Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]
അറിയില്ല.. പെട്ടെന്ന് ഒരു ദിവസം എല്ലാം ഒഴിവാക്കി പഴയത് പോലെ ആവാൻ കഴിയുമോ എന്നും അറിയില്ല.. "
അവളുടെ ശബ്ദം തിരിച്ചറിഞിട്ട് ആവണം അന്ന മോൾ പതിയെ കണ്ണ് തുറന്നു..
അവളെ നോക്കി കിന്നരി പല്ല് കാണിച്ചു ചിരിച്ചു , ആ സമയം കുഞ്ഞിന്റെ ചിരി അവൾക്ക് വല്ലാത്ത ആശ്വാസം തന്നെ ആയിരുന്നു..!!!
ആളുകളും വാഹനങ്ങളും ഒഴിഞ്ഞ ബാംഗ്ലൂരിന്റെ മെയിൻ ഹൈവേയിൽ കൂടി ആൽബിന്റെ കാർ അപാർട്മെന്റ് ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു...
ഇടക്ക് എതിർ ദിശയിൽ നിന്നും പാഞ്ഞു വന്ന് തങ്ങളെ കടന്ന് പോകുന്ന വാഹനങ്ങൾ...
ദൂരങ്ങളെ പിന്നിലാക്കിക്കൊണ്ട് ആൽബിന്റെ പോളോ ജി ടി മുന്നോട്ടു ഓടിക്കൊണ്ടിരുന്നു..
രണ്ടുപേരും ഒന്നും തന്നെ സംസാരിക്കുന്നുണ്ടായിരുന്നില്ല ഒരു കാറിൽ ഭാര്യ ഭർത്താക്കന്മാരായിട്ടും പരസ്പരം അപരിചിതരെ പോലെ അവർ നിലകൊണ്ടു..
അവളുടെ മുഖത്ത് തളർച്ച... കണ്ണുകളിൽ വായിച്ചറിയാൻ പറ്റാത്ത ഏതോ ഒരു വികാരം, ഇടതു കൈകൊണ്ട് പാറിപ്പറക്കുന്ന മുടി ഇഴകളെ തഴുകി...
ആൽബിനെ ഫേസ് ചെയ്യാതെ വണ്ടിയുടെ ഗ്ലാസിൽ കൂടി പുറം കാഴ്ചകൾ കണ്ടിരിക്കുകയായിരുന്നു സ്റ്റെല്ല..!!
ആകാശത്ത് ഒഴുകുന്ന നീല മേഘങ്ങൾ അന്തരീക്ഷത്തിന്റെ ശാന്തതയും ബാംഗ്ലൂരിന്റെ തെളിഞ്ഞ കാലാവസ്ഥയും എടുത്ത് കാണിച്ചിരുന്നു...
പക്ഷേ അകത്ത് ഇരുന്നവരുടെ ഹൃദയങ്ങളിൽ ആ മേഘങ്ങളെക്കാൾ ഇരുണ്ടതായിരുന്നു നിശ്ശബ്ദത.
സ്റ്റെല്ല വിൻഡോയിലൂടെ പുറം കാഴ്ചകൾ നോക്കി തന്നെ ഇരുന്നു.. വിണ്ടു പോയ ആലോചനകൾക്കിടയിൽ നിറഞ്ഞ കണ്ണുകളിലൂടെ ഒഴുകി ഇറങ്ങിയത് പെട്ടെന്ന് അവൾ തുടച്ചു നീക്കി..
ആൽബിൻ നിശബ്ദനായിരുന്നു എങ്കിലും അവൻ കൈവശം സ്റ്റിയറിങ്ങ് പകർപ്പില്ലാതെ പിടിച്ചു..
മനസ്സ് തകർന്ന ഒരിടത്താണ് , നിലവിൽ കാറിനുള്ളിൽ രണ്ട് ആളുകൾ മാത്രമേ ഉള്ളു..
പക്ഷേ അവരുടെ ഹൃദയങ്ങൾ ആർക്കും പറയാൻ കഴിയാത്ത അകലെക്കാണ് പോയത്,
വാക്കുകൾ ഇല്ല... നോക്കുകൾ പോലും പരിചയമില്ലാത്തവ പോലെയാണ്...
കാറിന്റെ എയർ കണ്ടീഷന്റെ തണുപ്പ് പോലെയാണ് ആ ബന്ധത്തിന്റെ സ്ഥിതിയും പുറത്ത് ശാന്തം, അകത്ത് ഒറ്റപ്പെട്ടതും നിരാശാജനകവുമായ തണുപ്പും....
വീട്ടിലേക്ക് എത്തിയതും കുഞ്ഞിനേയും കൊണ്ട് റൂമിലേക്ക് കയറി സ്റ്റെല്ല കുറച്ചു നേരം അന്ന മോളുടെ അടുത്ത് തന്നെ കിടന്നു.. ആൽബിൻ ആ സമയമെല്ലാം കിച്ചണിൽ തന്നെയായിരുന്നു..
കുഞ്ഞിന്റെ അരികിൽ
💬 Comments
View all comments