Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
അടിക്കുന്നുണ്ട്... കയ്യിൽ ചായ കപ്പുമായി ആൽബിൻ ബാൽക്കണിയിൽ നിന്ന് പരിസരം ആകേമാനം ഒന്ന് നിരീക്ഷിച്ചു...
സ്കൂളിലേക്കും കോളേജിലേക്കുമായി പോകുന്ന കുട്ടികൾ...
ജോലിക്ക് പോകാനുള്ള തിരക്കിൽ ഓടിയിറങ്ങുന്ന സാധാരണ ജനങ്ങൾ...
പ്രതീക്ഷയോടെ ഓരോ വീട്ടു പടിക്കലും ഉച്ചത്തിൽ വിളികളുമായി എത്തുന്ന ഉന്തുവണ്ടികളുടെ ശബ്ദങ്ങൾ...
എല്ലാം കൂടി ഇലക്ട്രോണിക് സിറ്റി ഉണർന്നു വരുന്നതേയുള്ളൂ ആൽബി ചായ കപ്പ് കയ്യിൽ പിടിച്ച് പുറത്തേക്ക് തന്നെ നോട്ടം ഉറപ്പിച്ചു നിന്നു..
എവിടെയെക്കെയോ ഒരു പൂർണത കിട്ടുന്നില്ല മനസ്സിൽ നിന്നും ആകെ എന്തോ ഒരു വിഷമം പോലെ...അവൻ ഒരു സിഗരറ്റ് വായിലേക്ക് വച്ച് അതിരാവിലെ തന്നെ തീ കൊളുത്തി..!!
മാനേജർ വിളിച്ച് നേരത്തെ എത്താൻ പറഞ്ഞുവെങ്കിലും പെട്ടെന്ന് പോസിബിൾ ആയിട്ടുള്ള കാര്യമല്ല..
സ്റ്റെല്ല ഇവിടെ എത്താത്ത പക്ഷം തനിക്ക് അന്ന മോളെ പെട്ടെന്ന് അങ്ങനെ എവിടെയും ഏൽപ്പിച്ച പോകാൻ സാധ്യമല്ല...
ചായ കുടിച്ചു പൂർത്തിയാക്കിയ ശേഷം ആൽബിൻ അടുക്കളയിലേക്ക് എത്തി ഗ്ലാസ്സ് അവിടെ തന്നെ വെച്ച്.. കുഞ്ഞു കിടക്കുന്ന ക്രിബിനടുത്തേക്ക് വന്നു
ഒന്നുമറിയാതെ ഉറങ്ങുന്ന മോളുടെ മുഖത്തേക്ക് കുറച്ചു സമയം നോക്കി നിന്നു... ശേഷം പതിയെ അവളുടെ നെറ്റിയിലേക്ക് കൈ ചേർത്ത് തലോടി...
പെട്ടെന്ന് എന്തോ ചെറിയ സംശയം തോന്നി ഒന്നു കൂടി നെറ്റിയിലേക്ക് കൈ വച്ചു നോക്കിയതും അവൻ ആകേ വിയർത്തു... 'എൻറെ ദൈവമേ രാവിലെ തന്നെ പണി ആയല്ലോ '
ആൽബി മനസ്സിൽ പറഞ്ഞുകൊണ്ട് ഫോൺ കൈയിലേക്ക് എടുത്തു...!!
ചിക്കമംഗലൂരിൽ ശിവയുടെ ബംഗ്ലാവിലേക്ക് സൂര്യ പ്രകാശം പുത്തൻ ഉണർവ്വോടെ പതിച്ചു കൊണ്ടിരുന്നു..
പ്രകൃതിയുടെ കനിവോടെ ഒരു മനോഹരമായ പ്രഭാതം അതിന്റെ സാന്നിധ്യം പ്രബലമാക്കുന്നു. താഴ്വരകളിൽ സൂര്യകിരണങ്ങൾ വീണൊഴിയുമ്പോൾ കാപ്പിയുടെയും പച്ച മണ്ണിന്റെയും സുഗന്ധം അന്തരീക്ഷം നിറയ്ക്കുന്നു....
കാറ്റിന്റെ മൃദുസാന്ദ്രതയും പക്ഷികളുടെ പ്രഭാതഗാനവും ആ നിമിഷങ്ങളെ പൂർണ്ണമായും ഊർജ്ജ സ്വലമാക്കി നില നിർത്തി...
മഴ പൂർണ്ണമായും തോർന്നിരിക്കുന്നു.. നീലാകാശം തെളിഞ്ഞിട്ടുണ്ട്..
വല്ലാത്ത ശക്തിയോടെ ഇന്നലെ ആർത്തു പെയ്തതിന്റെ ലക്ഷണം ഇലകളിലും മരത്തിൻറെ ചില്ലകളിലുമായി ബാക്കി പാത്രം എന്നോണം കിടക്കുന്നു...
സുപ്രഭാതം വിളിച്ചുണർത്തും പോലെ ചില കിളികളുടെ ശബ്ദങ്ങൾ...
സ്റ്റെല്ല പതിയെ കണ്ണ് തുറന്നതും റൂമിലേക്ക് പതിച്ച സൂര്യപ്രകാശത്തിലെക്ക് നോക്കി കണ്ണ് ചിമ്മി.. വല്ലാത്ത വെളിച്ചം..!!
ഒന്ന് ഞെളിപിരി കൊണ്ട ശേഷം.. പതിയെ തന്റെ ബ്ലാങ്കറ്റ് ഉയർത്തി നോക്കിയതും താൻ പൂർണ്ണ നഗ്നയാണ് എന്നുള്ളത് അവളിൽ ചെറിയ നാണം വരുത്തി..
തൊട്ടടുത്ത് തിരിഞ്ഞു നോക്കിയതും മലർന്നു കിടന്നുറങ്ങുന്ന ശിവ...
💬 Comments
View all comments