Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
അവിടെ നിന്നും പറന്നുയർന്നു..
ചിക്കമംഗലൂരിൽ നിന്നും ബാംഗ്ലൂരിലേക്ക് ഹെലികോപ്റ്റർ പറക്കുമ്പോൾ സ്റ്റെല്ലയുടെ ഉള്ളിൽ ആകെ ടെൻഷൻ നിറഞ്ഞു തുടങ്ങിയിരുന്നു..
ആൽബിയോട് എന്ത് പറയണം എന്ന് അവൾക്ക് ഒരു ഊഹവുമില്ലായിരുന്നു..
" പെണ്ണേ ടെൻഷൻ അടിക്കേണ്ട എല്ലാം ശരിയായിക്കോളും "
ശിവ അവളുടെ കൈകളിലേക്ക് കൈ ചേർത്ത് തിരുമ്മി...
സ്റ്റെല്ലയുടെ ഫോണിലേക്ക് ആൽബി അയച്ചിട്ട ലൊക്കേഷൻ അവൾ ശിവയുടെ ഫോണിലേക്ക് അവൾ ഫോർവേഡ് ചെയ്തു...
കോപ്റ്റർ ഇറങ്ങിയതും ലൊക്കേഷനിൽ തന്നെ ഡ്രോപ്പ് ചെയ്യാൻ അവൾ ആവശ്യപ്പെട്ടത് പ്രകാരം , അവന്റെ ബിഎംഡബ്ലിയു മെട്രോ ഹോസ്പിറ്റൽ ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു..
ഏകദേശം മുക്കാൽ മണിക്കൂർ കൊണ്ട് തന്നെ അവൾ ഹോസ്പിറ്റലിന്റെ മുന്നിലേക്ക് എത്തി...
" ശിവ ഞാൻ പോവാ വിളിക്കാം നിന്നെ.."
" പെണ്ണേ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എന്നോട് പറയണം.. പിന്നെ ആൽബിയോട് ഡ്യൂട്ടി കാര്യം തന്നെയാണെന്ന രീതിയിൽ ഞാൻ സംസാരിക്കാം "
" ശരി ശിവ , ഞാൻ പോട്ടെ "
വണ്ടിയിൽ നിന്ന് ഇറങ്ങുന്നതിനു മുന്നായി അവളുടെ ചുണ്ടിലേക്ക് അവൻ അമർത്തി ഒരു ചുംബനം നൽകി...!!
ആ ചുംബനം സ്വീകരിച്ച ശേഷം ഡോർ തുറന്ന് അവൾ പുറത്തേക്ക് ഇറങ്ങി വേഗം നടക്കാൻ തുടങ്ങി...!!
ഫോണിൽ കുറഞ്ഞ ചാർജ് മാത്രമേ ഇപ്പോഴും ഉള്ളൂ..
" ഹലോ ആൽബി എവിടെയാ ഉള്ളത്..?? "
" സെക്കൻഡ് ഫ്ലോർ കേറിയിട്ട് നേരെ പോരെ രണ്ടാമത്തെ റൂമിൽ ഉണ്ട് "
" ഒക്കെ ഞാൻ ദാ എത്തി "
അവൾ വേഗം മുന്നോട്ട് നടന്നുകൊണ്ടിരുന്നു.. സ്റ്റെല്ല കയറി വരുമ്പോൾ.. രണ്ടാമത്തെ റൂം അടച്ചിട്ടിരുന്നു..
റൂമിലേക്ക് കയറുന്നതിനു മുന്നേ അവളുടെ നെഞ്ചിടിക്കാൻ തുടങ്ങി..
' ആൽബി എങ്ങനെ പെരുമാറും എന്നറിയില്ല ദേഷ്യം ആയിരിക്കാം '
' പക്ഷേ അതിനെക്കാൾ ഇമ്പോർട്ടന്റ് ഇപ്പോൾ മറ്റൊരു കാര്യത്തിനാണ് '
സ്റ്റെല്ല പതിയെ ഡോർ തുറന്നു അകത്തേക്ക് കയറിയതും ബെഡിൽ കുഞ്ഞു കിടക്കുന്നുണ്ടായിരുന്നു..
കയ്യിൽ ഗ്ലൂക്കോസ് കയറ്റിയ സൂചിയും സമീപത്തായി ആൽബിയും ഉണ്ടായിരുന്നു... അവളെ കണ്ടതും ആൽബിയുടെ മുഖത്ത് ഒരു നിസ്സംഗഭാവം തെളിഞ്ഞു...!!
ആൽബിയെ ഒന്ന് നോക്കി ചിരിച്ച ശേഷം അവൾ
💬 Comments
View all comments