Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
വേഗം അന്ന മോളുടെ അടുത്തായി പോയിരുന്നു..
നെറ്റിയിൽ കൂടി കൈകൊണ്ട് തലോടി അവൾ കുഞ്ഞിന്റെ സാഹചര്യം വിലയിരുത്തി..
" ഡോക്ടർ എന്താ പറഞ്ഞത് ?? "
" പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല ഇന്നലെ ആകെ കരഞ്ഞു തളർന്നു ഉറങ്ങിയതിന്റെ ഷീണവും പിന്നെ ചെറിയൊരു പനിയും..!! ഇട്ടിരിക്കുന്ന ഗ്ലൂക്കോസ് തീർന്നാൽ പോകാം എന്ന് പറഞ്ഞു" ആൽബി അപ്പോഴും ജനലിൽ കൂടി പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു..
കുറച്ചു സമയം കൂടി കുഞ്ഞിന്റെ അടുത്തിരുന്നശേഷം അവൾ പതിയെ എഴുന്നേറ്റ് ആൽബിയുടെ അടുത്തേക്ക് ചെന്നു..
ആകുലമായ മനസ്സോടെ, പങ്ക് വക്കാൻ ഒരുപാട് കാര്യങ്ങളുമായി സ്റ്റെല്ല അവന്റെ അരികിലേക്ക് സമീപിച്ചു....
പക്ഷേ അവൻ തിരിഞ്ഞു നോക്കാതെ പുറത്തേക്ക് തന്നെ നോക്കി നിന്നപ്പോൾ, അവൾ കൃത്യമായും എന്ത് പറയണം എന്ന് ഉറപ്പില്ലാതെ ചില നിമിഷങ്ങൾ മൗനത്തിൽ നിന്നു....
" ആൽബി സോറി ഞാൻ.... എന്നോട് ഒന്ന് സംസാരിക്കാമോ?"
അവളുടെ ശബ്ദം ശാന്തവും ആത്മാർത്ഥവുമായിരിന്നു.
കണ്ണുകളിൽ പകലുകൾക്കുള്ള മൂടൽ മഞ്ഞുപോലെ ഭാവങ്ങൾ...
"നമുക്ക് ഇതൊന്ന് സംസാരിക്കണ്ടേ ആൽബി എനിക്കറിയാം എന്റെ ഭാഗത്ത് തന്നെ ആണ് മിസ്റ്റേക്ക് ഉള്ളത്.. പക്ഷേ അത് സംസാരിച്ച് തീർക്കാൻ പറ്റുന്നത് തന്നെ ആണെന്ന് ഞാൻ വിശ്വസിക്കുന്നു..."
ഭർത്താവിന്റെ കണ്ണുകളിലേക്ക് കാഴ്ച സ്ഥാപിച്ച്, അവൾ പറഞ്ഞത് സത്യമാണെന്ന് തെളിയിക്കാൻ വാക്കുകളേക്കാൾ കൂടുതൽ ശ്രമിച്ച അവളുടെ മാനസികാവസ്ഥ അതിൽ തെളിഞ്ഞു....
പക്ഷേ.. അവൾ പറഞ്ഞു തരുന്നതിനു മുന്നേ ആൽബി റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങിപ്പോയി...!!
സംസാരിക്കാൻ അവസരം ഇല്ലാതെ ആൽബിൻ പെട്ടെന്ന് ഒഴിവാക്കി പോയത് അവൾ പ്രതീക്ഷിച്ചുണ്ടായിരുന്നു...
കുറച്ചു സമയം പുറത്തേക്കു തന്നെ നോക്കി നിന്ന ശേഷം അവൾ വീണ്ടും വന്നു കുഞ്ഞിന് അരികിലായി ഇരിപ്പുറപ്പിച്ചു.....
" അമ്മയോട് ക്ഷമിക്കടാ പൊന്നേ.. അറിഞ്ഞോണ്ട് ചെയ്തതല്ലാ.. നിന്നെ ഈ അവസ്ഥയിൽ ഇട്ടിട്ട് പോയതും അല്ല.. ലൈഫിൽ ചിലപ്പോൾ ഒക്കെ ഇത് പോലെ ശരിയേതാ.. തെറ്റ് ഏതാ.. എന്ന് അറിയാതെ പെട്ടു പോകും "
അല്പം അസ്വസ്ഥതയോടെ കുഞ്ഞിന്റെ കൈ ചേർത്ത് പിടിച്ചുകൊണ്ട് സ്റ്റെല്ല ബെഡ്ഢിൽ ഇരുന്നു... ശ്വാസം തളർന്ന പോലെ ആയിരുന്നു അവളുടെ വാക്കുകൾ..
" ഇനി എന്ത് എന്ന്
💬 Comments
View all comments