0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]

Author : Adheera Read All Parts 4064

ആൽബി കേൾക്കുന്നുണ്ടോ..??? "

"  സ്റ്റെല്ലാ.. നീ ഇതെവിടെയാ ?? "

" ആൽബി ഇന്നലെ എൻറെ ഫോൺ സ്വിച്ച് ഓഫ് ആയി പോയിരുന്നു..!!  ഞാനിപ്പോൾ ടൗണിൽ വന്നപ്പോൾ വേറെ ഒരാളുടെ  ചാർജർ വാങ്ങി പെട്ടെന്ന്  എൻറെ ഫോൺ ചാർജ് ആക്കിയതാ.. "

സ്റ്റെല്ല ഒന്ന് പറഞ്ഞു നിർത്തി അപ്പുറത്ത് മറുപടി ഒന്നും കേൾക്കാത്തത് കൊണ്ട് ആൽബിൻ ഒക്കേ അല്ല എന്ന് അവൾക്ക് മനസിലായി

"  എന്നോട് ദേഷ്യം പിടിക്കല്ലേ എല്ലാം ഞാൻ വന്നിട്ട് പറയാം....!! ആൽബി  അന്നമോൾ എന്തിയെ  ?? "

" ആം..!! അതും കൂടി  പറയാനാണ് ഞാൻ വിളിച്ചു കൊണ്ടിരുന്നത്.. "

" എന്തുപറ്റി ??? "

" അന്നമോൾക്ക് രാവിലെ ആയപ്പോഴേക്കും പനി വല്ലാതെ കൂടി ശരീരം ഒക്കെ ആകേ വിറക്കാൻ  തുടങ്ങി...  ഇപ്പോൾ ഞാൻ അവളെയും കൊണ്ട് ഹോസ്പിറ്റലിൽ വന്നതാണ് "

"  അയ്യോ എൻറെ ദൈവമേ...!!  ആൽബി ഒരു രണ്ടുമണിക്കൂർ അതിനുള്ളിൽ ഞാൻ അങ്ങോട്ടേക്ക് എത്തും "

അവളുടെ ശബ്ദം മാറിയതും ടെൻഷൻ ആകുന്നതും  ആൽബിൻ ശ്രെദ്ധിച്ചു..

" ശരി.. നീ വന്നിട്ട് ഇതിൻറെ ബാക്കി ഞാൻ പറയാം..  ഇപ്പോൾ നിന്നെ വിളിച്ചു അറിയിക്കണം എന്ന് തോന്നി അതുകൊണ്ടാ രാവിലെ പുറകെ പുറകെ വിളിച്ചു നോക്കിയത് "

" എനിക്ക്  മനസ്സിലാവും ആൽബി  സോറി ഞാൻ വന്നിട്ട് നമുക്കിത് സംസാരിക്കാം എൻറെ ഫോണിലേക്ക് ഹോസ്പിറ്റലിന്റെ ലൊക്കേഷൻ  ഒന്ന് അയച്ചിട്ടേക്ക്.. !!  ഞാൻ അങ്ങോട്ടേക്ക് തന്നെ ഡയറക്ടറായി എത്തിയേക്കാം.. !! ആൽബി എഗൈൻ സോറി"

അത് പറഞ്ഞപ്പോഴേക്കും അപ്പുറത്ത്  ആയിരുന്നു,  സ്റ്റെല്ല  ഫോൺ കയ്യിൽ പിടിച്ച്  ടെൻഷനോട് തന്നെ നിന്നു..

" എന്തുപറ്റി ആൽബി ദേഷ്യത്തിലാണോ..??"

"  എനിക്കറിയില്ല ശിവ എന്തായാലും വരുന്നിടത്ത് വച്ച് കാണാം "

അവരുടെ വാഹനം മുന്നോട്ടു ഓടിക്കൊണ്ടിരുന്നു..

തങ്ങൾ വന്നിറങ്ങിയ അതെ ഹോട്ടലിലേക്ക് കാർ കയറ്റി പാർക്ക് ചെയ്ത ശേഷം അതുപോലെ തന്നെ ലിഫ്റ്റിൽ കയറി ടെറസിൽ  എത്തി..

അവർ വന്നപ്പോഴേക്കും ഹെലികോപ്റ്റർ പോകാൻ  റെഡിയായി നിന്നിരുന്നു..

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെയും അവരെയും  കൊണ്ട് ഹെലികോപ്റ്റർ

💬 Comments

View all comments