Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
ഇന്ന് ഒരു അർജന്റ് മീറ്റിംഗ് ഉണ്ട് അതുകൊണ്ട് താൻ ഒരു പത്തുമണിക്ക് മുന്നേ ലോഗിൻ ചെയ്യണം..!! മാത്രമല്ല ഫുൾ ടൈം ഓഫീസിൽ ഉണ്ടാവുകയും വേണം"
" സർ എനിക്ക് കറക്റ്റ് സമയത്ത് എത്താൻ പറ്റുമോ എന്ന് ഉറപ്പില്ല "
" എന്തേലും ഇഷ്യൂസ് ഉണ്ടോ...?? "
" വൈഫ് സ്ഥലത്ത് ഇല്ല ചെറിയൊരു ഫാമിലി പ്രോബ്ലത്തിലാണ് അതു കൊണ്ടു തന്നെ കുഞ്ഞിനെ നോക്കണ്ട ചുമതല എനിക്കാണ് ഞാൻ എന്തായാലും നേരത്തെ എത്താൻ നോക്കാം "
" എടോ താൻ എങ്ങനെയെങ്കിലും ഒന്ന് അഡ്ജസ്റ്റ് ചെയ്ത് എത്താൻ ട്രൈ ചെയ്യ് "
" ഞാൻ ട്രൈ ചെയ്യാം സർ.. ഐ വിൽ ലെറ്റ് യൂ നോ "
ആളോട് അങ്ങനെ പറഞ്ഞെങ്കിലും, ആരെയെങ്കിലും അങ്ങനെ കണ്ണുമടച്ചേൽപ്പിക്കാൻ പറ്റുന്ന ജോലിയല്ലല്ലോ..
" ആൽബിൻ സിറ്റുവേഷൻസ് ആർ ഗെറ്റിങ്ങ് ഔട്ട് ഓഫ് മൈ ഹാണ്ട്സ്.. എനിക്ക് മീറ്റിംഗ് ഇമ്പോര്ടന്റ്റ് ആണ്.. താൻ പറ്റുന്ന അത്ര നേരത്തെ വാ.. അതുകൊണ്ടാണ് ഈ വെളുപ്പാൻകാലത്ത് തന്നെ വിളിച്ചു എഴുന്നേൽപ്പിച്ചത് "
" എനിക്ക് മനസ്സിലാവും സർ ഞാൻ എന്തായാലും പറ്റുന്ന പോലെ നേരത്തെ എത്താൻ നോക്കാം "
" ഒക്കെ താങ്ക്യൂ ആൽബിൻ, സോറി ഫോർ വെക്കിങ് യൂ അപ്പ് "
അതും പറഞ്ഞ് അയാൾ കോൾ കട്ട് ചെയ്തു.. അതിനോടകം തന്നെ ആൽബിന്റെ ഉറക്കം നഷ്ടപ്പെട്ടിരുന്നു..
ഫോണിൽ ഇത് വരെ സ്റ്റെല്ലയുടെ ഭാഗത്ത് നിന്നും കോളൊ മെസ്സേജൊ ഒന്നും തന്നെയില്ല നെറ്റ് ഓണാക്കി വാട്സ്ആപ്പ് ചെക്ക് ചെയ്തുവെങ്കിലും അവിടെയുമില്ല.
ഒന്ന് നെടു വീർപ്പ് ഇട്ട് ആൽബിൻ അതുപോലെ ഫോണെടുത്തു വച്ച് പതിയെ സൈഡിലേക്ക് തിരിഞ്ഞു കിടന്നു...
കുറച്ച് സമയം കൂടി വെറുതെ കിടന്ന ശേഷം എഴുനേറ്റ് ഫോണിൽ സമയം നോക്കിയതും സമയം 7:30 കഴിഞ്ഞിട്ടുണ്ടായിരുന്നു..
അന്ന മോൾ ഉറങ്ങുന്ന ക്രിബ്ബിലേക്ക് എത്തി നോക്കി കുഞ്ഞ് നല്ല ഉറക്കത്തിലാണെന്ന് ആൽബിൻ ഉറപ്പു വരുത്തി..
ശേഷം എഴുന്നേറ്റ് വാഷ് റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി തിരികെ അടുക്കളയിലേക്ക് എത്തി, ചായ ഉണ്ടാക്കാനുള്ള പുറപ്പാടായി...
കുഞ്ഞിനും തനിക്കും വേണ്ടി വളരെ കുറഞ്ഞ രീതിയിൽ എന്തെങ്കിലും തയ്യാറാക്കാം എന്ന് കരുതി അവൻ ബ്രഡ്ഡും ജാമും കൈയിലേക്ക് എടുത്തു..
മഴ തോർന്നിരിക്കുന്നു.. രാത്രി ശക്തമായ മഴയുണ്ടായിരുന്നു എങ്കിലും രാവിലേക്ക് മഴ പെയ്ത ലക്ഷണമേ ഇല്ലാത്ത രീതിയിൽ ആണ്
ചുറ്റുപാടും..
തണുത്ത കാറ്റ് വീശി
💬 Comments
View all comments