൻറെ ജീവിതത്തിൽ ഉണ്ടാകുമോ..??
ഞാനല്ലാതെ മറ്റൊരാൾ നിന്റെ  ശരീരത്തെ പൂർണ്ണ സമ്മതത്തോടെ ആസ്വദിക്കുമോ..??
എന്നും ഞാൻ മാത്രമായിരിക്കുമൊ നിന്റെ ശരീരത്തിനും മനസ്സിനും  പ്രണയത്തിനും അവകാശി..?? "
ആ ചോദ്യത്തിന് അവളുടെ ചിരി പതിയെ മങ്ങി തുടങ്ങി...!!
ചുറ്റുപാടുമുള്ള സംസാരവും കോലാഹലങ്ങളും പതിയെ ഉയർന്നു കേൾക്കുന്നു...

"  ഞാനിപ്പോൾ വരാം "
അവൾ തൻറെ മുന്നിൽ നിന്നും എഴുന്നേറ്റു അകത്തേക്ക് നടക്കുന്നു..
വാഷ് റൂം ലക്ഷ്യമാക്കിയാണ് അവളുടെ പോക്ക്.. കുറച്ച് സമയം കൂടി അവൾക്ക്  വേണ്ടി താൻ അവിടെ കാത്തിരിക്കുന്നു... എങ്കിലും അവൾ വരുന്നില്ല...!!

ഒടുവിൽ അവിടെ നിന്നും എഴുന്നേറ്റ് അവൾ പോയ വഴിയെ പിന്തുടർന്നു..
ഡൈനിങ് പോർഷനിൽ നിന്നും നേരെ വാഷ് റൂം സെക്ഷൻ ലക്ഷ്യമാക്കി നടന്നതും തൻറെ നാടി ഞരമ്പുകളെ വിറപ്പിക്കുന്ന ഒരു കാഴ്ച... മറ്റൊരു പുരുഷന്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്ന തന്റെ സ്റ്റെല്ല....

അവളുടെ അരക്കട്ടിൽ കൂടി അവൻ കൈകൾ ചേർത്ത് പിടിച്ചിരിക്കുന്നു..
അവൻറെ നെഞ്ചിലേക്ക് അവൾ തല ചായ്ച്ചിരിക്കുന്നു അവനെ താൻ തിരിച്ചറിയുന്നു.. ശിവാനന്ദ് ചന്ദ്ര ഗൗഡ..
അന്യ പുരുഷനിലേക്ക് അവൾ പരമാവധി ചേർന്ന് സ്നേഹത്തോടെ മുട്ടിയൂരുമി നിൽക്കുന്നു...

കുറച്ചധികം തള്ളി നിൽക്കുന്ന അവളുടെ വയറിൽ അവന്റെ നോട്ടം ഉടക്കി...
'  നീ ഗർഭം ധരിച്ചിരിക്കുന്നു '
അവളെ പതിയെ തിരിച്ചു നിർത്തി ശിവ പുറകിൽ നിന്നും അവളുടെ നിറ വയറിലേക്ക് കൈകൾ ചേർത്ത് പിടിക്കുന്നു..
അവൻറെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്ന പെണ്ണിനെ അവൻ സുരക്ഷിതത്തോടെ  ചേർത്ത്  പിടിക്കുന്നു..!!

ജീവിതത്തിൽ ഒട്ടും  പ്രതീക്ഷിക്കാതെയുള്ള ഒരു കാഴ്ച ശരീരം ആസകലം തളരുന്നത് പോലെ..
അവൾ തന്നെ  ശ്രദ്ധിക്കുന്നതേയില്ല... മൗനത്തൊടെ അവിടെ നിന്നും പതിയെ തിരികെ നടന്നു....
ഇനിയും  അങ്ങോട്ട് തിരിഞ്ഞുനോക്കുന്നതിൽ അർത്ഥമുണ്ട് എന്ന് കരുതുന്നില്ല എല്ലാം കൈവിട്ടു പോയിരിക്കുന്നു....!!!

രാവിലെ ഫോൺ അടിക്കുന്ന ശബ്ദം കേട്ടാണ് ആൽബിൻ  എഴുന്നേൽക്കൂന്നത്..
പതിയെ കണ്ണ് തിരുമ്മി ഫോൺ എടുത്ത്  നോക്കിയതും ഓഫീസിൽ നിന്നാണ്.. 'ഇതെന്താണ് ഇത്ര നേരത്തെ '
മനസ്സിൽ പറഞ്ഞുകൊണ്ട് അവൻ  കോൾ അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് ചേർത്തു.
" ഹലോ ആൽബിൻ ഇന്ന് കുറച്ചു നേരത്തെ എത്താമോ ??

" എന്തു പറ്റി സാർ..?? "
ഓഫീസിൽ നിന്നും  മാനേജറാണ്.. പതിവുപോലെ ആൾ സ്ഥലത്തില്ലാത്ത സമയങ്ങളിൽ  ഇൻ ചാർജ് തരാൻ വിളിക്കുന്നതാണെന്ന് ആൽബിനു മനസ്സിലായി

" എടോ എനിക്ക്

💬 Comments

View all comments