0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]

Author : Adheera Read All Parts 4063

അയച്ചു ശേഷം  ബെഡിന് സൈഡിൽ ആയിട്ട് ഇരുന്ന്..
അന്ന മോളുടെ നെറ്റിയിൽ കൂടി വിരൽ ഓടിച്ചു..

ആൽബി ഓരോന്നാലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവൻറെ ഫോൺ തുടർച്ചയായി അടിക്കാൻ തുടങ്ങിയത്  പ്രതീക്ഷയോടെ ഫോൺ പോക്കറ്റിൽ നിന്ന് എടുത്ത് നോക്കിയതും സ്ക്രീനിൽ മമ്മി എന്ന്എഴുതി കാണിക്കാൻ തുടങ്ങി.

"  ആൽബി മോൾക്ക് എങ്ങനെയുണ്ട്..? "

"  ആ കുഴപ്പമില്ല മമ്മി ഡോക്ടർ നോക്കിയിട്ട്  പേടിക്കാൻ മാത്രം ഒന്നുമില്ല എന്നാ പറഞ്ഞേ പിന്നെ  ഒരു ടെസ്റ്റ്  റിസൾട്ട് വരാനുണ്ട് അതുകൂടി കിട്ടിയാൽ മാത്രമേ കൃത്യമായി പറയാൻ കഴിയൂ..!! "
ചെറിയ നിരാശയോടെ മമ്മിയോട് അവൻ കാര്യങ്ങൾ പറഞ്ഞു തുടങ്ങി.

" നീ ഇതിനു  മാത്രം പേടിക്കേണ്ട കാര്യമൊന്നുമില്ല കൊച്ചേ പിള്ളേര് ആകുമ്പോൾ ചെറിയ പനിയും ജലദോഷവും ഇടക്കൊക്കെ അങ്ങ് വരും..!!  എവിടെ സ്റ്റെല്ല മോൾ  അടുത്ത് തന്നെയില്ലേ ? "

" അവൾ ഇവിടെ തന്നെയുണ്ട് മമ്മി..!! "
ആൽബിക്ക് ഒരു കള്ളം പറയേണ്ടി വന്നു.

" ശരി..!  പപ്പയോട് ഞാൻ കാര്യം പറഞ്ഞേക്കാം ഇനി നീ വിളിച്ചു പറയേണ്ട വെറുതെ ടെൻഷൻ ആകും "

"  അത് കുഴപ്പമില്ല ഞാൻ പറയുന്നില്ല മമ്മി തന്നെ പറഞ്ഞാൽ മതി "
നാട്ടിലെ കുറച്ച് വിശേഷങ്ങളൊക്കെ  പരസ്പരം പങ്കുവെച്ച ശേഷം കുറച്ചു കഴിഞ്ഞ് വിളിക്കാം എന്ന് പറഞ്ഞ് മമ്മി ഫോൺ വെച്ചു.

കോൾ കട്ട് ചെയ്ത് ആൽബി ഫോൺ പോക്കറ്റിലേക്ക് ഇട്ടു പിന്നെ  രണ്ടു കൈകൊണ്ടും  മുഖം പോത്തി  കുറച്ചു സമയം  അവിടെ തന്നെ കുനിഞ്ഞ് ഇരുന്നു..

അവന്റെ ചിന്തകൾ പല ദിശയിൽ സഞ്ചരിച്ച് ഒടുക്കം ഒരു പോയിന്റിൽ എത്തി..

"  ഏത് മുടിഞ്ഞ സമയത്താണൊ  ഓരോന്ന് തുടങ്ങി വക്കാൻ തോന്നിയത്...!!!!! "

പെട്ടെന്ന് ആൽബിയുടെ ഫോൺ അടിക്കാൻ തുടങ്ങിയതും  ഓഫീസിൽ നിന്നാകാം എന്ന്  കരുതി ഫോൺ എടുത്തു നോക്കിയതും...

ഫോണിൽ വൈഫ് എന്ന് എഴുതി കാണിച്ചത് അവന്റെ നെഞ്ചിടിപ്പ് ഉയർത്തി...

വല്ലാത്ത പ്രതീക്ഷയൊടെ അവൻ കോൾ അറ്റെൻഡ് ചെയ്ത്  ചെവിയിലേക്ക് ചേർത്തു..

" ഹേലോ.. ആൽബി..?? "

ആൽബിൻ മറുപടി ഒന്നും മിണ്ടിയില്ല.

"

💬 Comments

View all comments